സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ നാട് -ആലപ്പുഴ

സ്ഥലനാമം

കായലും കടലും ഇടത്തോടുകളും അതിരിട്ടു കിടക്കുന്ന ഹരിതാഭമാർന്ന നാടാണ് ആലപ്പുഴ. ആൽമരത്തെ ചുറ്റിയോ അല്ലെങ്കിൽ അതിന്റെ സമീപത്തു കൂടിയോ പുഴ ഒഴുകുന്ന കാരണത്താലാണ് ഈ പ്രദേശത്തിന് ആലപ്പുഴ എന്ന പേര് ലഭിച്ചതെന്നും അതല്ല ആഴമുള്ള പുഴകളുടെ നാട് എന്ന് അർത്ഥം വരുന്ന ആഴം പുഴ എന്ന വാക്ക് കാലക്രമേണ ആലപ്പുഴയായി മാറിയതാണെന്നും ഒരു വാദമുണ്ട്.
മധ്യകേരളത്തിലെ ഒരു നഗരമാണ് ആലപ്പുഴ. ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ ആലപ്പുഴ ആറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. 'കിഴക്കിന്റെ വെന്നീസ്' എന്ന വിശേഷണം ആലപ്പുഴക്കുള്ളതാണ്. വെനീസിലെപ്പോലെ തലങ്ങും വിലങ്ങളും ഉള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം. മലഞ്ചരക്ക് വിനിമയത്തിന്റെ പ്രൗഢകാലത്ത് ജലഗതാഗതത്തിനായി ഇവിടുത്തെ തോടുകൾ ഉപയോഗിച്ചിരുന്നു. 2016ൽ 'സെന്റർ ഫോർ സയൻസ് ആന്റ് എൻവയോണ്മെന്റ്മൈസൂർ പനജി എന്നീ നഗരങ്ങൾക്കൊപ്പം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നായി ആലപ്പുഴയേയും തിരഞ്ഞെടുത്തു.

ജലോത്സവം

          ചുണ്ടൻ വള്ളങ്ങൾക്ക് പ്രസിദ്ധമാണ് ആലപ്പുഴ. വർഷം തോറും നടക്കുന്ന നെഹ്റു ട്രോഫി വള്ളം കളിയും  പ്രസിദ്ധമാണ്. പുന്നപ്ര വയലാർ സമരങ്ങൽ നടന്ന സ്ഥലങ്ങൾ ആലപ്പുഴയിലാണ്. തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസ് അഭിനവ ആലപ്പുഴയുടെ ശിൽപ്പി എന്ന് അറിയപ്പെടുന്നു. കരയും കായലും കടലും സംഗമിക്കുന്ന നഗരമാകുന്നു ആലപ്പുഴ. 

അമ്പലപ്പുഴ

         ആലപ്പുഴയിലെ പ്രശ്തമായ ഒരു ഇടമാണ് അമ്പലപ്പുഴ. അമ്പലപ്പുഴയുടെ പ്രധാന ആകർഷ​മാണ്അമ്പലപ്പുഴ ശ്രീ കൃഷ്ണ കോവിൽ. കേരളത്തിലെ 14 മഹാക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീ കൃഷ്ണ സ്വാമീ ക്ഷേത്രം. 

ചരിത്രം

       കോട്ടയം ചങ്ങനാശ്ശേരി തിരുവെല്ല താലൂക്കുകളിലെ പടിഞ്ഞാറേ അതിർത്തി വരെ കടൽ ഉണ്ടായിരുന്നു എന്ന് ശാസ്ത്രം പറയുന്നു. അമ്പലപ്പുഴ ,കാർത്തികപ്പള്ളി എന്നിവിടങ്ങളുടെ പടിഞ്ഞാറൻ അതിർത്തിവരെ കടൽ പിന്മാറി. അറബിക്കടൽ ഇന്നുകാണുന്നതിൽ നിന്നും വളരേ കിഴക്കായിരുന്നു എന്ന് ആലപ്പുഴയിലെ സ്ഥലനാമങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ക്രൈസ്തവ വർഷം പത്താം നൂറ്റാണ്ടോടടുപ്പിച്ചുണ്ടായ പ്രകൃതിക്ഷോപത്തോടെയാണ് വേമ്പനാട്ടുകായൽ രൂപം കൊണ്ടത്. 
കേരളത്തിന്റെ 'നെല്ലറ' എന്ന് വിശേഷിപ്പിക്കുപ്പെടുന്ന പച്ചപ്പുനിറ‍ഞ്ഞ ഭുപ്രദേശമായ കുട്ടനാട് ആലപ്പുഴയിലാണ്. സമുദ്ര നിരപ്പിനേക്കാൾ താഴ്ന്ന പ്രദേശമാണ് കുട്ടനാട്. പച്ചപ്പരവതാനി വിരിച്ചതുപ്പോലെ കണ്ണെത്താദൂരത്തേളം പരന്നുകിടക്കുന്ന നെൽപ്പാടങ്ങളാണ് കുട്ടാനാടിന്റെ പ്രത്യകത. കായലുകളിലുടെയും ഇടത്തോടുകളിലുടെയും ഒഴുകി നടക്കുന്ന വഞ്ജിവിടുകൾ കുട്ടനാടിനെ കുടുതൽ മനോഹരമാക്കുന്നു.

ടൂറിസം

                 ടുറിസ്റ്റുക്കളുടെ പറുദിസയാണ് ആലപ്പുഴ. ഇവിടുത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റുകേന്ദ്രങ്ങൾ കുട്ടനാടും ആലപ്പുഴ ബിച്ചുമാണ്. സമുന്ദ്രനിരപ്പിനോട്ചേർന്നുകിടക്കുന്ന ഇടമാണ് ആലപ്പുഴ. ഈ പ്രത്യേകതയും വിനോദസ‍ഞ്ജാരികളുടെ മുൻപ്പിൽ ഈ നാടിനെ ആകർഷണീയമാക്കുന്നു.

മൂലയ്ക്കൽ ക്ഷേത്രം

             ആലപ്പുഴയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സ്ഥലമാണ് മുല്ലയ്ക്കൽ. ഇവിടുത്തെ അമ്പലത്തിലെ ഉത്സവവും ഒക്കെ പ്രശസ്തമാണ്. ഈ അമ്പലത്തിലെ പ്രസിദ്ധമായ ഒരു ഉത്സവമാണ് മുല്ലയ്ക്കൽ ചിറപ്പ്. ഈ അമ്പലം മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രമെന്നും മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രമെന്നും അറിയപ്പെടുന്നു.

പ്രതിഭകൾ

                ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ കിഴക്കിന്റെ വെനീസ് എന്ന കൊച്ചു ആലപ്പുഴയിൽ നിന്നും ഉദിച്ചുയർന്ന അനവദി പ്രതിഭകളുണ്ട്. അവരിൽ ചിലരാണ് തകഴി ശിവശങ്കരപ്പിള്ളയും, വയലാർ രാമവർമ്മയും,

ഇന്ത്യയുടെ മിസയിൽ വനിത എന്നറിയപ്പെടുന്ന ടെസ്സി തോമസും, ഡൽഹി ജി.ഡി.പി. റാണി ഐ.ബിയും.

കുട്ടനാട്

           '''''''  ഈ ഇടയായി ശക്തമായി പെയ്ത കാലവർഷത്താൽ കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന കുട്ടനാട് മുഴുവനും വെള്ളത്തിനടിയിലായി. പാടശേഖരങ്ങളെല്ലാം നശിച്ചു. കർഷകർ ദുരിതത്തിലായി. ആർക്കും അവിടെ താമസിക്കാൻ പറ്റാതെയായി. എല്ലാവരും ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടി. ഒരു ആയുസ്സിന്റെ അധ്വാനം മുഴുവനും വെള്ളം കൊണ്ടുപോയി. ഇപ്പോൾ ഈ ദുരിതത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന ഇവരെ ഒറ്റക്കെട്ടായി എല്ലാവരും സഹായിക്കുകയാണ്.
ആലപ്പുഴ എന്ന കിഴക്കിന്റെ വെനീസ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ മനോഹര തീരം വികസനം ഏറ്റുവാങ്ങുന്നു. വളർന്നു കൊണ്ടേയിരിക്കുന്നു......