Schoolwiki സംരംഭത്തിൽ നിന്ന്
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 82 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നിവയ്ക്ക് ഒരോ കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
25 ക്ലാസ്‌മുറികൾ ഹൈസ്ക്കൂളിനുണ്ട്. എല്ലാം സ്മാർട്ട് ക്ലാസ് മുറികളായിക്കഴിഞ്ഞു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.