എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/വിവിധ ദിനാചരണങ്ങൾ/2016 ജൂൺ 19 വായനാ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
12:43, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനാദിനം ജൂൺ 20ാം തീയതി തിങ്കളാഴ്ച ആചരിച്ചു.അസംബ്ലിയിൽ വച്ച് വിദ്യാരംഗം-കലാ-സാഹിത്യവേദി കൺവീനർ 8-A യിലെ ജയദേവൻ ശ്രീ..പി.എൻ പണിക്കരെ പരിചയപ്പെടുത്തിക്കൊണ്ട് ലഘുകുറിപ്പ് അവതരിപ്പിച്ചു.ജോയിന്റ് കൺവീനറായ 8 c യിലെ ജിഷ്ണു എം.ടി വാസുദേവൻനായരുടെ 'അസുരവിത്ത്' എന്ന കൃതി പരിചയപ്പടുത്തി.ആൽഡ്രിൻ ഇഗ്നേഷ്യസ് 6 B വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുറിപ്പ് അവതരിപ്പിച്ചു.തുടർന്ന് ജിഷ്ണു വായനാദിന പ്രതിജ്ഞ ചൊല്ലി.ഈ ആഴ്ച വായനാവാര മായിട്ടാചരിക്കുവാൻ തീരുമാനിച്ചു.21ാം തീയതി സഫീർ അഹമ്മദ് ശ്രീ.കടമ്മനിട്ട രാമകൃഷ്ണൻ എഴുതിയ 'ഊഞ്ഞാൽപ്പാട്ട്' എന്ന കവിത ആലപിച്ച് ആസ്വാദനം അവതരിപ്പിച്ചു.22ാം തീയതി റിഫാസ് ചാച്ചാജി കഥകൾ അവതരിപ്പിച്ചു.23ാം തീയതി പ്രീയദർശൻ,അശ്വിൻകുമാർ എന്നിവർ മുരുകൻകാട്ടാക്കടയുടെ 'തിരികെയാത്ര' എന്ന കവിത ആലപിച്ചു.24ാം തീയതി ശ്രീമതി.സുഗന്ധി ടീച്ചർ എഴുതിയ കവിത കുട്ടികൾ ഈണത്തിൽ ചൊല്ലി.യു.പി വിഭാഗം പുസ്തകപ്രദർശനവും ,വായനാമത്സരവും സംഘടിപ്പിച്ചു