സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പഞ്ചായത്തിന്റെ വിസ്തീർണ്ണം 7.74 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ആലങ്ങാട്, കോട്ടുവള്ളി പഞ്ചായത്തുകൾ തെക്ക് കടമക്കുടി പഞ്ചായത്ത്, കിഴക്ക് ഏലൂർ, ചേരാനല്ലൂർ പഞ്ചായത്തുകൾ പടിഞ്ഞാറ് ഏഴക്കര, കടമക്കുടി, കോട്ടുവള്ളി പഞ്ചായത്തുകൾ എന്നിവയാണ്. പെരിയാർ നദിയുടെ ഡൽറ്റാ പ്രദേശമാണ് വരാപ്പുഴ പഞ്ചായത്ത്. മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു. പെരിയാർ നദിയുടെ ശാഖകളാണ് കിഴക്കും തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ഒഴുകുന്ന പുഴകൾ. തീരസമതലമാണ് പഞ്ചായത്തിന്റെ പൊതുവായ ഭൂപ്രകൃതി. കിസ്തുമത പ്രചാരണത്തിനായി പതിനാറാം നൂറ്റാണ്ടിന്റെ ആറാം ശതകത്തിൽ കേരളത്തിലെത്തിയ കർമ്മലീത്ത മിഷനറിമാരാണ് പെരിയാറിന്റെ തീരത്ത് തലയുയർത്തി നിൽക്കുന്ന മനോഹരമായ ക്രൈസ്തവ ദേവാലയങ്ങളുടെ മാതാവായ വരാപ്പുഴ കർമ്മലമാതാപള്ളിയുടെ സ്ഥാപകർ. മലബാർ പ്രദേശമൊഴിച്ചാൽ കേരളത്തിൽ ആദ്യകാലത്തുണ്ടായിരുന്ന മുഴുവൻ പള്ളികളുടെയും ക്രൈസ്തവ വിശ്വാസികളുടെയും മെത്രാസനമായിരുന്നു വരാപ്പുഴ. പഴയ കൊച്ചി സംസ്ഥാനത്തിൽപ്പെട്ട പ്രദേശങ്ങളായിരുന്നു ആലങ്ങാടും, പറവൂരും. ടിപ്പുവിന്റെ ആക്രമണത്തിൽ നിന്നും കൊച്ചിയെ രക്ഷിക്കാൻ സഹായിച്ചതിന് പാരിതോഷികമായി തിരുവിതാംകൂർ മഹാരാജാവിന് സമ്മാനിച്ചതാണ് ആലങ്ങാടും പറവൂരും. അന്നത്തെ ആലങ്ങാട് ദേശത്തിൽ ഉൾപ്പെട്ടതാണ് വരാപ്പുഴ

പ്രധാനവ്യക്തികൾ

ദൈവദാസി മദർ ഏലീശ്വ
   എം.പി.പോൾ - സാംസ്കാരിക നായകൻ , സാഹിത്യകാരൻ.
   റോസി തോമസ്‌ - എഴുത്തുകാരി
   ടി.എം.ചുമ്മാർ - പത്രപ്രവർത്തകൻ
   പപ്പൻ - ലോക പ്രശസ്തനായ വോളിബോൾ കളിക്കാരൻ
   സിനി തോമസ് തളിയത്ത് - അഖിലേന്ത്യാ തലത്തിൽ ഭാരതത്തെ പ്രതിനിധീകരിച്ച് കളിച്ച ബാസ്ക്കറ്റ് ബോൾ താരം.

വാർഡുകൾ

   തേവർക്കാട്
   ചിറയ്ക്കകം നോർത്ത്
   ചിറയ്ക്കകം സൌത്ത്
   പുത്തൻപള്ളി നോർത്ത്
   മുട്ടിനകം നോർത്ത്
   മുട്ടിനകം സൌത്ത്
   പുത്തൻപള്ളി സൌത്ത്
   മണ്ണംതുരുത്ത്
   വരാപ്പുഴ നോർത്ത്
   വരാപ്പുഴ സൌത്ത്
   തുണ്ടത്തുംകടവ് സൌത്ത്
   തുണ്ടത്തുംകടവ് നോർത്ത്
   തുണ്ടത്തുംകടവ് ഹെഡ്ക്വാർട്ടേഴ്സ്
   ചെട്ടിഭാഗം ടൌൺ
   ചിറയ്ക്കകംപാടി
   ദേവസ്വംപാടം

ദൈവദാസി മദർ ഏലീശ്വ ജനനം 1831 ഒക്ടോബർ 15 ഓച്ചന്തുരുത്ത്, വൈപ്പിൻ, എറണാകുളം മരണം 1913 ജൂലൈ 18 (പ്രായം 81) മറ്റ് പേരുകൾ മദർ ഏലിശ്വ വാകയിൽ, ദൈവദാസി മദർ ഏലീശ്വ തൊഴിൽ കത്തോലിക്കാ സന്യസ്ത, വനിതാസംഘാടക, അധ്യാപിക പ്രശസ്തി കേരളത്തിലെ ആദ്യത്തെ ക്രൈസ്തവ സന്യാസിനി, വനിതാ സ്വയംതൊഴിൽ പരിശീലക

കേരളകത്തോലിക്കാസഭയിലെ ആദ്യത്തെ[1] സന്യാസിനിയും ഇന്ത്യയിലെ ആദ്യ സന്യാസിനിസഭയുടെ സ്ഥാപകയുമാണ്[2][3][4] ദൈവദാസി മദർ ഏലിശ്വ. വൈപ്പിനിലെ ഓച്ചന്തുരുത്ത് സ്വദേശിയായ മദർ ഏലിശ്വ 2008 മെയ് മാസം 31 ന് ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ടു