എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2016 ഒക്ടോബർ 1 അന്താരാഷ്ട്ര വയോജനദിനം

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അന്താരാഷ്ട്ര വയോജന ദിനം സെപ്റ്റംബർ 30 ാം തീയതി വെള്ളിയാഴ്ച സമുചിതമായി ആചരിച്ചു.ഒക്ടോബർ 1 ശനിയാഴ്ച അവധിയായതിനാലാണ് വെള്ളിയാഴ്ച ആചരിച്ചത്. 9.30 ന് അസംബ്ലിയിൽ വച്ചാണ് ചടങ്ങു നടന്നത്. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാനറാബാങ്ക് ഓഫീസറുമായിരുന്ന പി.കെ സത്യപാലൻ അവർകളെയാണ് ആദരിച്ചത്.അസംബ്ലിക്കുശേഷം ഹെഡ്മാസ്റ്റർ.സന്തോഷ് ഏവർക്കും സ്വാഗതം ആശംസിച്ചു.തുടർന്ന് ശ്രീ.സത്യപാലൻ സംസാരിച്ചു.ഔദ്യോഗികമായി എത്ര തന്നെ ഉയർന്നാലും മനുഷ്യത്വമുള്ളവരായി ജീവിക്കുക എന്നുള്ളതാണ് ഏറ്റവും പ്രഥമവും പ്രധാനവുമായ കാര്യം എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.ജീവിതത്തിൽ നാം പുലർത്തിപ്പോരേണ്ട മൂല്യങ്ങളെക്കുറിച്ചും പറയുകയുണ്ടായി.അനന്തരം ഹെഡ്മാസ്റ്റർ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.ഡെപ്യൂട്ടി എച്ച്എം ലിസി ഉപഹാരം സമർപ്പിച്ചു.ബിബിൻ കൃതജ്ഞത പ്രകാശിപ്പിച്ചു.മകനായ പ്രദീപിനൊപ്പം അദ്ദേഹം ഈ ചടങ്ങിൽ എത്തിയത് തികച്ചും മാതൃകാപരമായി.


Headmaster honours Sri.P.K.Sathyapalan