സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ഗോട്ട് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗോട്ട് ക്ലബ്ബ് (2016-17)

         കുട്ടികളിൽ സഹജീവി സ്നേഹം വളർത്തുക, പഠനത്തോടൊപ്പം ചെറിയ സമ്പാദ്യ ശീലം വളർത്തുക, തുടങ്ങിയ ലക്ഷ്യങ്ങളോടെ 2015 ഫെബ്രുവരിയിലാണ് മണലൂർ എം.എൽ.എ, ശ്രീ. പി. എ മാധവൻ സ്കൂൾ ഗോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചത്. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെയും കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്ലബ്ബ് പ്രവർത്തനമാരംഭിച്ചത്. തുടക്കത്തിൽ 20 വിദ്യാർത്ഥികൾക്ക് പെണ്ണാടുകളെ നൽകി. ഓരോരുത്തരും തങ്ങൾക്ക് ലഭിക്കുന്ന ആടിനെ നല്ല രീതിയിൽ നോക്കി പരിപാലിച്ച് അത് പ്രസവിക്കുന്ന ഒരു പെണ്ണാട്ടിൻകുട്ടിയെ വിദ്യാലയത്തിലേക്ക് തിരിച്ച് നൽകണം എന്നാണ് വ്യവസ്ഥ. ഇപ്രകാരം ഇതിനിടെ 15 ആട്ടിൻ കുട്ടികളെ  തിരികെ വിദ്യാലയത്തിലേക്ക് ലഭിച്ചു. ഇത് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകി. ഇങ്ങനെ ഓരോ വർഷവും ആട്ടിൻ കുട്ടികളെ പുതിയ വിദ്യാർത്ഥികൾക്കു ലഭിക്കും. വിദ്യാർത്ഥികൾക്കായി പരിശീലന ക്ലാസുകൾ, ഗോട്ട്ഫാം സന്ദർശനം, പഠനയാത്രകൾ എന്നിവയും ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു.

ക്ലബ്ബ് കോ-ഓഡിനേറ്റർമാർ അധ്യാപികമാരായ ജാൻസി ഫ്രാൻസിസ്, ജസീന്ത വി.പി എന്നിവരാണ്.


ഗോട്ട് ക്ലബ്ബ് 2017-18

അനിമൽ ക്ലബ്ബിന്റെയും നല്ലപാഠത്തിന്റെയും നേതൃത്വത്തിൽ 20-07-17 ന് 4 ആട്ടിൻകുട്ടികളെ വിദ്യാർത്ഥികൾക്ക് നൽകി.സ്കൂളിൽ നിന്നും മുമ്പ് വിദ്യാർത്ഥികൾക്ക് നൽകിയ ആടുകൾ പ്രസവിച്ചുണ്ടായ ആട്ടിൻ കുട്ടികളെയാണ് നൽകിയത്. ഇതിൽ രണ്ടെണ്ണം മൂന്നാം തലമുറയിലെ ആട്ടിൻ കുട്ടികളാണ്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയ്സൻ ചാക്കോ, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ നിഷാദ്, പി.ടി.എ പ്രസിഡണ്ട് അമിലിനി സുബ്രമണ്യൻ, വെറ്റിനറി ഡോക്ടർമാരായ എൻ.എം മായ , പാമി ടി. മാളിയേക്കൽ, പ്രിൻസിപ്പാൾ ഓസ്റ്റിൻ മാസ്റ്റർ, പ്രാധാനധ്യാപകൻ ആന്റോ മാസ്റ്റർ, അധ്യാപകരായ ജസീന്ത വി. പി, ജാൻസി ഫ്രാൻസിസ്, വി. പി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.