സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
14:13, 6 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33013 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ സാഹിത്യാഭിരുചി ഉണർത്തുകയും വളർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ സാഹിത്യാഭിരുചി ഉണർത്തുകയും വളർത്തുകയും ചെയ്യുന്ന വിദ്യാരംഗം കലാസാഹിത്യവേദിയിൽ വർഷാരംഭംതന്നെ കുട്ടികൽ അംഗത്വം നേടുന്നു. വായനാദിനവും വായനാവാരവും കെങ്കേമമായി കോണ്ടാടുന്നതിന് പോസ്റ്റർ നിർമ്മാണവും പത്രവായനാമത്സരവും ,സാഹിത്യക്വിസും , ആസ്വാദനകുക്കുറിപ്പ് മത്സരവും പോലെയുള്ള പരിപാടികൾ ഇവർ ആസുത്രണം ചെയ്തു. വായനാമൂലയും സജീവമാക്കുന്നത് ഈ സാഹിത്യവേദിയാണ്. വായനദിനത്തിൽ പുസ്തകതോട്ടിൽ സ്ഥാപിക്കുകയും കുട്ടികൾ ധാരാളം പുസ്തകങ്ങൾ അതിൽ സ്ഥാപിക്കുകയും ചെയ്തു. എല്ലാവർഷവും കൈരളി വിജ്ഞാനപരീഷനടത്തി മലയാളഭാഷയോടുള്ള ആഭിമുഖ്യം കുട്ടികളിൽ വളർത്തുന്നു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധികരണമായ തളിര് മാസികയുടെ വരിക്കാരാകുവാൻ കുട്ടികളെ പ്രേരിപ്പിച്ചും തുടർച്ചയായ മൂന്നാം വർഷവും തളിര് സ്കോളർഷിപ്പായ 600രൂപയുടെ പുസ്തകങ്ങൾ നേടുവാൻ സഹായിച്ചും വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികൾക്ക് പ്രയോജനമാകുന്നു. സ്കോളർഷിപ്പ് നേടിയ വൈഷ്ണവി വി. എസിന് അനുമോദനങ്ങൾ. സബ് ജില്ലാതല ശില്പശാലയിൽ പുസ്തകചർച്ചയ്ക് വൈഷ്ണവി വി എസ് ഒന്നാം സ്ഥാനവും ഹേമാ രാജൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.