ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി

Schoolwiki സംരംഭത്തിൽ നിന്ന്
ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി
വിലാസം
ചിങ്ങോലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-08-2018ChinganalloorLPS




ചിങ്ങോലി പഞ്ചായത്ത് 9-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു

ചരിത്രം

മലയാള വർഷം 1069 മാണ്ടിൽ [ഇംഗ്ളീഷ് വർഷം: 1894] മുതുകുളം പ്രദേശത്തെ നായർ പ്രമാണികൾ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുവാൻ വിദ്യാലയം ആരംഭിക്കാൻ ഒരു കൂടിയാലോചന നടത്തുകയും വട്ടപ്പറമ്പിൽ ശംഭു തമ്പുരാൻ്റെ മക്കളിൽ നിന്ന് പത്ത് സെന്റ് സ്ഥലത്തിൽ നായർ സമാജം അംഗങ്ങൾ ഇടപെട്ട് തദ്ദേശ വാസികളുടെ വിദ്യാഭ്യാസ വികസന ലക്ഷ്യം മുൻ നിർത്തി കൊണ്ട് രൂപീകൃതമായതാണ് ഈ സ്കൂൾ. പിൽക്കാലത്ത് ഇത് എല്ലാ വിഭാഗക്കരുടെയും വിദ്യാഭ്യാസകേന്ദ്രമായി.

ആദ്യത്തെ സ്കൂൾ മാനേജർ കുമാരപിള്ള അവർകൾ ആയിരുന്നു. എം.എൽ.എ ആയിരുന്ന നീലവന മാധവൻ നായരുടെ നേതൃത്വത്തിൽ സ്കൂൾ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കുമാരപിള്ള അവർകളുടെ മരണശേഷം വല്യത്ത് മാധവൻ പിള്ള അവർകൾ മാനേജരായി, പടിശ്ശേരിൽ മാധവപ്പണിക്കർ സെക്രട്ടറിയായും ഒരു കമ്മിറ്റി നിലവിൽ വന്നു. ആ സമയത്ത് സ്കൂളിനു വേണ്ടി 20 സെൻ്റ് സ്ഥലം കൂടി കൂട്ടിച്ചേർത്ത് വളരെ നല്ല രീതിയിൽ സ്കൂൾ കെട്ടിടം പണിയുകയും ചിങ്ങോലി പ്രദേശത്തെ ശ്രദ്ധയാകർഷിച്ച ഒരു മാതൃകാവിദ്യാലയമായി മാറി.

ചിങ്ങോലി-മുതുകുളം പ്രദേശത്തെ ജാതി-മത ഭേദമെന്യേ എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റുകയും ചെയ്തു. തുടക്കത്തിൽ ഒന്നു മുതൽ 5 വരെ ക്ളാസുകൾ നിലനിന്നിരുന്നു. ഒന്നാം ക്ളാസിൽ 3 ഡിവിഷനുകൾ ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു. എല്ലാ ക്ളാസുകളിലും ഏതാണ്ട് 60 കുട്ടികൾ വീതം വ്യത്യസ്ത ഡിവിഷനുകളിലായി പഠിച്ചിരുന്നു. ശ്രീ.രാഘവൻ പിള്ള സാറിൻ്റെ പ്രഥമാദ്ധ്യാപക കാലഘട്ടത്തിൽ സ്കൂൾ സമൂഹശ്രദ്ധയാകർഷിക്കുകയും മാതൃകാവിദ്യാലയത്തിനുള്ള പുരസ്കാരവും താമ്രപത്രവും ലഭിച്ചിരുന്നു. ഇത് ഇപ്പോഴും സ്കൂളിൽ സൂക്ഷിക്കുന്നു. പണ്ട് പറോകോയിക്കൽ സ്കൂൾ എന്നാണ് സ്കൂൾ അറിയപ്പെട്ടിരുന്നത്.

ജനശ്രദ്ധയാകർഷിച്ച മികച്ച വ്യക്തികളുടെ ബാല്യകാലസ്മരണകൾ ഈ സ്കൂൾ ചരിത്രത്തോട് ചേർന്നു നിൽക്കുന്നു. 1988-ൽ മാധവൻ പിള്ള അവർകളുടെ മരണശേഷം അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം സ്കൂൾ ഒരു ജനകീയകമ്മിറ്റിക്ക് വിട്ടുകൊടുത്തു. ഇപ്പോൾ പാണൻചിറയിൽ ശ്രീ.പി.സി.ശശികുമാർ മാനേജരായി ഒരു സ്കൂൾ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ശ്രീമതി സുലേഖ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകയാണ്.

ഭൗതികസൗകര്യങ്ങൾ

  1. കമ്പ്യൂട്ടർ, ഇൻ്റർനെറ്റ് സൗകര്യത്തോട് കൂടിയ ഓഫീസ് മുറി
  2. ഊഞ്ഞാൽ, സ്ളൈഡ്, മറ്റ് കളിയുപകരണങ്ങൾ
  3. 1 മുതൽ 4 വരെ ക്ളാസുകൾക്ക് കേന്ദ്രീകൃത കമ്പ്യൂട്ടർ ലാബ്
  4. സ്റ്റോറേജ് സൗകര്യത്തോടു കൂടിയ അടുക്കള
  5. കുടിവെള്ളത്തിൻ്റെ ലഭ്യത
  6. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർ/സ്റ്റാഫിനു പ്രത്യേക ശുചിമുറികൾ
  7. വാട്ടർടാങ്ക്
  8. ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മുതുകുളം വാസുദേവൻ നായർ
  2. കൊച്ചുകേശവൻ നായർ
  3. രാഘവൻ പിള്ള
  4. കമലാക്ഷിയമ്മ
  5. ഗോപാലകൃഷ്ണൻ
  6. രാധാമണിയമ്മ
  7. ലീലാമ്മ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.250345, 76.451970|zoom=13}}