ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ് (ഇ എൽ സി)

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 26 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HSSpunnamoodu (സംവാദം | സംഭാവനകൾ) (' ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ് (ELC) വിവിധ പഠന , പഠനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ് (ELC) വിവിധ പഠന , പഠനാനുബന്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.

കുട്ടികളിൽ ഭാഷാശേഷി വികസിപ്പിക്കുന്നതിനുതകുന്ന പ്രവർത്തനഭങ്ങളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ELC യ്ക്ക് ELC(HS)., ELC(HSS), ELC(LP/UP) എന്നിങ്ങനെ വിഭാഗങ്ങളുണ്ട്. ഇംഗ്ലീഷ് അസംബ്ലി , ബുള്ളറ്റിൻ ബോർഡ് , ELC RAINBOW RADIO ,എല്ലാ ക്ലാസ്സുകളിലും ദി ഹിന്ദു പത്രത്തിന്റെ സ്കൂൾ എഡിഷന്റെ വിതരണം , പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള STEP (Student enpowerment programme) എന്നിവ ELC യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നു. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി കൊണ്ടുള്ള ബ്ലോഗ് ELC യുടെ മൂന്ന് വിഭാഗങ്ങൾക്കുമുണ്ട്. പൊതുവായ വെബ്സൈറ്റ് www.elcpunnamoodu.in വഴി മൂന്ന് ബ്ലോഗുകളിലേക്കും പ്രവേശിക്കാവുന്നതാണ്. മാസത്തിലൊരിക്കൽ എല്ലാ മാസവും രണ്ടാമത്തെ വ്യാഴാഴ്ച ക്ലബ്ബ് അംഗംങ്ങൾ ഒത്തുകൂടി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. 103.8 ELC RAINBOW RADIO എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.15 മുതൽ 2.00മണിവരെ റേഡിയോ പ്രക്ഷേപണം നടത്തിവരുന്നു.

പ്രമാണം:Photo
elc rainbow