ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephalp (സംവാദം | സംഭാവനകൾ)

എന്റെ നാട് -ആലപ്പുഴ
കായലും കടലും ഇടത്തോടുകളും അതിരിട്ടു കിടക്കുന്ന ഹരിതാഭമാർന്ന നാടാണ് ആലപ്പുഴ. ആൽമരത്തെ ചുറ്റിയോ അല്ലെങ്കിൽ അതിന്റെ സമീപത്തു കൂടിയോ പുഴ ഒഴുകുന്ന കാരണത്താലാണ് ഈ പ്രദേശത്തിന് ആലപ്പുഴ എന്ന പേര് ലഭിച്ചതെന്നും അതല്ല ആഴമുള്ള പുഴകളുടെ നാട് എന്ന് അർത്ഥം വരുന്ന ആഴം പുഴ എന്ന വാക്ക് കാലക്രമേണ ആലപ്പുഴയായി മാറിയതാണെന്നും ഒരു വാദമുണ്ട്.
മധ്യകേരളത്തിലെ ഒരു നഗരമാണ് ആലപ്പുഴ. ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ ആലപ്പുഴ ആറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. 'കിഴക്കിന്റെ വെന്നീസ്' എന്ന വിശേഷണം ആലപ്പുവക്കുള്ളതാണ്. വെനീസിലെപ്പോലെ തലങ്ങും വിലങ്ങളും ഉള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം. മലഞ്ചരക്ക് വിനിമയത്തിന്റെ പ്രൗഢകാലത്ത് ജലഗതാഗതത്തിനായി ഇവിടുത്തെ തോടുകൾ ഉപയോഗിച്ചിരുന്നു. 2016ൽ 'സെന്റർ ഫോർ സയൻസ് ആന്റ് എൻവയോണ്മെന്റ്മൈസൂർ പനജി എന്നീ നഗരങ്ങൾക്കൊപ്പം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നായി ആലപ്പുഴയേയും തിരഞ്ഞെടുത്തു.
ചുണ്ടൻ വള്ളങ്ങൾക്ക് പ്രസിദ്ധമാണ് ആലപ്പുഴ. വർഷം തോറും നടക്കുന്ന നെഹ്റു ട്രോഫി വള്ളം കളിയും പ്രസിദ്ധമാണ്. പുന്നപ്ര വയലാർ സമരങ്ങൽ നടന്ന സ്ഥലങ്ങൾ ആലപ്പുഴയിലാണ്. തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസ് അഭിനവ ആലപ്പുഴയുടെ ശിൽപ്പി എന്ന് അറിയപ്പെടുന്നു. കരയും കായലും കടലും സംഗമിക്കുന്ന നഗരമാകുന്നു ആലപ്പുഴ.
ആലപ്പുഴയിലെ പ്രശ്തമായ ഒരു ഇടമാണ് അമ്പലപ്പുഴ. അമ്പലപ്പുഴയുടെ പ്രധാന ആകർഷ​മാണ്അമ്പലപ്പുഴ ശ്രീ കൃഷ്ണ കോവിൽ. കേരളത്തിലെ 14 മഹാക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീ കൃഷ്ണ സ്വാമീ ക്ഷേത്രം.
കോട്ടയം ചങ്ങനാശ്ശേരി തിരുവെല്ല താലൂക്കുകളിലെ പടിഞ്ഞാറേ അതിർത്തി വരെ കടൽ ഉണ്ടായിരുന്നു എന്ന് ശാസ്ത്രം പറയുന്നു. അമ്പലപ്പുഴ ,കാർത്തികപ്പള്ളി എന്നിവിടങ്ങളുടെ പടിഞ്ഞാറൻ അതിർത്തിവരെ കടൽ പിന്മാറി. അറബിക്കടൽ ഇന്നുകാണുന്നതിൽ നിന്നും വളരേ കിഴക്കായിരുന്നു എന്ന് ആലപ്പുഴയിലെ സ്ഥലനാമങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ക്രൈസ്തവ വർഷം പത്താം നൂറ്റാണ്ടോടടുപ്പിച്ചുണ്ടായ പ്രകൃതിക്ഷോപത്തോടെയാണ് വേമ്പനാട്ടുകായൽ രൂപം കൊണ്ടത്.