................................

ജി എൽ പി എസ് വെണ്ടുവഴി
വിലാസം
KARUKADOM P.O.
,
686691
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04852822960
ഇമെയിൽgovtlpsvenduvazhy1958@gmail.com
കോഡുകൾ
സ്കൂൾ കോഡ്27333 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ & English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻRESHEED T S
അവസാനം തിരുത്തിയത്
03-12-2017GLPS VENDUVAZHY


പ്രോജക്ടുകൾ


ചരിത്രം

എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ കോതമംഗലം മുൻസിപ്പാലിറ്റിയിലെ വെണ്ടുവഴി എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1968 ജൂണ് 1നു പ്രവർത്തനം ആരംഭിച്ചു.വെളളക്കാമററം കുടുംബം നൽകിയ സ്ഥലത്താണ് പ്രവർത്തനം ആരംഭിച്ചത്. കുറച്ച് കാലത്തിന് ശേഷമാണ് ഇപ്പോൾ സ്ഥിതി ചെയുന്ന സ്ഥലത്തേക്കു മാറ്റി പ്രവർത്തനം ആരംഭിച്ചത് .2005 ൽ ടൈൽസ് വിരിച്ച പുതിയ ഇരുനിലകെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.സമൂഹത്തിലെ എല്ലാവിഭാഗത്തിലും പെട്ട കുട്ടികൾ ഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നു.ഈ സ്കൂളിനോടനുബന്ധിച്ച് പ്രീപ്രൈമറിയും പ്രവർത്തിക്കുന്നു. അനേകായിരം വിദ്യാർത്ഥികൾക്ക് അക്ഷരത്തിന്റെ വെളളി വെളിച്ചം പകർന്ന് നൽകിയ ഈ വിദ്യാലയം ഈ വർഷം സുവർണ ജൂബിലി ആഘോഷിക്കുകയാണ്.ഈ സ്കൂൾ നിലനിർത്തുവാനും ഇതിന്റെ ഇന്നേവരെയുള്ള പുരോഗതിക്കും ഇന്നാട്ടിലെ എല്ലാ ആളുകളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും അദ്ധ്യാപക രക്ഷാകർതൃ സമിതി അംഗങ്ങളുടേയും വിരമിച്ചവരും മൺമറഞ്ഞവരുമായ അധ്യാപകരുടേയും കൂട്ടായ സഹായസഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്. ധാരാളം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടും പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ഈ വിദ്യാലയം ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങൾകൊപ്പം മുൻപന്തിയിൽ തന്നെ നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

«»ടൈൽസ് ഇട്ട ഇരുനിലകെട്ടിടം. «»വിശാലമായ മുറ്റം . «»ഓഫീസ് റൂം. «»ഡിജിറ്റൽ ക്ലാസ് റൂമുകൾ , «»ഡിജിറ്റൽ ലൈബ്രറി. «»ക്ലാസ് ലൈബ്രറികൾ, «»മൾട്ടിമീഡിയ കംപ്യൂട്ടർ ലാബ്. «»ഓപ്പൺ എയർ സ്റ്റേജ്. «»കിണർ, «»പാചകപ്പുര. «»സ്റ്റോർ റൂം. «»ടോയ് ലറ്റ് , «»മഴകുുഴി . «»സ്കൂളിനോട് ചേർന്ന കുട്ടികൾക്ക് അനുയോജ്യമായതും മനോഹരമായതുംമായ ഒരു ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്. «»എല്ലാ ക്ലാസ്സിലും ഫാൻ,ലൈറ്റ് സൗകര്യം. «»എല്ലാ കുട്ടികൾക്കും വാഹന സൗകര്യം. «»എല്ലാ കാലാവസ്ഥയിലും യഥേഷ്ട്ടം പൈപ്പ് വെള്ളം. നിലവിൽ വൃത്തി ഉള്ളതും മനോഹരവും വിശാലവുമായ 2 കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെ 2 ഡിവിഷനുകൾ നല്ലരീതിൽ പ്രവർത്തിക്കുന്നുണ്ട്.ഉച്ചഭക്ഷണപരിപാടി നടത്തൂനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_വെണ്ടുവഴി&oldid=418080" എന്ന താളിൽനിന്ന് ശേഖരിച്ചത്