കര‌ുവള്ളി മുഹമ്മദ് മൗലവി

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 5 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadungapuramghss (സംവാദം | സംഭാവനകൾ)
കരുവള്ളി മുഹമ്മദ് മൗലവി
ജനനം17/04/1999
കരിഞ്ചാപ്പാടി
മരണം19/07/2018
കോഴിക്കോട്
ദേശീയതഇന്ത്യൻ
തൊഴിൽവിദ്യാഭ്യാസ ഇൻസ്‌പെടക്‌ടർ, അധ്യാപകൻ, അറബിക് വിദ്യാഭ്യാസ ഇൻസ്‌പെക്ടർ, പാഠപുസ്തക രചനാ കമ്മിറ്റി കൺവീനർ

തലമുറകളുടെ ഗുരുനാഥനാണ് കരുവള്ളി മുഹമ്മദ് മൗലവി. കേരളത്തിൽ അറബി ഭാഷാപഠനത്തിന്റെ വളർച്ചക്കുവേണ്ടി ജീവിതം സമർപ്പിച്ച അദ്ദേഹം, അറബി അധ്യാപക സമൂഹത്തിന്റെ അവകാശപ്പോരാട്ടങ്ങളുടെ മുൻനിര നായകനാണ്. അറബിക് വിദ്യാഭ്യാസ ഇൻസ്‌പെക്ടർ, പാഠപുസ്തക രചനാ കമ്മിറ്റി കൺവീനർ എന്നീ നിലകളിലൊക്കെ അദ്ദേഹം വിലപ്പെട്ട സംഭാവനകളർപ്പിച്ചു. കാലിക്കറ്റ് മുസ്‌ലിം അസോസിയേഷന്റെ രൂപീകരണത്തിലും കേരള ഇസ്‌ലാമിക് സെമിനാറിന്റെ സംഘാടനത്തിലും പങ്കുവഹിച്ച കരുവള്ളി മുഹമ്മദ് മൗലവി, മുസ്‌ലിം സർവീസ് സൊസൈറ്റിയുടെ (എം.എസ്.എസ്) വൈസ് പ്രസിഡന്റായിരുന്നു. സാക്ഷരതാ പ്രവർത്തനങ്ങളിൽ തൽപരനായിരുന്ന അദ്ദേഹം അതിന്റെ മലപ്പുറം ജില്ലാ അക്കാദമിക് കൗൺസിൽ ചെയർമാനായിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, അറബി-ഉർദു സിലബസ് കമ്മിറ്റി മെമ്പർ, സലഫീ യൂനിവേഴ്‌സിറ്റി സെനറ്റ് മെമ്പർ, സി.ബി.എൻ.പി, ഡി.പി.ഇ.പി ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 918, മലപ്പുറം മക്കരപ്പറമ്പിനടുത്ത കരിഞ്ചാപടിയിൽ ജനിച്ച മൗലവി, 1942 ലാണ് അധ്യാപനജീവിതം ആരംഭിച്ചത്. 1962-ൽ ഉത്തരമേഖലാ മുസ്‌ലിം വിദ്യാഭ്യാസ ഇൻസ്‌പെക്ടറായി. 1974-ൽ സർവീസിൽനിന്ന് വിരമിച്ചു. ശേഷം, മത-വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തനങ്ങളിൽ വ്യാപൃതനായി. 2018 ജ‌ൂലൈ 19 ന് അന്തരിച്ചു.

വള്ളുവനാട്

വള്ളുവനാട് പഴയ നാട്ടുരാജ്യമാണ്; വള്ളുവക്കോനാതിരിമാരുടെ രാജ്യം. ഞാൻ ജനിക്കുന്ന കാലത്ത് പക്ഷേ, രാജഭരണം പേരിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പരിമിതമായ അധികാരങ്ങളാണ് അന്ന് രാജകുടുംബത്തിനുള്ളത്. യഥാർഥത്തിൽ രാജ്യം ഭരിക്കുന്നത് ബ്രിട്ടീഷുകാരാണല്ലോ. അവരുടെ മേധാവിത്വത്തിന് കീഴിലെ ആശ്രിതരായിരുന്നു രാജാക്കന്മാരും കോവിലകങ്ങളും ജന്മിമാരുമൊക്കെ. അൽപമൊക്കെ സ്വതന്ത്രമായ അധികാരമുണ്ടായിരുന്നത് സാമൂതിരിക്കും തിരുവിതാംകൂർ രാജാവിനുമായിരുന്നു.

ഇന്നത്തെ പെരിന്തൽമണ്ണ, മണ്ണാർക്കാട്, ഒറ്റപ്പാലം താലൂക്കുകളും പൊന്നാനി, തിരൂർ, ഏറനാട് താലൂക്കുകളുടെ ചില ഭാഗങ്ങളും ചേർന്നതായിരുന്നു പഴയ വള്ളുവനാട്. രണ്ടാം ചേര സാമ്രാജ്യത്തോളം തന്നെ അതിന് പഴക്കമുണ്ട്. 'വള്ളുവക്കോനാതിരി' എന്നായിരുന്നു രാജാവ് അറിയപ്പെട്ടിരുന്നത്. വള്ളുവനാടിന്റെ ആദ്യ തലസ്ഥാനമായിരുന്നു വള്ളുവനഗരം; ഇന്നത്തെ അങ്ങാടിപ്പുറം. തിരുമാന്ധാംകുന്ന് ക്ഷേത്രം അവരുമായി ബന്ധപ്പെട്ടാണുണ്ടായിരുന്നത്. 14-ാം നൂറ്റാണ്ടോടെ സാമൂതിരി രാജാവ് വള്ളുവനാട് ആക്രമിച്ചു കീഴടക്കുകയും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും തന്റെ അധീനതയിൽ കൊണ്ടുവരികയും ചെയ്തു. പിന്നീട് അങ്ങാടിപ്പുറത്തിനു ചുറ്റുമുള്ള കുറച്ചു പ്രദേശങ്ങളേ വള്ളുവക്കോനാതിരിയുടെ ഭരണത്തിൻ കീഴിലുണ്ടായിരുന്നുള്ളൂ. പല താവഴികളായി പിരിഞ്ഞ ഇവർ മങ്കട, കടന്നമണ്ണ, കൊളത്തൂർ തുടങ്ങിയ കോവിലകങ്ങളിൽ താമസമാക്കുകയുണ്ടായി. മലബാർ സമരകാലത്ത് മാപ്പിളപ്പോരാളികൾ മങ്കട കോവിലകം സംരക്ഷിക്കാൻ വേണ്ടി കാവലിരുന്നിട്ടുണ്ട്.

ജനനം

പണ്ഡിതനായിര‌ുന്ന കരുവള്ളി ഹൈദറിന്റെയും കടുങ്ങാപുരത്തെ കരുവാടി ഖദീജയുടെയും മകനായി 1919 ഏപ്രിൽ 17 ന് കരിഞ്ചാപാടിയിലായിരുന്ന ജനനം. സഹോദറി ഫാത്തിമ. മാതാപിതാക്കൾ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു.

വിദ്യാഭ്യാസം

കട്ടിലശ്ശേരി ആലി മുസ്‌ലിയാരുടെ മകനും സ്വാതന്ത്ര്യ സമര സേനാനിയുമായ കട്ടിലശ്ശേരി മുഹമ്മദ് മൗലവി ആരംഭിച്ച 'മദ്‌റസ-സ്‌കൂളിലാ'യിരുന്നു ആദ്യകാല വിദ്യാഭ്യാസം. മത ഭൗതിക വിഷയങ്ങൾ സമന്വയിപ്പിച്ചുകൊണ്ടുള്ള സിലബസ് ആയിരുന്നു സ്ഥാപനത്തിലുണ്ടായിരുന്നത്. മദ്‌റസയും സ്‌കൂളും ചേർത്തുകൊണ്ട് അദ്ദേഹം ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ മക്കരപ്പറമ്പ് പുണർപ്പ യു.പി സ്‌കൂൾ. ദീനീ പഠനവും സ്‌കൂൾ വിദ്യാഭ്യാസവും ആ പാഠശാലയിലായിരുന്നു. ഇംഗ്ലീഷ്, കണക്ക്, അറബി, ഖുർആൻ, ദീനിയാത്ത് തുടങ്ങിയ വിഷയങ്ങൾ അവിടെ പഠിപ്പിച്ചിരുന്നു. ഒരു പീര്യഡ് ഇംഗ്ലീഷാണെങ്കിൽ അടുത്ത പീര്യഡ് ദീനിയ്യാത്തായിരിക്കും. വി.എം മൊയ്തീൻ കുട്ടി മൗലവി, കെടി മുഹമ്മദ് മൗലവി, സെയ്താലി മൗലവി,മൗലവി മുഹമ്മദ് ഫലകി തുടങ്ങിയവരായിരുന്നു അധ്യാപകർ. എട്ടാംതരം വരെ ആ സ്‌കൂളിൽ പഠിച്ച് ഇ.എസ്.എൽ.സി. 1931 ൽ പരീക്ഷ എഴുതി. SSLC പരീക്ഷ നിലവിൽ വന്നപ്പോൾ എസ് എസ് എൽ സി പരീക്ഷ എഴുതി പാസായി. അക്കാലത്ത് മലബാറിൽ ഉയർന്ന മാർക്കോടെയുള്ള വിജയിയായി കരുവള്ളി മുഹമ്മദ്. കേരളത്തിലെ ആദ്യ ബാച്ച്ലെ എസ് എസ് എൽ സി ക്കാരൻ എന്ന ബഹുമതി വേറെയും. കൊല്ലം നോർത്ത് ദാറുസ്സലാം അറബിക്കോളേജിൽ തുടർപഠനം. മദിരാശി നോർത്ത് ആർക്കാഡ് യുനിവേഴ്സിറ്റിയിൽ ഉപരിപഠനം. 1938 ൽ മദ്രാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് അഫ്ളലുൽ ഉലമ ബിരുദം നേടി.

ജോലി

ഒരു വർഷം കോലാറിൽ പ്യൂൺ ആയി ജോലി ചെയ്ത് അക്കാലത്തെ കോലാർകാരനുമായി. മലപ്പുറം ഹൈസ്കൂളിൽ ഉറുദു അധ്യാപകനായി തിരിച്ച് നാട്ടിൽ. കാസർഗോഡ് സ്കൂൾ ഇൻസ്പെക്ടറും മലപ്പുറം ട്രെയിനിങ്ങ് ഇൻസ്റ്റിട്യൂട്ടിലെ അറബി അധ്യാപകനുമായിരുന്നു. 1962 ൽ മുസ്ലിം വിദ്യാഭ്യാസ ഇൻസ്പെക്ടറായി.

പ്രവർത്തന മേഖല

ഗ്രന്ഥങ്ങൾ

"https://schoolwiki.in/index.php?title=കര‌ുവള്ളി_മുഹമ്മദ്_മൗലവി&oldid=443512" എന്ന താളിൽനിന്ന് ശേഖരിച്ചത്