പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / ഉറുദു ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 3 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anjitha (സംവാദം | സംഭാവനകൾ) ('2016-17 അദ്ധ്യയന വർഷത്തിൽ ഉറുദു ക്ലബിന്റെ പ്രവർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2016-17 അദ്ധ്യയന വർഷത്തിൽ ഉറുദു ക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു. വായനാ ദിനം വായനാ ദിനത്തിൽ ഉറുദു ക്ലബിന്റെ ആഭിമുഖ്യത്തിൽ ഉറുദു വായനാ മത്സരം സംഘടിപ്പിച്ചു. പ്രേം ചന്ദ് ദിനം ഉറുദു സാഹിത്യത്തിലെ ആദ്യ കഥാകൃത്തായ മുൻഷി പ്രേം ചന്ദിന്റെ ജന്മദിനത്തോടനുബന്ധിച്ചു കഥാരചനാ മത്സരം സംഘടിപ്പിച്ചു. . ഒരു ഗ്രാമത്തിന്റെ ചിത്രത്തെ ആസ്പദമാക്കിയാണ് കഥാരചനാ മത്സരം നടത്തിയത് . പോസ് കിരാത് വീഡിയോ പ്രദർശിപ്പിച്ചു. സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യ ദിനത്തോ‌നുബന്ധിച്ച് സ്കൂളിൽ നടന്ന വിപുലമായ ചടങ്ങിൽ ഉറുദു ക്ലബ് മെംബർമാർ ദേശഭക്തിഗാനം ആലപിക്കുകയും ഉറ്ദു ഭാഷയിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. നവംബർ 9 ലോക ഉറുദു ദിനം ഉറുദുവിലെ പ്രശസ്തനായ കവി അല്ലാമാ മുഹമ്മദ് ഇക്ക്ബാലിന്റെ ജന്മദിനമായാണ് ലോക ഉറുദു ദിനനമായി ആചരിക്കുന്നത്. ഉറുദു ദിനത്തോടനുബന്ധിച്ച് വളരെ വവിപുലമായ പരിപാടികളാണ് ഉറുദു ക്ലബ് സംഘടിപ്പിച്ചത്. ക്വിസ് മത്സരവും ,ഉറുദു പദപ്പയറ്റ് മത്സരവും സംഘടിപ്പിച്ചു. ക്ലാസടിസ്ഥാനത്തിൽ ഉറുദു മാഗസിൻ നിർമാണ മത്സരവും സംഘടിപ്പിച്ചു.