ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്പോർട്ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:30, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ

  • ശാരീരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യമിട്ടുകൊണ്ടും കേരളത്തിന്റെ കായികരംഗം മെച്ചപ്പെടുത്തുന്നതിനും സ്പോർട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു.

2016-2017 അക്കാദമിക വർഷം കായികരംഗത്ത് വളരെയധികം നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.നമ്മുടെ സ്കൂളിൻ വിവിധ ഗെയിമുകളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും സബ്ജില്ലാതലത്തിൽ വിവിധ മത്സരങ്ങൾക്ക് സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്. 3:30pm മുതൽ 5:30pm വരെ വിവിധ ഗെയിമുകളിലായി കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.സ്കൂൾ തലത്തിൽ യു.പി മുതൽ എച്ച്.എസ്.എസ് വരെ ചെസ്സ് മത്സരം നടത്തി വരുന്നുണ്ട്. വിജയികളെ സബ്ജില്ല,ജില്ലാമത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്.ടേബിൾ ടെന്നിസിനായി കുട്ടികൾ ഈ സ്കൂളിൽ പരിശീലനം നടത്തി വരുന്നു.ജില്ലാ മത്സരങ്ങളിലും സംസ്ഥാന മത്സരങ്ങളിലും നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനംനേടുകയും ചെയ്തു.
വോളിബോൾ,ബാസ്കറ്റ്ബോൾ,ഷട്ടിൽബാഡ്മിന്റെൻ,ചെസ്സ്,ടേബിളേ‍ ടെന്നിസ്സ് എന്നീയിനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകി വരുന്നുണ്ട്.അത്‌ലറ്റിക്സും നമ്മുടെ കുട്ടികൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്.ഇക്കൊല്ലത്തെ സ്ക്കൂൾ കായിക ദിനം വളരെ നിറപ്പകിട്ടോടെ തന്നെ നടത്താൻ സാധിച്ചു.ഏഷ്യൻ ഗെയിംസ് കബഡി സ്വർണ്ണ മെഡൽ ജേതാവായ ശ്രീമതി ഷർമ്മി ഉലഹന്നാൻ മീറ്റ് ഉദ്ഘാടന ചെയ്യുകയുണ്ടായി.ഒപ്പം സ്കൂളിലെ കുട്ടികൾക്ക് പ്രചോദന നൽകുകയും ചെയ്തു.വിവിധ മത്സരങ്ങളിൽ മെച്ചപ്പെട്ട പ്രകടന കാഴ്ച വയ്ക്കുന്നതിലുപരി എല്ലാവർക്കും കായികക്ഷമത എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ വർഷത്തെ കായിക ക്ലബ്ബിലെ പ്രവർത്തനം രൂപപ്പെടുത്തിയിരിക്കുന്നത്.പ്രീകെജി-കെജി കായിക ദിനം വളരെ ഭംഗിയായി നടത്താൻ സാധിച്ചു.
ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.ക്വിസ് മത്സരങ്ങൾ,സെമിനാറുകൾ,പോസ്സ്റ്റർ രചനാ മത്സരങ്ങൾ എന്നിവ ദിനാചരണങ്ങളോയനുബന്ധിച്ച് നടത്തി വരുന്നുണ്ട്.ഹെൽത്ത് ആൻഡ് സ്പോർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ക്ലീനിങ്ങ് പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാംപ് നടത്തുകയും തുടർചികിത്സ ആവശ്യമുള്ളവർക്ക് വേണ്ട സഹായങ്ങളും നൽകി വരുന്നുണ്ട്.

കളിസ്ഥലം
സ്കൂൾതല ചെസ്സ് മത്സരം
സബ്ജില്ല ബാസ്കറ്റ്ബോൾ ജൂനിയർ ബോയ്സ് രണ്ടാം സ്ഥാനം
സബ്ജില്ല ഷട്ടിൽബാഡ്മിന്റെൺ ജൂനിയർ ഗേൾസ് രണ്ടാം സ്ഥാനം
സ്കൂൾ കായികമേള മാർച്ച് പാസ്റ്റ്
സ്കൂൾ കായികമേള പ്രതിജ്ഞ
സ്കൂൾ കായികമേളയിൽ ഹെഡ്മിസ്ട്രസ്സ് സംസാരിക്കുന്നു
സ്കൂൾ കായികമേളയിൽകായികമേളയിൽ മുഖ്യാതിഥി ഷർമ്മി ഉലഹന്നാൻ പതാക ഉയർത്തുന്നു
സ്കൂൾ കായികമേളയിൽ മുഖ്യാതിഥി ഷർമ്മി ഉലഹന്നാൻ സംസാരിക്കുന്നു
സ്കൂൾ കായികമേളയിൽ വിജയകളെ മെ‍ഡലണിയിക്കുന്നു
സ്കൂൾ കായികമേളയിൽ വിജയകളെ മെ‍ഡലണിയിക്കുന്നു
സ്കൂൾ കായികമേള