കര‌ുവള്ളി മുഹമ്മദ് മൗലവി

Schoolwiki സംരംഭത്തിൽ നിന്ന്
കരുവള്ളി മുഹമ്മദ് മൗലവി
ജനനം17/04/1999
കരിഞ്ചാപ്പാടി
മരണം19/07/2018
കോഴിക്കോട്
ദേശീയതഇന്ത്യൻ
തൊഴിൽവിദ്യാഭ്യാസ ഇൻസ്‌പെടക്‌ടർ, അധ്യാപകൻ, അറബിക് വിദ്യാഭ്യാസ ഇൻസ്‌പെക്ടർ, പാഠപുസ്തക രചനാ കമ്മിറ്റി കൺവീനർ

തലമുറകളുടെ ഗുരുനാഥനാണ് കരുവള്ളി മുഹമ്മദ് മൗലവി. കേരളത്തിൽ അറബി ഭാഷാപഠനത്തിന്റെ വളർച്ചക്കുവേണ്ടി ജീവിതം സമർപ്പിച്ച അദ്ദേഹം, അറബി അധ്യാപക സമൂഹത്തിന്റെ അവകാശപ്പോരാട്ടങ്ങളുടെ മുൻനിര നായകനാണ്. അറബിക് വിദ്യാഭ്യാസ ഇൻസ്‌പെക്ടർ, പാഠപുസ്തക രചനാ കമ്മിറ്റി കൺവീനർ എന്നീ നിലകളിലൊക്കെ അദ്ദേഹം വിലപ്പെട്ട സംഭാവനകളർപ്പിച്ചു. കാലിക്കറ്റ് മുസ്‌ലിം അസോസിയേഷന്റെ രൂപീകരണത്തിലും കേരള ഇസ്‌ലാമിക് സെമിനാറിന്റെ സംഘാടനത്തിലും പങ്കുവഹിച്ച കരുവള്ളി മുഹമ്മദ് മൗലവി, മുസ്‌ലിം സർവീസ് സൊസൈറ്റിയുടെ (എം.എസ്.എസ്) വൈസ് പ്രസിഡന്റായിരുന്നു. സാക്ഷരതാ പ്രവർത്തനങ്ങളിൽ തൽപരനായിരുന്ന അദ്ദേഹം അതിന്റെ മലപ്പുറം ജില്ലാ അക്കാദമിക് കൗൺസിൽ ചെയർമാനായിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, അറബി-ഉർദു സിലബസ് കമ്മിറ്റി മെമ്പർ, സലഫീ യൂനിവേഴ്‌സിറ്റി സെനറ്റ് മെമ്പർ, സി.ബി.എൻ.പി, ഡി.പി.ഇ.പി ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 918, മലപ്പുറം മക്കരപ്പറമ്പിനടുത്ത കരിഞ്ചാപടിയിൽ ജനിച്ച മൗലവി, 1942 ലാണ് അധ്യാപനജീവിതം ആരംഭിച്ചത്. 1962-ൽ ഉത്തരമേഖലാ മുസ്‌ലിം വിദ്യാഭ്യാസ ഇൻസ്‌പെക്ടറായി. 1974-ൽ സർവീസിൽനിന്ന് വിരമിച്ചു. ശേഷം, മത-വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തനങ്ങളിൽ വ്യാപൃതനായി. 2018 ജ‌ൂലൈ 19 ന് അന്തരിച്ചു.

ജനനം

പണ്ഡിതനായിര‌ുന്ന കരുവള്ളി ഹൈദറിന്റെയും കടുങ്ങാപുരത്തെ കരുവാടി ഖദീജയുടെയും മകനായി 1919 ഏപ്രിൽ 17 ന് കരിഞ്ചാപാടിയിലായിരുന്ന ജനനം. സഹോദറി ഫാത്തിമ. മാതാപിതാക്കൾ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു.

വിദ്യാഭ്യാസം

കട്ടിലശ്ശേരി ആലി മുസ്‌ലിയാരുടെ മകനും സ്വാതന്ത്ര്യ സമര സേനാനിയുമായ കട്ടിലശ്ശേരി മുഹമ്മദ് മൗലവി ആരംഭിച്ച 'മദ്‌റസ-സ്‌കൂളിലാ'യിരുന്നു ആദ്യകാല വിദ്യാഭ്യാസം. മത ഭൗതിക വിഷയങ്ങൾ സമന്വയിപ്പിച്ചുകൊണ്ടുള്ള സിലബസ് ആയിരുന്നു സ്ഥാപനത്തിലുണ്ടായിരുന്നത്. മദ്‌റസയും സ്‌കൂളും ചേർത്തുകൊണ്ട് അദ്ദേഹം ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ മക്കരപ്പറമ്പ് പുണർപ്പ യു.പി സ്‌കൂൾ. ദീനീ പഠനവും സ്‌കൂൾ വിദ്യാഭ്യാസവും ആ പാഠശാലയിലായിരുന്നു. ഇംഗ്ലീഷ്, കണക്ക്, അറബി, ഖുർആൻ, ദീനിയാത്ത് തുടങ്ങിയ വിഷയങ്ങൾ അവിടെ പഠിപ്പിച്ചിരുന്നു. ഒരു പീര്യഡ് ഇംഗ്ലീഷാണെങ്കിൽ അടുത്ത പീര്യഡ് ദീനിയ്യാത്തായിരിക്കും. വി.എം മൊയ്തീൻ കുട്ടി മൗലവി, കെടി മുഹമ്മദ് മൗലവി, സെയ്താലി മൗലവി,മൗലവി മുഹമ്മദ് ഫലകി തുടങ്ങിയവരായിരുന്നു അധ്യാപകർ. എട്ടാംതരം വരെ ആ സ്‌കൂളിൽ പഠിച്ച് ഇ.എസ്.എൽ.സി. 1931 ൽ പരീക്ഷ എഴുതി. SSLC പരീക്ഷ നിലവിൽ വന്നപ്പോൾ എസ് എസ് എൽ സി പരീക്ഷ എഴുതി പാസായി. അക്കാലത്ത് മലബാറിൽ ഉയർന്ന മാർക്കോടെയുള്ള വിജയിയായി കരുവള്ളി മുഹമ്മദ്. കേരളത്തിലെ ആദ്യ ബാച്ച്ലെ എസ് എസ് എൽ സി ക്കാരൻ എന്ന ബഹുമതി വേറെയും. കൊല്ലം നോർത്ത് ദാറുസ്സലാം അറബിക്കോളേജിൽ തുടർപഠനം. മദിരാശി നോർത്ത് ആർക്കാഡ് യുനിവേഴ്സിറ്റിയിൽ ഉപരിപഠനം. 1938 ൽ മദ്രാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് അഫ്ളലുൽ ഉലമ ബിരുദം നേടി.

ജോലി

ഒരു വർഷം കോലാറിൽ പ്യൂൺ ആയി ജോലി ചെയ്തു. മലപ്പുറം ഹൈസ്കൂളിൽ ഉറുദു അധ്യാപകനായി തിരിച്ച് നാട്ടിൽ തിരിച്ചെത്തി സ്വതന്ത്ര ഭാരതത്തിന് മുമ്പ് 1940 ൽ പെരിന്തൽമണ്ണ ഗവ: ഹൈസ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിത തുടക്കം. പാലക്കാട് ജില്ലയിലെ കുമരനെല്ലൂർ തൃശൂർ ജില്ലയിലെ വലപ്പാട്, ചാവക്കാട്, കാസർകോഡ് എന്നിവിടങ്ങളിലും അധ്യാപകൻ. കാസർഗോഡ് സ്കൂൾ ഇൻസ്പെക്ടറും മലപ്പുറം ട്രെയിനിങ്ങ് ഇൻസ്റ്റിട്യൂട്ടിലെ അറബി അധ്യാപകനുമായിരുന്നു. 1962 ൽ മുസ്ലിം വിദ്യാഭ്യാസ ഇൻസ്പെക്ടറായി.1974ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു.

പ്രവർത്തന മേഖല

ലബാർ മുസ്ലിം അസോസിയേഷൻ, കലികറ്റ് മുസ്ലിം അസോസിയേഷൻ പ്രസിഡന്റ്, എം എസ് എസ് സംസ്ഥാന സമിതി ചെയർമാൻ, കെ എൻ എം വിദ്യാഭ്യാസ ബോർഡ് ചെയർമാൻ, സലഫി വിദ്യഭ്യാസ ബോർഡ് സെനറ്റ് മെമ്പർ, ഇസ്ലാമിക് സെമിനാർ കൗൺസിൽ അംഗം, കേരള ജംഇയ്യത്തുൽ ഉലമ എക്ലിക്യുട്ടീവ് മെമ്പർ, ഇത്തിഹാദുൽ മുഅല്ലിമീൻ അറബിയ്യ അൽ മുതഖാഇദീൻ (ഇമാം) പ്രഥമ അദ്ധ്യക്ഷൻ എന്നീ പദവികൾ അലങ്കരിച്ചു.

കേരള വിദ്യാഭ്യസ വകുപ്പ് ടെക്സ്റ്റെൽസ് ബുക്ക് പരിശോധന സമിതി മെമ്പർ, സർക്കാർ പരീക്ഷാ ബോർഡ് മെമ്പർ, ജില്ലാ സാക്ഷരതാ മിഷൻ അക്കാദമിക് ചെയർമാൻ, തുടർ വിദ്യാഭ്യാസ സമിതി ചെയർമാർ, കരിക്കുലം വിജയഭേരി കമ്മിറ്റി അംഗം, വിദ്യാഭ്യാസ ജില്ലാ പ്ലാനിങ്ങ് മോണിറ്റിങ്ങ് കമ്മിറ്റി അംഗം എന്നീ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചു. കൂടാതെ മലപ്പുറം ജില്ലാ അനാഥശാലാ ജനറൽ സിക്രട്ടറി, കരിഞ്ചാപ്പാടി സലഫി മസ്ജിദ് ഖാസി, ഖത്തീബ്, കടുങ്ങപുരം ഹൈസ്കൂൾ പിടിഎ പ്രസിഡന്റ്, കെ എൻ എം ജില്ലാ പ്രസിഡന്റ് തുടങ്ങി ഏഴ് പതിറ്റാണ്ടോളം മത-സാമൂഹ്യ- സാംസ്കാരിക വിദ്യാഭ്യസമണ്ഡലത്തിൽ നിറഞ്ഞാടി.

ഗ്രന്ഥങ്ങൾ

ആനുകാലിക പ്രസിദ്ധീകരണങ്ങളിലെല്ലാം മൗലവിയുടെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇസ്ലാം വിവിദ ഭൂഗണ്ഡങ്ങളിൽ, ശിർക്ക് എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

"https://schoolwiki.in/index.php?title=കര‌ുവള്ളി_മുഹമ്മദ്_മൗലവി&oldid=443628" എന്ന താളിൽനിന്ന് ശേഖരിച്ചത്