ജി.എം.യു.പി.എസ് കാളികാവ് ബസാർ / ഓരോ കുട്ടിയും ഒന്നാമനാണ്( ടാലന്റ് ലാബ്).
കഴിഞ്ഞ മൂന്ന് വർഷമായി വിദ്യാലയത്തിൽ നടപ്പാക്കി വരുന്ന ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതി നാലാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.പൊതു വിദ്യാഭ്യാസ വകുപ്പ് ഈ പ്രവർത്തനം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിൽ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. നമ്മുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്. ഓരോ കുട്ടിയേയും ഒരു യൂണിറ്റായി കണ്ട് അവന്റെ/അവളുടെ സവിശേഷ കഴിവിനെ വളർത്തുന്നതിന് സഹായകമായ പരിശീലന പരിപാടികളാണ് വിദ്യാലയം ഏറ്റെടുത്ത് നടത്തുന്നത്.... ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിക്ക് വീണ്ടും അംഗീകാരം.
തുടർച്ചയായി മൂന്നാം വർഷവും ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിക്ക് സംസ്ഥാന അംഗീകാരം, പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന 'ടാലന്റ് ലാബ്' പ്രവർത്തനങ്ങളുടെ മികച്ച മാതൃകയായി സംസ്ഥാനത്തൊട്ടാകെ അധ്യാപകർക്ക് നൽകുന്ന അവധിക്കാല പരിശീലന പരിപാടിയിൽ അവതരിപ്പിക്കുന്നതിന് ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതി. തെരഞ്ഞെടുക്കുകയായിരുന്നു വിദ്യാലയത്തിലെ അദ്ധ്യാപകനായ ഗിരീഷ് മാരേങ്ങലത്ത് ആവിഷ്ക്കരിച്ച ഈ പദ്ധതിയിലൂടെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അവരുടെ അഭിരുചിയെ അടിസ്ഥാനമാക്കി പരിശീലനങ്ങൾ നൽകി വരുന്നു. കഥ, കവിത, ഫുഡ്ബോൾ,പാചകം, ചെണ്ടക്കൊട്ട്, ഫോട്ടോഗ്രാഫി തുടങ്ങി 18 ൽ പരം മേഖലകളിലാണ് പരിശീലനം. അവധിദിനത്തിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. പ്രാദേശിക വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നതിന് പി.ടി.എ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മുഴുവൻ അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണയാണ് പദ്ധതിയെ വിജയത്തിലെത്തിക്കുന്നത്.കഴിഞ്ഞ രണ്ടു വർഷമായി സംസ്ഥാനമികവുത്സവത്തിൽ ഈ പ്രവർത്തനങ്ങൾ അവതരിപ്പിക്കാനുള്ള അവസരവും വിദ്യാലയത്തിന് ലഭിച്ചിരുന്നു