എസ്.എസ്.എം.എ.എൽ.പി.എസ്. പഴമള്ളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എസ്.എസ്.എം.എ.എൽ.പി.എസ്. പഴമള്ളൂർ
വിലാസം
പഴമളളൂര്
സ്ഥാപിതം1968
വിവരങ്ങൾ
ഇമെയിൽssmalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18635 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി എം നളിനി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.

         അയൽ ഗ്രാമങ്ങളായ വറ്റല്ലൂർ,കുറുവ, ചെറുകുളമ്പ തുടങ്ങിയ പ്രദേശങ്ങൾ അക്ഷര സൂര്യന്റെ പ്രകാശത്താൽ അനുഗ്രീതമായപ്പോൾ നിർഭാഗ്യകരമെന്ന് പറയട്ടെ പഴമള്ളൂരിന് അത് അന്യമായിരുന്നു. ഈ പ്രദേശത്തിന്റെ വളർച്ചയുടെ പാതയിലെ ഒരു സുപ്രധാന നാഴിക കല്ലായ എസ്. എസ്.എം. എ. എൽ പി സ്കൂൾ സ്ഥാപിതമായത്  1968 ലാണ്. യശശരീരനായ ശ്രീ കെ.വി.എസ് തങ്ങളാണ് ഈ മഹത്തായ സ്ഥാപനം യാത്ഥാർഥ്യമാക്കിയത്. തുടക്കത്തിൽ ഒന്നാം  ക്ലാസ്സിലേക്ക് 270 കുട്ടികളാണ് ഈ സ്ഥാപനത്തിലേക്ക് പ്രവേശിക്കപ്പെട്ടത്. ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ ശ്രീമതി സ് എച്ച് കുഞ്ഞാത്തുട്ടിയാണ്. ശേഷം ഉടമസ്ഥാവകാശം ശ്രീ തറയിൽ മുഹമ്മദ് ഹാജിക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം മകൻ ശ്രീ തറയിൽ അബ്ദുൽ റഹീമാണ് ഈ വിദ്യാലയത്തിന്റെ നിലവിലെ മാനേജർ.
         1 മുതൽ 4 വരെ ക്ലാസ്സുകൾ 2 ഡിവിഷനുകളിലായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ മറ്റു വിദ്യാലയങ്ങളെക്കാൾ ഏറെ മുന്നിലാണ് ഇന്ന് ഈ വിദ്യാലയം. 2010 ൽ ആരംഭിച്ച പ്രീപ്രൈമറി വിഭാഗം സാമാന്യം മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചു വരുന്നു. അധ്യയന രംഗത്ത് മികച്ച നിലവാരം സൃഷ്ടിക്കുന്നതിന് ഈ വിദ്യാലയത്തിൽ 10 അധ്യാപകരുടെ നേതൃത്വത്തിൽ 181 കുട്ടികൾ അധ്യയനം നടത്തിവരുന്നു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നതിന് ഇന്ന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

1. അടച്ചുറപ്പുള്ള ക്ലാസ്സ്മുറികൾ. 2. മികച്ച നിലവാരമുള്ള സ്റ്റാഫ്റും. 3. സ്മാർട്ട് ക്ലാസ്സ്. 4. സ്റ്റേജ്- ഓപ്പൺ എയർ ഒാഡിറ്റോറിയം.

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

1. ശ്രീ. ഒ മൊയ്തീൻകുട്ടി മാസ്റ്റർ(1968-1994) 2. ശ്രീ. സി സി ഭാസ്കരൻ(1994-2002) 3. ശ്രീമതി. രാധാമണി എം എൽ (2002-2003) 4. ശ്രീമതി. നളിനി പി എം(2002-..........)