ജി.എച്ച്.എസ്. കരിപ്പൂർ /പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി വാരാചരണത്തിനു തുടക്കമായി

കരിപ്പൂര് ഗവ.ഹൈസ്കൂളിൽ പരിസ്ഥിതി വാരാചരണത്തിനു പരിസ്ഥിതി ക്ലബ്ബിന്റേയും കാർഷികക്ലബ്ബിന്റേയും ഉദ്ഘാടനത്തോടെ തുടക്കമായി. പാഴ് വസ്തുക്കൾ പ്രയോജനപ്പെടുത്തി കുട്ടികൾ നിർമിച്ച പാഴ്‌ക്കൂട പ്രദർശിപ്പിച്ചു  കൊണ്ട് വാർ‍ഡു കൗൺസിലർ ശ്രീ എൻ ആർ ബൈജു പരിസ്ഥിതി ക്ലബ്ബിന്റെ  ഉദ്ഘാടനം നിർവ്വഹിച്ചു.ഏറ്റവും നല്ല കർഷകനുള്ള അവാർഡു നേടിയിട്ടുള്ള ശ്രീ  ഡൊമനിക്കാണ് കുട്ടികൾക്കു വിത്തുകൾ വിതരണം ചെയ്തുകൊണ്ട് കാർഷിക ക്ലബ്ബ്  ഉദ്ഘാടനം ചെയ്തത്.വൈഷ്ണവി, അസ്ന എന്നിവർ പരിസ്ഥിതി ദിന സന്ദേശം  നല്കി.വിദ്യാർത്ഥികളുടെ പരിസ്ഥിതി ഗാനാലാപനം നടന്നു.പി റ്റി എ പ്രസി‍ഡന്റ് ശ്രീ ബാബു,ഹെ‍ഡ്മിസ്ട്രസ് ജെ റസീന, ഗിരിജ, മംഗളാംമ്പാൾ പുഷ്പരാജ് എന്നിവർ  സംസാരിച്ചു. വിദ്യാർത്ഥികൾക്ക് വ‍ൃക്ഷത്തൈകൾ വിതരണം ചെയ്തു.


പരിസ്ഥിതി പ്രശ്നോത്തരി

പ്രകൃതീയത്തിൽ നടന്ന ജവഹർ പരിസ്ഥിതി പ്രശ്നോത്തരിയിൽ സമ്മാനാർഹരായ കരിപ്പൂര് ഗവ.ഹൈസ്കൂളിലെ അഭിനന്ദ് എസ് അമ്പാടി, ആഷിദഹസീൻഷാ, ഗൗരീകൃഷ്ണ , ആഷ്ന, അസ്ന


===  മഴനടത്തം -2018=== 

ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്താറുള്ള പരിസ്ഥിതി പഠനയാത്ര മഴനടത്തം ഈ വർഷവും.ഞങ്ങളും പങ്കടുത്തു