കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

==== വിവര വിനിമയ സാങ്കേതിക രംഗത്തു കുട്ടികൾ പ്രകടിപ്പിക്കുന്ന താൽപര്യത്തെ പരിപോഷിപ്പിക്കാനും
ഈ സങ്കേതങ്ങൾ ആഴത്തിൽ സ്വായത്തമാക്കാനുളള സാഹചര്യമൊരുക്കാനും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ
ഉപയോഗത്തിനും പരിപാലനത്തിനും കുട്ടികളെ സജ്ജമാക്കാനും കേരള വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ
വാളക്കുളം കെ എച്ച് എം എച്ച് എസിലെ 26 കുട്ടികളെ മാർച്ച് മൂന്നിനു നടന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെര‍ഞ്ഞെടുത്തു.
കൈറ്റ് മാസ്റ്ററായി മുനീർ സാറിനെയും കൈറ്റ് മിസ്ട്രസ്സായി ഫാത്തമത്ത് ഹാഫില ടീച്ചറെയും ചുമതലപ്പെടുത്തി.

  • ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പേരുകൾ വെബ് സൈറ്റിൽ അപ് ലോഡ് ചെയ്തു.
  • സ്കൂൾ കവാടത്തിൽ ലിറ്റിൽ കൈറ്റ്സ് ബോർഡ് സ്ഥാപിച്ചു.
  • ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുളള യൂണിറ്റ് തല ഏകദിന ക്യാമ്പ് ജൂലൈ അഞ്ചിന് നടന്നു.

പ്രധാന അദ്ധ്യാപകൻ മുഹമ്മദ് ബഷീർ സർ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ ‍ഡെപ്യുട്ടി എച്ച് എം സൈനുദ്ധീൻ സർ ,സ്കൂൾ SITC മാരായ രഞ്ജിത്ത് സർ ,ആൽബിൻ സർ ,കൈറ്റ് മാസ്റ്റർ ,കൈറ്റ് മിസ്ട്രസ്സ് എന്നിവരും സംബന്ധിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുളള ഐഡി കാർഡ് വിതരണവും നടന്നു. മാസ്റ്റർ ട്രെയിനർ മുഹമ്മദ് റാഫി സാറിന്റെ നേതൃത്ത്വത്തിൽ ആവേശകരമായ ക്യാമ്പിൽ ഐ സി ടി കൂട്ടായ്മ എന്താണെന്നും ഒരു ലിറ്റിൽ കൈറ്റ് അംഗത്തിന്റെ ചുമതലകളും ഉത്തരവാദിത്തങ്ങളും എന്തെല്ലാമാണെന്നും ഓർമപ്പെടുത്തി ജൂലൈ ഏഴിനു GVHSS TIRURANGADI യിൽ വെച്ച് കൈറ്റ് മാസ്റ്റർ ,കൈറ്റ് മിസ്ട്രസ്സ് എന്നിവർക്കുളള ഏകദിന പരിശീലനം ലഭിച്ചു.അഞ്ച് മൊഡ്യൂളുകൾ പരിചയപ്പെടുത്തി.തുടർന്നുളള ബുധനാഴ്ചകളിൽവ വൈകുന്നേരം 1 TO 4 വരെ ഒരു മണിക്കുർ സ്കൂൾ തല ക്യാമ്പ് നടന്നു. TUPI TUBE ANIMATION ,GIMP, INK SCAPE എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു പരിശീലനം. കുട്ടികൾ സ്വയം ആനിമേഷൻ തയ്യാറാക്കി പ്രദർശിപ്പിച്ചു. ====