എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
10:58, 17 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sr.shijimol sebastian (സംവാദം | സംഭാവനകൾ) (FG)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹായ് ..... കുട്ടിക്കൂട്ടം - വിദ്യാർത്ഥികളിൽ ഐ ടി സി ആഭിമുഖ്യം വർദ്ധിപ്പിക്കാനും ഐ ടി സി നൈപുണികൾ വർദ്ധിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന ഹായ് കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ കുട്ടിക്കൂട്ടം നിലവിൽ വന്നു. 2017 മാർച്ച് 31 ാം തീയതി കുട്ടിക്കൂട്ടം പരിപാടിയുടെ ആദ്യയോഗം ഞങ്ങളുടെ സ്കൂളിൽ നടന്നു. 2017 ഏപ്രിൽ 6,7 തീയതികളിലായി കുട്ടിക്കൂട്ടം ദ്വിദിന പരിശീലന പരിപാടി സി. എൽസിറ്റ ആന്റണിയുടെ നേതൃത്വത്തിൽ നടന്നു. ടീച്ചർ പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 23 അംഗങ്ങളാണ് ഞങ്ങളുടെ കുട്ടിക്കൂട്ടത്തിലുള്ളതാണ്. കുമാരി പഞ്ചമി എം റ്റി ആണ് സ്റ്റുഡന്റ്സ് ഐ ടി കോർഡിനേറ്റർ. കൈറ്റിൽ നിന്നും ലഭിച്ച നിർദ്ദേശമനുസരിച്ച് 2017 സെപ്തംബർ 27 ന് ഞങ്ങളുടെ സ്കൂളിൽ സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം ഉദ്ഘാടനം നിർവ്വഹിച്ച് കുട്ടികൾക്കായി സന്ദേശം നൽകിയത് ഇടുക്കി ജില്ലാ ഐ റ്റി കോർഡിനേറ്റർ ശ്രീ. ജിജോ എം തോമസായിരുന്നു.വീട്, വിദ്യാഭ്യാസം, ഭരണനിർവഹണം തുടങ്ങി എല്ലാ മേഖലകളിലും സ്വതന്ത്ര സേഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റി ലോകജനതയെ ബോധവൽക്കരിക്കുകയാണ് സ്വതന്ത്രസോഫറ്റ്‌വെയർ ദിനാചരണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഉടമസ്ഥാവകാശമുള്ള സോഫറ്റ്‌വെയറുകളുടെ വിലയുമായി താരതമ്യം ചെയ്താൽ ഏകദേശം ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന പാക്കേജുകൾ ഫ്രീ സോഫ്റ്റ്‌വെയറിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വിദ്യാർത്ഥികൾ അത് ഗുണപരമായി ഉപയോഗിക്കാൻ തയ്യാറാകണമെന്നും ഏത് മേഖലയിലും പഠിക്കുന്ന കുട്ടികൾക്കായി തയ്യാറാക്കിയ പാക്കേജുകൾഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് റാസ്പ്ബെറി കമ്പ്യൂട്ടർ, ഇലക്ട്രോണിക് കിറ്റ് എന്നിവയുടെ പരിചയപ്പെടുത്തലും പ്രദർശനവും നടന്നു. ഹാർഡ്വെയർ പ്രദർശനവും അനുബന്ധ ക്ലാസ്സുകളും നടന്നു. അതിനുശേഷം കുട്ടിക്കൂട്ടം കുട്ടികളുടെ നേത‍ൃത്വത്തിൽ ക്ലാസ്സ് തല ക്വിസ് മത്സരവും നടന്നു.