ജി.എൽ.പി.എസ് കൊയ്ത്തക്കുണ്ട്
| ജി.എൽ.പി.എസ് കൊയ്‌ത്തക്കുണ്ട് | |
|---|---|
| വിലാസം | |
കൊയ്ത്തക്കുണ്ട് കുട്ടത്തി പി.ഒ, , 676523 | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഫോൺ | 04931280041 |
| ഇമെയിൽ | glpskoithakkundu2@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48516 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ലാലി ജോർജ്ജ് |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പശ്ചിമഘട്ടത്തിൻറെ താഴ്വരയായ കരുവാരകുണ്ടിൽ മലയോര കുടിയേറ്റ കർഷക കുടുംബങ്ങളിലെ കാരണവൻമാരും പൗരപ്രമുഖരും ചേർന്ന് നടത്തിയ കഠിനപരിശ്രമഫലമാണ് കുട്ടത്തിയിൽ സ്ഥിതി ചെയ്യുന്ന ജി.എൽ.പി.എസ് കൊയ്ത്തക്കുണ്ട്.
വാക്കോടിനോട് ചേർന്ന് കിടക്കുന്ന പൂവുത്തട്ടി എന്ന സ്ഥലത്ത് തൊണ്ടിയിൽ കുഞ്ഞീരു ഹജ്ജുമ്മ എന്നവരുടെ മാനേജ്മെൻറിനു കീഴിൽ കൊട്ടക്കുണ്ടിൽ ചേക്കുട്ടി മാസ്റ്റർ, പാണ്ടിക്കാട് അലവി മാസ്റ്റർ, കുഞ്ഞയമ്മു മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപനം പ്രവർത്തിച്ചു പോന്നു. പിന്നീട് ഈ സ്ഥലം തെക്കേതിൽ ഇപ്പുഹാജിയുടെ കൈവശത്തിലായി. അദ്ദേഹത്തിൻറെ കാലശേഷം മകൻ മൊയ്‌തീൻ (കുഞ്ഞാപ്പു) ൻറെ ഉടമസ്ഥതയിലായിരുന്നു. അദ്ദേഹം 3 സെൻറ് സ്ഥലം സൗജന്യമായി സ്കൂളിന് നൽകി. ഈ സമയത്ത് സർക്കാരിൽ നിന്ന് കെട്ടിടം അനുവദിക്കുകയും പി.ടി.എ. കമ്മറ്റിയുടെ മേൽനോട്ടത്തിൽ ഇപ്പോൾ കാണുന്ന ഈ സ്ഥാപനത്തിൻറെ ആദ്യത്തെ നില നിർമ്മിക്കുകയും ചെയ്തു. അന്നത്തെ പി.ടി.എ. പ്രസിഡൻറ് പള്ളത്ത് പ്രഭാകരൻനായർ ആയിരുന്നു. എം. അലവി, പൊറ്റയിൽ ആയിഷ എന്നിവരുടെ നേതൃത്വത്തിൽ കരുവാരക്കുണ്ട് പഞ്ചായത്ത് ഭരണസമിതി ഈ സ്കൂളിൻറെ വിവിധ ആവശ്യങ്ങൾക്ക് പ്രാമുഖ്യം നൽകി മികവുറ്റതാക്കാൻ മുൻനിരയിൽ പ്രവർത്തിച്ചവരാണ്. മാറിവന്ന പി.ടി.എ. കമ്മറ്റി എൻ.ടി. അലവി പ്രസിഡൻറും ഇപ്പോഴത്തെ പ്രധാനധ്യാപികയായ ശ്രീമതി. ലാലി ജോർജ്ജ് അവർകളുടേയും കാലയളവിലാണ് സ്കൂളിന് വേണ്ടി മൂന്ന് തവണ സ്ഥലം വിലക്ക് വാങ്ങുകയും പാചകപ്പുര, മീറ്റിംഗ് ഹാൾ, ഓപ്പൺ ഓഡിറ്റോറിയം എന്നിവയുടെ നിർമാണവും നടന്നത്.
സമൂഹത്തിൻറെ നാനാതുറകളിലുള്ള പ്രഗത്ഭർ (തെക്കേതിൽ ഇപ്പു ഹാജി, ടി.കുഞ്ഞാപ്പു ഹാജി, രാജൻ കരുവാരക്കുണ്ട്, മാത്യു സെബാസ്റ്റ്യൻ, എം.മൊയ്തീൻകുട്ടി ഫൈസി) ഈ സ്ഥാപനത്തിൻറെ സന്തതികളാണ്. ഇന്ന് ഈ സ്ഥാപനം പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നതിൻറെ പ്രധാന കാരണം അർപ്പണബോധമുള്ള അദ്ധ്യാപകരുടെ സേവനവും രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും നിസ്സീമമായ സഹകരണവും കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിൻറെ പിന്തുണയുമാണ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
= നേട്ടങ്ങൾ
2016-17 ഫാത്തിമ ലിസ്ന. പി (ഒന്നാം സ്ഥാനം ) ജില്ലാ പ്രവൃത്തിപരിചയമേള ഇനം - പാഴ്‌വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ =
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- തെക്കേതിൽ ഇപ്പു ഹാജി
- ടി.കുഞ്ഞാപ്പു ഹാജി
- രാജൻ കരുവാരക്കുണ്ട്
- മാത്യു സെബാസ്റ്റ്യൻ
- എം.മൊയ്തീൻകുട്ടി ഫൈസി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.134595, 76.328408 |zoom=13}}