പി.എം.എസ്. എൽ. പി. എസ്. ശെല്ല്യാംപാറ

Schoolwiki സംരംഭത്തിൽ നിന്ന്
23:10, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
പി.എം.എസ്. എൽ. പി. എസ്. ശെല്ല്യാംപാറ
വിലാസം
ശെല്യാംപാറ

പി.എം.എസ്.എൽ.പി.എസ് ശെല്യാംപാറ ശെല്യാംപാറ
,
685563
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ04864 276414
ഇമെയിൽjpmslps79@gmail.com
കോഡുകൾ
സ്കൂൾ കോഡ്29422 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറ്റി ആർ മോളിക്കുട്ടി
അവസാനം തിരുത്തിയത്
26-09-2017Visbot



  ചരിത്രം

വെള്ളത്തൂവൽ പഞ്ചായത്തിലെ 14 -)0 വാർഡിൽ 1979 ജൂൺ 6 ന് പി.എം.എസ്.എൽ.പി എന്ന പേരിൽ സ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ശ്രീ പി. എസ് മീരാൻ മൌലവിയാണ് സ്കൂളിൻറെ മാനേജർ. തദ്ദേശവാസിയായ അദ്ദേഹത്തിൻറെയും കുടുംബത്തിൻറെയും പ്രയത്നഫലമായാണ് ഇവിടെ ഈ വിദ്യാലയം ഉയർന്നുവന്നത്. സ്കൂൾ സ്ഥാപിക്കുന്നതിന് മുൻപ് ഈ പ്രദേശത്തുള്ള കൊച്ചുകുട്ടികൾ 4 കിലോമീറ്ററിലധികം കാൽനടയായി സഞ്ചരിച്ചുവേണമായിരുന്നു വെള്ളത്തൂവൽ ഗവൺമെൻറ് സ്കൂളിലെത്തി പഠനം നടത്തുവാൻ. ഈ വിദ്യാലയം സ്ഥാപിച്ചതോടെ ആ പ്രശ്നത്തിന് പരിഹാരമായി. പി.റ്റി.എ യുടെ സഹകരണത്തോടെ 2013-2014 അധ്യാനവർഷം മുതൽ പ്രീപ്രൈമറിയും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പുളള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഓരോ ക്ലാസ്സും വൈദ്യുതികരിച്ചതാണ്,ക്ലാസ്സ്മുറികളിൽ ഫാനും കുട്ടികൾക്ക് ആവശ്യത്തിന് ടോയ് ലറ്റുകളും,എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ചിട്ടുള്ള പാചകപ്പുരയും ഉണ്ട്. ഇൻറനെറ്റ് സൌകര്യം ലഭ്യമാണെങ്കിലും നിലവിലുണ്ടായിരുന്ന കമ്പ്യൂട്ടർ പ്രവർത്തന സജ്ജമല്ലാത്തതിനാൽ പുതിയവ കണ്ടെത്തേണ്ടതുണ്ട്. കുന്നിൻപുറത്ത് സ്ഥിതി ചെയ്യുന്നതിനാൽ കുട്ടികൾക്കായി കളിസ്ഥലം നിർമ്മിക്കാൻ സാധിച്ചിട്ടില്ല. സ്ററാഫ് റൂം, സ്മാർട്ട് ക്ലാസ്സ് റൂം, റീഡിങ് റൂം, ഡൈനിംഗ് ഹാൾ എന്നിവ ഇല്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം,വിവിധദിനാചരണങ്ങൾ‍,സ്കൂൾവാർഷികം എന്നിവയെല്ലാം സമുചിതമായി കൊണ്ടാടുന്നു.കുട്ടികളുടെ പഠന-പാഠ്യേതര കാര്യങ്ങളിലെല്ലാം രക്ഷിതാക്കളുടെ അകമഴിഞ്ഞ സഹകരണം ലഭ്യമാകുന്നുണ്ട്. മേളയിലും കലോത്സവങ്ങളിലും ഇവിടുത്തെ കുട്ടികൾ മികവാർന്ന പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. ജൈവ വൈവിധ്യപാർക്കിൻറെ പ്രവർത്തനം കൂടുതൽ ഊർജ്വസ്വലമാക്കേണ്ടതുണ്ട്.കായിക പരിശീലനത്തിന് സ്ഥലലഭ്യത ഒരു പ്രശ്നമായി അവശേഷിക്കുന്നു.

മുൻ സാരഥികൾ

  • ശ്രീമതി. സോഫി ടി.പി (06/06/1979 - 31/03/2010)
  • ശ്രീമതി. ജാൻസി വർഗീസ് (16/07/1981 – 31/05/2017)
  • ശ്രീമതി. റ്റി.ആർ മോളിക്കുട്ടി (01/06/2017 - തുടരുന്നു)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

|