പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/നാഷണൽ കേഡറ്റ് കോപ്സ്-17
എൻ സി സി
നമ്മുടെ രാജ്യരക്ഷയുടെ രണ്ടാം നിര ശക്തി എന്ന് വിശേഷിപ്പിച്ചുവരുന്ന നാഷണൽ കേഡറ്റ് കോർപ്സ് ഇവിടെ പ്രവർത്തിച്ചു വരുന്നു.31 (കെ) ബിഎൻ എൻ സി സി കണ്ണൂർ ബറ്റാലിയന്റെ കീഴിൽ പ്രതിവർഷം പെൺകുട്ടികളടക്കം 100 കുട്ടികളെ ഇവിടെ റിക്രൂട്ട് ചെയ്യുന്നു. കേരള-ലക്ഷദ്വീപ് എൻ സി സി യിൽ സ്റ്റാപ് ഷൂട്ടിംഗ് മത്സരത്തിൽ സ്വർണമെഡൽ നേടി,ഡൽഹി ക്യാമ്പിൽ വെച്ചുള്ള മത്സരത്തിൽ മുൻനിരയിൽ എത്താൻ കഴിഞ്ഞ മനേഷ് കുമാറും,തിരുവനന്തപുരം ക്യാമ്പിൽ വെച്ച് ഇതേ ഇനത്തിൽ വെള്ളിമെഡൽ നേടിയ മനേക്കര സ്വദേശി മനോജുഉം എൻ സി സി യുടെ ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളാണ്.ഓരോ വർഷവും മികച്ച കേഡറ്റുകൾക്ക് സ്‌കോളർഷിപ്പും ലഭിച്ചുവരുന്നുണ്ട്.ഇന്ത്യൻ ആർമിയിൽ വിവിധ തലങ്ങളിൽ മികച്ച കേഡറ്റുകൾ ജോലി ചെയ്യുന്നുണ്ട്. എ സർട്ടിഫിക്കറ്റ് നേടാൻ കഴിയുന്ന കേഡറ്റുകൾക്ക് സേനാ റിക്രൂട്മെന്റിൽ പ്രത്യേക സംവരണം ഉണ്ട്.കേന്ദ്ര സംസ്ഥാനസർക്കാർ മേഖലകളിലും ജോലിക്ക് പ്രത്യേക പരിഗണന ലഭിക്കും.കേഡറ്റ് വെൽഫേർ സ്കോളർഷിപ് ,സഹാറ സ്കോളർഷിപ് ഇവ കേഡറ്റുകൾക്ക് ലഭിച്ചുവരുന്നു
പെരിങ്ങളം നിയോജകമണ്ഡലത്തിലെ ഹൈസ്ക്കൂളുകളിൽ, ഈ സ്ഥാപനത്തിന് മാത്രം അവകാശപ്പെട്ട ഒരു നേട്ടമാണ് 31(കേരള) ബറ്റാലിയൻ എൻ.സി.സി. കണ്ണൂരിന്റെ ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന 100 അംഗങ്ങളുള്ള എൻ.സി.സി. ട്രൂപ്പ്. ഈ അംഗത്വം സെന്യത്തിൽ ജോലി നേടാനുഠ ഉന്നത പദവികളിലെത്താനും നിരവധി വിദ്യാർത്ഥികളെ സഹായിച്ചിട്ടുണ്ട്.
ചില നേട്ടങ്ങൾ * 1995 ൽ അഖിലേന്ത്യാ സ്നാപ്പ് ഷൂട്ടിങ്ങിൽ സാർജന്റ് മനേഷ് കുമാർ.സി.ക്ക് സ്വർണ്ണമെഡൽ * 2006 ൽ 5 കേഡറ്റുകളും, 2007 ൽ 3 കേഡറ്റുകളും,2008,2009 എന്നീ വർഷങ്ങളിൽ 1 വീതം കേഡറ്റുകളും അഖിലേന്ത്യാ ക്യാമ്പിൽ പങ്കെടുത്ത് എസ്.എസ്,എൽ.സി. പരീക്ഷയിൽ 10% ഗ്രേസ് മാർക്ക് നേടി. എൻ.സി.സി. സ്കോളർഷിപ്പ് നേടിയവർ * 2000-2001 കോർപ്പറൽ കിരൺരാജ്.ആർ (3000 രൂപ,കേഡറ്റ് വെൽഫെയർ സ്കിം) * 2006-2007 സാർജന്റ് വിനിൽ .വി.ടി (6000 രൂപ,സഹാറാ ഗ്രൂപ്പ്) കോർപ്പറൽ ശരണ്യാ പവിത്രൻ(5000 രൂപ,കേഡറ്റ് വെൽഫെയർ സ്കിം) കോർപ്പറൽ സ്മ്റിതി .എസ് (5000 രൂപ,കേഡറ്റ് വെൽഫെയർ സ്കിം) *2007-2008 സാർജന്റ് അഭിഷേക് .വി.കെ (6000 രൂപ,സഹാറാ ഗ്രൂപ്പ്) കോർപ്പറൽ ആഖില പർവ്വീൺ (6000 രൂപ,സഹാറാ ഗ്രൂപ്പ്) കോർപ്പറൽ ശ്രീഹരി (6000 രൂപ,സഹാറാ ഗ്രൂപ്പ്)