ഗവ എച്ച് എസ് എസ് അഞ്ചേരി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യശാസ്ത്രക്ലബ്

ക്ലാസ്സ്റൂം ചുവരുകൾക്കുള്ളിൽ നിന്നും പൊതുസമൂഹത്തിലേക്ക് കുട്ടികളെ എത്തിക്കാനുള്ള ഒരു ദൗത്യം ഈ ക്ലബിലൂടെ പൂർത്തികരിക്കപ്പെടണം

എന്ന ലക്ഷ്യത്തോടെ പരിപാടികൾ ആസൂത്രണം ചെയ്യുന്നു.

ഏറ്റെടുത്ത് നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ

  • സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ
  • പ്രദർശനങ്ങൾ
  • മത്സരങ്ങൾ
  • ഫീൽഡ് ട്രിപ്പ്
  • അഭിമുഖങ്ങൾ / ചർച്ചകൾ
  • പ്രാദേശിക ചരിത്രരചന
  • ജീവകാരുണ്യപ്രവർത്തനങ്ങൾ
  • ലൈബ്രറി - പുസ്തകശേഖരണം
  • നിർമ്മാണം - മാതൃകകൾ
  • ചരിത്ര സിനിമകൾ - പ്രദർശനം
  • ശുചീകരണ പ്രവർത്തനങ്ങൾ
  • മാഗസിനുകൾ, ചുമർപത്രികകൾ, ആൽബം പതിപ്പുകൾ തയ്യാറാക്കൽ
  • ഭൂപട നിർമ്മാണം - പ്രാദേശികം
  • സിനിമാ നിർമ്മാണം

ജനസംഖ്യ ദിനം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനസംഖ്യ ദിനം ആചരിച്ചു. ചാർട്ടുകൾ തയ്യാറാക്കി അസെംബ്ലിയിൽ രമാദേവി ടീച്ചർ പ്രഭാഷണം നടത്തി . ക്വിസ് കോമ്പറ്റിഷൻ നടത്തി.


ജൂൺ 8 ലോക സമുദ്ര ദിനം ജൂൺ 8 ലോക സമുദ്ര ദിനമായി ആചരിച്ചു.സമുദ്രങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം കുട്ടികളെ ബോധ്യപ്പെടുത്തി. ഭൂപട നിർമ്മാണം അറ്റ്ലസ് നിർമ്മാണം എന്നീ മൽസരങ്ങൾ നടത്തി.

ഹിരോഷിമ ദിനം - ആഗസ്റ്റ് 6

*പോസ്റ്റർ നിർമ്മാണം *യുദ്ധവിരുദ്ധ സന്ദേശമെഴുതിയ ബാഡ്ജ് ധരിക്കൽ *റാലി *പ്രസംഗ മത്സരം

       *സിനിമാ പ്രദർശനം

എന്നിവ നടത്തി