ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:07, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'ജൂൺ 5 പരിസ്ഥിതിദിനം മഞ്ചേരി ഗവന്മെന്റ് ബോയ്സ് ഹയർസെക്കണ്ടറി സ്കുളിൽ 'പാരിസ്ഥിതികം ' വിവിധ പരിപാടികളോടെ ആചരിച്ചു. ജീവജലത്തിന്റെ സംരക്ഷകരാകുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ മഴവെള്ളസംഭരണം എല്ലാം വീടുകളിലും എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഏറ്റവും ലളിതമായ രീതിയിൽ കിണർ റീചാർജിഗ് പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. കേരളശാസ്ത്രസാഹിത്യ പരീക്ഷിത്തിന്റെ ഗവേഷണസ്ഥാപനമായ ഐ. ആർ. ടി. സി വികസിപ്പിച്ച ചെലവുകുറഞ്ഞ കിണർ റീചാർജിഗ് യൂണിറ്റ് നിർമ്മിക്കുന്നത് എങ്ങനെയെന്ന് പൊതുജനങ്ങൾക്കായി നടത്തിയ പരിശീലനത്തിന് കെ. കെ. പുരുഷോത്തമൻ, ശ്രീധരൻ, എന്നിവർ നേതൃത്വം നൽകി. വിഷയവുമായി ബന്ധപ്പെട്ട ലഘുലേഖ ചടങ്ങിൽ ബഹു. എം. എൽ. എ. അഡ്വ. എം ഉമ്മർ പ്രകാശനം ചെയ്തു. കിണർ റീചാർജിഗ് മാതൃകാ യൂനിറ്റ് ബഹു എം എൽ എ വിദ്യാലയത്തിന് കൈമാറി. ദിനാചരണത്തിന്റെ ഭാഗമായി മഴക്കുഴി നിർമ്മാണം, പരിസ്ഥിതി ദിന ക്വിസ് പ്രോഗ്രാം, പ്രതിജ്ഞ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ എസ്.പി.സി കേഡറ്റുകളുടെ നേതൃത്വത്തിൽ നടത്തി. പി. സെയ്തലവി ഹെഡ്മാസ്റ്റർ സ്വാഗതവും അഡ്വ :അനൂപ്‌ പറക്കാട് നന്ദിയും രേഖപ്പെടുത്തി. വാർഡ് കൗൺസിലർ കൃഷ്ണദാസ് രാജ, അസീസ് മാസ്റ്റർ, കെ.എം അബ്ദുള്ള എന്നിവർ സംസാരിച്ചു.