സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/ലിറ്റിൽകൈറ്റ്സ്
+വിദ്യാർത്ഥികളെ ആധുനിക സാങ്കേതിക വിദ്യക്കൊപ്പം മുന്നോട്ടു കൊണ്ടുപോകുകയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ അധ്യാപകരോടൊപ്പം പങ്കാളികളായി അവർക്കു സഹായം ചെയ്തു കൊടുത്തു തങ്ങളുടെ വിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിനും സഹായിക്കുന്ന സാങ്കേതിക വിദ്യയുടെ അനന്ത വിഹായസ്സിലേക്കു പറന്നുയരാൻ ലിറ്റിൽ കൈറ്റ്സ് ക്ളബ് സഹായിക്കുന്നു. LK/ 2018 / 33055 രജിസ്റ്റർ നമ്പറോട് കൂടി ലിറ്റിൽ കൈറ്റ്സ് യുണിറ്റ് മികവാർന്ന രീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു. 29 ലിറ്റിൽ കൈറ്റ്സ് ആണ് യൂണിറ്റിൽ പ്രവർത്തിക്കുന്നത് എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂർ സമയം അധികം കണ്ടെത്തി കുട്ടികൾ വളരെ ആവേശത്തോടു കൂടി പഠിക്കുകയും, വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികൾക്കുകയും ചെയ്യുന്നു. വായനവാരത്തോടു അനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. രണ്ടാഴ്ച കൂടുമ്പോൾ പ്രസിദ്ധീകരിക്കുന്ന സ്കൂൾ ന്യൂസ് ലെറ്റർ ഷന്താൾ വോയ്‌സ് 2018 ന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ്.