സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ‌്ഥിതിക്ലബ്

ഈ വർഷത്തെ പരിസ്ഥിതിക്ലബ് പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായ രീതിയിൽ നടത്തണമെന്ന തീരുമാനത്തോടെ ജൂൺ-2-ന് പരിസ്ഥിതിക്ലബ്

സ്കൂളിൽ രൂപീകരിച്ചു. സ്റ്റുഡന്റ് കോർഡിനേറ്റേഴ്സ് ആയി അലീന ഫ്രൻസീസ്-9 എ-, ദേവി .വി.എസ് -9 -ബി, എന്നിവരെ തിര‍ഞ്ഞെടുത്തു.

ജൂൺ 3 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലക്കാർഡ് നിർമ്മാണ മത്സരം നടത്തി. ജൂൺ-5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പരിസ്ഥിതിക്ലബ് ഉദ്ഘാടനം ,പച്ചക്കറിത്തോട്ട നിർമ്മാണ ഉദ്ഘാടനം ,വൃക്ഷ തൈ വിതരണം എന്നിവ നടത്തി. ജൂൺ-6 ശലഭോദ്യാനത്തെക്കുറിച്ച് കെ.എഫ്.ആർ.ഐ ഫേക്കൽട്ടി ശ്രീമതി.മായ കുട്ടികൾക്ക് ക്ലാസ് എടുത്തു. ശലഭോദ്യാനത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കലശമലയിലേക്ക് റാലി നടത്തി . കുട്ടികളുടെ നേതൃത്വത്തിൽ വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു. കൂടാതെ ഔഷധത്തോട്ടം, ശലഭോദ്യാന പരിപാലനം എന്നിവയും വളരെ ഊർജിതമായ രീതിയിൽ കുട്ടികൾ നടത്തിവരുന്നു.