എ.എൽ.പി.എസ് തൃക്കണാപുരം
എ.എൽ.പി.എസ് തൃക്കണാപുരം | |
---|---|
![]() | |
വിലാസം | |
തൃക്കണാപുരം എ.എൽ .പി. എസ് തൃക്കണാപുരം ,തൃക്കണാപുരം(പി.ഒ),മലപ്പുറം ,കേരളം 679573. , 679573 | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0494 2699088 |
ഇമെയിൽ | alpstrikkanapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19240 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ലോവർ പ്രൈമറി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുലേഖ പി.ആർ. |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
സംസ്ഥാന പാതയോരത്ത് തവനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1930-ൽ ചേനി വീട്ടിൽ ഗോവിന്ദൻ നമ്പ്യാർ സ്ഥാപിച്ചു. രണ്ടു വർഷം പിന്നിട്ടപ്പോഴേക്കും ഈ എഴുത്തുപള്ളിക്കൂടം നടത്തിക്കൊണ്ടു പോകാൻ അദ്ദേഹത്തിന് പ്രയാസമായി. ഈ സാഹചര്യത്തിൽ സ്കൂളിന്റെ മാനേജ്‌മന്റ് മഞ്ചാരത്ത് കുട്ടികൃഷ്ണ മേനോൻ ഏറ്റെടുത്ത് 1മുതൽ 5വരെ ക്ലാസുകൾ നടത്താനുള്ള ഭൗതികസാഹചര്യം ഒരുക്കി. 1940 ലാണ് സമ്പൂർണ ലോവർ പ്രൈമറി സ്കൂളായി മാറിയത്. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഭാര്യ കൊരട്ടിയിൽ പാറുക്കുട്ടിയമ്മ സ്കൂൾ മാനേജരായി തുടർന്നു. 1988-ൽ നാലു ക്ലാസ് മുറികളുള്ള ഒരു കെട്ടിടം കൂടി ഉണ്ടാക്കി. അതിനു ശേഷം 2012-ൽ പ്രീ - പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിക്കുകയും ചെയ്തു. പ്രീ - പ്രൈമറി ഉൾപ്പെടെ 140 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപിക ശ്രീമതി പി.ആർ.സുലേഖയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂൾ മാനേജരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണത്തോടെ അക്കാഡമിക് മേഖലയിലും ഇതര മേഖലകളിലും സമഗ്രവും വൈവിധ്യമാർന്നതുമായ പരിപാടികൾ ആവിഷ്ക്കരിച്ച് വരുന്നു.പഠന രംഗത്തും, കലാ-കായിക രംഗത്തും മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം ഗ്രാമീണ ചാരുതക്ക് നിറച്ചാർത്തായി മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു.