ജി.എച്ച്.എസ്.എസ്.മാതമംഗലം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
                                                                പൂർവ സ്മൃതിയിലേക്കൊരു യാത്ര


    പ്രൊജക്ട്-ഘട്ടങ്ങൾ

1.ആമുഖം 2.ലക്ഷ്യം 3.പഠനരീതി 4.സാമഗ്രികൾ 5.വിവരശേഖരണം 6.വിശകലനം 7.നിഗമനം

 ആമുഖം
  മാനവസംസ്കാരചക്രവാളം ഒന്നിനൊന്ന് വിപുലമായിക്കൊണ്ടിരിക്കുന്ന കാലമാണിത്.ആധുനിക മനുഷ്യനെ പരിഭ്രാന്തനാക്കിക്കൊണ്ടിരിക്കുന്ന ജീവിതസങ്കീർണതകളിൽ നിന്ന് മോചനം നേടാൻ മനുഷ്യൻ പല മാർഗങ്ങളും ആരാഞ്ഞുക്കൊണ്ടിരിക്കുകയാണ്.ഈ അന്വേഷണം തന്റെ വേരുകൾ കണ്ടെത്തുന്നതിന് അവനെ പ്രേരിപ്പിക്കുന്നു.അവിടെയാണ് നാടോടി സംസ്ക്കാരത്തിന്റെ പൊരുൾ തേടിയുള്ള യാത്രയുടെ പ്രസക്തി.ഗ്രാമീണ വിശ്വാസങ്ങൾ,ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ,ഉത്സവാഘോഷങ്ങൾ,കാർഷിക വൃത്തി,വാമൊഴിവഴക്കങ്ങൾ,നാട്ടറിവ്,നാടൻപാട്ട് എന്നിവയെക്കുറിച്ചുള്ള അന്വേഷങ്ങളാണ് നാടോടി വിജ്ഞാനീയത്തിൽ ഉൾപ്പെടുന്നത്.

അരിപ്പോ തിരിപ്പോ

അരിയുഴിച്ചിൽ

മാന്ത്രികമായൊരു ചടങ്ങ്. ശരീരത്തിൽ നിന്ന് ബാധകളെ നീക്കാനുള്ള ഒരു മന്ത്ര-തന്ത്രപ്രയോഗം.കണ്ണേറ്,നാവേറ് തുടങ്ങിയ ദോഷങ്ങൾ അരിയും,ഭസ്മവും മന്ത്രിച്ച് ശരീരത്തിലുഴിഞ്ഞു കളയുന്ന പതിവ് ഇന്നുമുണ്ട്.

ഉഴിഞ്ഞിടൽ

കണ്ണേറു ദോഷം മാറാൻ നടത്തുന്ന ചടങ്ങ്.സന്ധ്യയ്ക്ക് വിളക്കുവെച്ചശേഷം നെല്ല്,ഉപ്പ്,കടുക്, ഉണക്കമുളക്,മണ്ണ്എന്നിവകൊണ്ട് ദേഹം ഉഴിഞ്ഞ് അടുപ്പിലെ തീയിലിടും.

ഉഴിഞ്ഞുവെക്കൽ

എന്തെങ്കിലും പ്രാർഥനയോ,കർമമോ,പരിഹാരക്രിയയോ തത്സമ‍യം ചെയ്യാൻകഴിയാതെ വരുമ്പോൾ ,പിന്നീട് ചെയ്യാമെന്ന നിശ്ചയപ്രകാരം അരിയും,പണവും, തലയ്കുഴിഞ്ഞ് പ്രത്യേകം സൂക്ഷിച്ചു വെക്കാറുണ്ട്.ഇതാണ് ഉഴിഞ്ഞുവെയ്ക്കൽ.

ഏർപ്പ് മകരമാസാന്ത്യത്തിൽ നടത്താറുള്ള ആഘോഷമാണിത്.ഏർപ്പ് മകരപ്പൊങ്കൽ ആഘോഷം തന്നെയാണ്.തണുത്തതും,ശക്തവുമായ ൿാറ്റടിക്കുന്ന കാലമാണ് ഏർപ്പുകാലം.ആ കാറ്റിനെ ഏർപ്പുകാറ്റ് എന്നാണ് പറയുക.ഏർപ്പുദിവസം(മകരം 28) വീടുകളിൽ തുവര,പയറ്,ഉഴുന്ന്,അരി തുടങ്ങിയ ധാന്യങ്ങൾ പുഴുങ്ങുക പതിവുണ്ടായിരുന്നു.