കണ്ണാടി.എച്ച്.എസ്സ്.എസ്/ പൊതു വിദ്യാലയ സംരക്ഷണ യജ്ഞം .

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21056 (സംവാദം | സംഭാവനകൾ) ('വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ പ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി കണ്ണാടി ഹയർ സെക്കണ്ടറി സ്ക്കൂൾ തയ്യാറാക്കിയ അക്കാദമിക മാസ്റ്റർപ്ലാൻ ന്സമർപ്പണപരിപാടിയുടെ ഉദ്ഘാടനം ഫെബ്രുവരി 17 ന് സ്ക്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് കണ്ണാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ നിർവഹിച്ചു

ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ബാബു . പി.. മാത്യു ചടങ്ങിന് അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ബിനുമോൾ അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനം ചെയ്തു. പി. ടി. എ. പ്രസിഡൻണ്ട് ജി.ലീലകൃഷ്ണൻ ഏറ്റു വാങ്ങി.


പ്രധാനാദ്ധ്യാപിക കെ.പി.ജയശ്രീ അക്കാദമിക മാസ്റ്റർപ്ലാനിന്റെ ഒരു ലഘുവിവരണം നടത്തി. ഡപ്യൂട്ടി എച്ച്. എം, കെ. എൻ .നന്ദകുമാർ, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.


പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി നിലകൊള്ളേണ്ടതിനെ കുറിച്ച് പാലക്കാട് ജില്ലാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ബിനുമോൾ ഉദ്ബോധിപ്പിച്ചു.


രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വാദ്ധ്യാപകർ, തദ്ദേശവാസികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.