സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/സോഷ്യൽ സയൻസ് ക്ലബ്ബ്-17
സമകാലികജീവിതത്തിന്റെ നേർകാഴ്‍ചകളായി പുതിയ അനുഭവതലങ്ങളൊരുക്കുകയും പൗരബോധം, സാമൂഹികപ്രതിബദ്ധത പരിസ്ഥിതി സ്നേഹം എന്നിവ വളർത്തിയെടുക്കുകയുമാണ് സാമൂഹ്യ ശാസ്ത്ര പഠനത്തിന്റെ ലക്ഷ്യം.പ്രസ്തുത ലക്ഷ്യം നേടുന്നതിനു വേണ്ടി സോഷ്യൽ സയൻസ് ക്ലബ്ബ് ഈ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നു.പൊതു വിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി എല്ലാ ആഴ്ചയിലും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ചോദ്യങ്ങൾ നൽകുന്നു.ശരിയുത്തരം ലഭിക്കുന്നവരിൽ നിന്ന് നറുക്കിട്ടെടുത്ത് വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.എല്ലാ വർഷവും സാമൂഹിക ശാസ്ത്ര മേളകളിൽ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.കഴിഞ്ഞ വർഷം സബ്ബ് ജില്ലാ കലാമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഈ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി.