എസ് എച്ച് എൽ പി എസ് കടയനിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


എസ് എച്ച് എൽ പി എസ് കടയനിക്കാട്
വിലാസം
കടയനിക്കാട്

കടയനിക്കാട് പി ഓ
,
686541
സ്ഥാപിതം1920
വിവരങ്ങൾ
ഇമെയിൽshlps2014@gmail.com
കോഡുകൾ
സ്കൂൾ കോഡ്32407 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോളിക്കുട്ടി ചാക്കോ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



അറിവിൻറെ കൈത്തിരിവെട്ടം പകർന്നു ഒരു ഗ്രാമത്തെ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശി

ചരിത്രം

കോട്ടയം ജില്ലയിൽ വെള്ളാവൂർ പഞ്ചായത്തിൽ 3-ം വാർഡിൽ കടയനിക്കാട് എന്ന സ്ഥലത്ത് എസ്. എച്ച്. എൽ. പി. സ്കൂൾ സ്ഥിതിചെയ്യുന്ന. പെരുന്നേൽ ആശാൻ ഒരു കുടിപ്പള്ളിക്കൂടമായി 1.10.1917 ൽ ഈ സ്ഥാപനം ആരംഭിച്ചു. 1920 ൽ ഇത് ഗ്രാന്റ് സ്കൂളായി അംഗീകരിച്ചു. 1926 ൽ ഈ സ്കൂൾ തലക്കുളത്തിൽ മത്തായി ചെറിയാൻ ഏറ്റെടുക്കുകയും, പള്ളി സ്ഥാപിച്ചുകഴിഞ്ഞപ്പോൾ പള്ളിക്കു വിട്ടുകൊടുക്കുകയും ചെയ്തു. മലേപ്പറമ്പിൽ ആഗസ്തി കോരയിൽ നിന്നും 25 സെന്റ് സ്ഥലം വാങ്ങി സ്കൂൾ കെട്ടിടം അവിടെ പണികഴിപ്പിച്ചു. ഓലക്കെട്ടിടമായിരുന്ന സ്കൂൾ ഒരവസരത്തിൽ സാമൂഹ്യദ്രോഹകൾ തീ വച്ച് നശിപ്പിച്ചു. പിന്നീട് പണി തീർത്ത സ്കൂളാണ് ഇന്നുള്ളത്. 5-ം ക്ലാസ് വരെയുണ്ടായിരുന്ന ഈ സ്കൂൾ കുട്ടികളുടെ കുറവുമൂലം 4-ാ ക്ലാസ് വരെയുള്ള എൽ. പി. സ്കൂളായി പ്രവർത്തിച്ചുവരുന്നു.

മാനേജ്മെന്റ്

ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറ്

ഭൗതികസൗകര്യങ്ങൾ

6 ക്ലാസ്സ് മുറികളും, ഓഫീസ് മുറിയും, കമ്പ്യൂട്ടർ മുറിയും, ഒരു അടുക്കളയും ചേർന്നതാണ് ഇന്നത്തെ സ്കൂൾ കെട്ടിടം. LKG, UKG, 1-4 വരെയുള്ള ക്ലാസുകളിൽ ബഞ്ചുകളും ഡസ്കുകളും ഉണ്ട്. എല്ലാ ക്ലാസുകളിലും ഫാനും, ലൈറ്റും, കുടിവെള്ളസൗകര്യവും ഉണ്ട്. 2004 ൽ മഴവെള്ള സംഭരണി നിർമ്മിച്ചു. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയങ്ങളും ഉണ്ട്. 2014-15 സ്കൂൾ വർഷത്തിൽ സ്കൂളിന്റെ മേൽക്കൂര മാറ്റുകയും, പെയിന്റ് ചെയ്ത് സ്കൂൾ കെട്ടിടം ബലവത്താക്കുകയും ചെയ്തു.

പാഠ്യേതര പ്രവർത്തനങ്ങൾ

ഡാൻസ്, സംഗീതം, ചിത്രരചന, പെയിന്റിംഗ്, പ്രവൃത്തിപരിചയം, കായികം, കൃഷി എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശിലനം നൽകുകയും, കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ദേശീയ ദിനങ്ങളും വിപുലമായ രീതിയിൽ സ്കൂളിൽ ആഘോഷിക്കുന്നു. എല്ലാ വർഷവും വിനോദയാത്ര സംഘടിപ്പിക്കുന്നുണ്ട്.

മുൻ സാരഥികൾ

  • സി. ടി. ജോർജ് - 1926-1953
  • എം. എ. സ്കറിയ 1953 - 1963
  • ജി. സി. ചാക്കോ 1963 - 1970
  • എം. എ. സ്കറിയ 1970 - 1973
  • ജി. സി. ചാക്കോ 1973 - 1978
  • എം. എ. സ്കറിയ 1978 - 1982
  • കെ. ടി. കുര്യൻ 1982 -1987
  • കെ. എം. മാത്യു 1987 - 1990
  • കെ. ജെ. വർഗീസ് 1990
  • എ. ബി. സെബാസ്റ്റ്യൻ 1990 - 1996
  • എം. ടി. അന്നമ്മ 1996 - 2000
  • സി. സി. മേരിക്കുട്ടി 2000 - 2002
  • സാലിയാമ്മ 2002 - 2014
  • അന്നമ്മ ജോസഫ് 2003 - 2014
  • മോളികുട്ടി ചാക്കോ 2014

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • മാർ. മാത്യു പെരിയംകുന്നേൽ (ആന്ധ്ര പ്രദേശ് ബിഷപ് )
  • വി. ഡി. രാധാകൃഷ്ണൻ ( ഡി.ജി.പി )
  • വി. കെ. കരുണാകരൻ ( കോട്ടയം ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് )
  • സുരേന്ദ്രൻ പി. കെ.( മുൻ പഞ്ചായത്ത് പ്രസിഡണ്ട് )
  • ഫാദർ ചെറിയാൻ തലക്കുളം സി.എം.ഐ. ( റിട്ട. പ്രിൻസിപ്പൽ സെൻറ് ഡൊമിനിക്സ് കാഞ്ഞിരപ്പള്ളി )

ക്ലബ്ബ് പ്രവർത്തനങ്ങൾ .

  • പരിസ്ഥിതി ക്ലബ്
  • ഹരിത ക്ലബ്
  • ശുചിത്വ ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • മാത്ത്സ് ക്ലബ്

മുതലായ ക്ലബുകൾ സ്കൂളിൽ ഭംഗിയായി പ്രവർത്തിക്കുന്നു.



വഴികാട്ടി

{{#multimaps:9.507737 ,76.727261| width=800px | zoom=16 }}