ജി.വി.എൽ.പി.എസ് ചിറ്റൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 6 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) ('==<b>ഭൗതികസൗകര്യങ്ങൾ</b>== പ്രീ പ്രൈമറി മുതൽ 4-ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭൗതികസൗകര്യങ്ങൾ

          പ്രീ പ്രൈമറി മുതൽ 4-ആം ക്ലാസ്സു വരെ 14 ക്ലാസ്സ് മുറികളിലായി പ്രവർത്തിക്കുന്നു. ആവശ്യത്തിന് ടോയ്ലറ്റുകൾ,എല്ലാ ക്ലാസ്സിലും ഫാനുകൾ,വൈറ്റ്ബോർഡുകൾ എന്നിവയുണ്ട്.കമ്പ്യൂട്ടർ ലാബ്, ഗണിത ലാബ്,സയൻസ് ലാബ് എന്നിവ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.നിരവധി പുസ്തകങ്ങളോടു കൂടിയ വിശാലമായ സ്ക്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.ധാരാളം കളിക്കോപ്പുകളോടുകൂടിയ പ്രീ പ്രൈമറി ക്ലാസ്സുകളാണ് ഇവിടെയുള്ളത്.ബി.എം.86 ബാച്ച് 11ലെ വിദ്യാർഥികൾ ഈ വിദ്യാലയത്തേക്ക് ഡസ്ക്കുകൾ സംഭാവനയായി നൽകിയിട്ടുണ്ട്.
          നമ്മുടെ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ 12 ഹൈടെക് കമ്പ്യൂട്ടർ ലാബുകളുള്ള വിദ്യാലയങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തിട്ടുണ്ട്..