ജി. എച്ച് എസ് മുക്കുടം/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 30 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsmukkudam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്പോർട്സ് ക്ലബ്ബ്

കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യകരമായ വളർച്ചയും ഉന്മേഷവും ലക്ഷ്യമാക്കിക്കൊണ്ട് ഞങ്ങളുടെ കൊച്ചുവിദ്യാലയത്തിലും ഒരു കായിക ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളെ മൂന്ന് ഹൗസുകളായി തിരിച്ചുകൊണ്ട് എല്ലാവർഷവും അത് ലറ്റിക്ക് മത്സരങ്ങൾ നടത്തുകയും അതുവഴി അവരുടെ കായികശേഷി വർദ്ധിപ്പിക്കുവാൻ അവസരം നൽകുകയും ചെയ്യുന്നു. വിദ്യാലയതലത്തിൽ സമ്മാനാർഹരാകുന്ന കുട്ടികളെ ഉപജില്ലാ-ജില്ലാ കായിക മേളയിൽ പങ്കെടുപ്പിക്കാറുണ്ട്. ഞങ്ങളുടെ വിദ്യാലയത്തിലെ പെൺകുട്ടികളുടെ വോളിബോൾ ടീമിലെ അംഗങ്ങൾ ജില്ലാതല വോളിബോൾ ടീമിലേക്ക് 2017-18 അദ്ധ്യയന വർഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം വരെ ഞങ്ങളുടെ വിദ്യാലയത്തിന് ഒരു കായിക അദ്ധ്യാപകൻ ഉണ്ടായിരുന്നില്ല. എന്നാൽ ഇക്കൊല്ലം ആഴ്ചയിൽ രണ്ട് ദിവസം കായികാദ്ധ്യാപികയെ ബി.ആർ.സിയിൽ നിന്ന് നിയമിച്ചിട്ടുണ്ട്.