ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്./കുട്ടിക്കൂട്ടം
ഹായ് സ്കൂൾ കുട്ടികൂട്ടം - ഫാറൂഖ് എച്ച്. എസ്സ്. എസ്സ്
2017 - 18
കൺവീനർ: സഹ്‌ല സി
ജോയിൻറ് കൺവീനർ: ഷഫീഖ്
സ്റ്റുഡൻറ് കൺവീനർ: ആശിഷ് റോഷൻ -9 ബി
സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഗോപിക -10 എെ
ഹായ് സ്കൂൾ കുട്ടികൂട്ടം - സ്കൂൾതല പ്രാഥമിക പരിശീലന പരിപാടി
സ്കൂൾ കുട്ടികളിൽ ഐ.സി.ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' ഹായ് സ്കൂൾ കുട്ടിക്കൂട്ടം ' പദ്ധതിയുടെ 2017 – 18 അക്കാദമിക വർഷത്തെ സ്‌കൂൾതല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി ജൂലൈ 25, 26 (ചൊവ്വ, ബുധൻ) ദിവസങ്ങളിലായി മൾട്ടീമീഡിയറൂമിൽ വച്ച് പ്രധാനാദ്ധ്യാപകൻ എം.എ. നജീബ് ഉൽഘാടനം ചെയ്തു. സ്കൂൾ എെ. ടി. കോഡിനേറ്റർ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു.
' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും സ്കൂൾ ഐടി കോർഡിനേറ്റർ സിറാജ് കാസിം പുതിയ അംഗങ്ങൽക്ക് വിശദീകരിച്ച് കൊടുത്തു. ആനിമേഷൻ & മൾട്ടീമീഡിയ, ഹാർഡ് വെയർ, ഭാഷാ കംമ്പ്യൂട്ടിങ്, ഇൻറർനെറ്റും സൈബർസുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെക്കുറിച്ച് സിറാജ് കാസിം, വി.എം. ശിഹാബുദ്ദീൻ എന്നിവർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.
51 പുതിയ അംഗങ്ങളാണ് ഈ വർഷം ഞങ്ങളുടെ സ്കൂൾ ' കുട്ടിക്കൂട്ടം ' പദ്ധതിയിലുള്ളത്. യോഗത്തിൽ സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ ആശിഷ് റോഷൻ സ്വാഗതവും, ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ ഗോപിക നന്ദിയും പറഞ്ഞു.
2016 - 17
കൺവീനർ: സിറാജ് കാസിം. പി
ജോയിൻറ് കൺവീനർ: ശിഹാബുദ്ദീൻ. വി.എം
സ്റ്റുഡൻറ് കൺവീനർ: ആശിഷ് റോഷൻ -8 സി
സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഗോപിക -9 എച്ച്
സ്‌കൂൾ കുട്ടികളിൽ ഐ.സി.ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' ഹായ് സ്കൂൾ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്‌കൂൾതല യൂണിറ്റ് 2017 മാർച്ച് പത്താം തിയ്യതി നമ്മുടെ സ്കൂളിൽ രൂപീകരിച്ചു. ഇതിന്റെ ആദ്യ യോഗത്തിൽ സ്കൂൾ ഐടി കോർഡിനേറ്ററായ സിറാജ് കാസിം ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.
67 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. യോഗത്തിൽ സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ ആയി ആശിഷ് റോഷൻ (8 സി) നെയും ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർസ് ആയി അമൽ അൽ ഹമർ, ഗോപിക, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മിൽ എന്നിവരേയും തെരഞ്ഞെടുത്തു.
ഹായ് സ്കൂൾ കുട്ടികൂട്ടം - സ്കൂൾതല പ്രാഥമിക പരിശീലന പരിപാടി
ഐ.സി.ടി. യിൽ ആഭിമുഖ്യവും താൽപര്യവും പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ ' ഹായ് സ്കൂൾ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്കൂൾതല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി 2017 മാർച്ച് 10 ന് മൾട്ടീമീഡിയറൂമിൽ വച്ച് പ്രധാനാദ്ധ്യാപകൻ എം.എ. നജീബ് ഉൽഘാടനം ചെയ്തു. സ്കൂൾ എെ. ടി. കോഡിനേറ്റർ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു. ആനിമേഷൻ & മൾട്ടീമീഡിയ, ഹാർഡ് വെയർ, ഭാഷാ കംമ്പ്യൂട്ടിങ്, ഇൻറർനെറ്റും സൈബർസുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെ ഫാറൂഖ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകരായ സിറാജ് കാസിം, വി.എം. ശിഹാബുദ്ദീൻ, ആയിഷ രഹ്‌ന എന്നിവർ കുട്ടികൾക്ക് പരിചയപ്പെടുത്തി. വിദ്യാലയത്തിലെ ഐ.സി.ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ മുഖ്യലക്ഷ്യം.
ആകെ അംഗങ്ങൾ : 67
സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ : ആശിഷ് റോഷൻ (8 സി)
ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർസ്: ഗോപിക, അമൽ അൽ ഹമർ, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മിൽ
ഐ. സി. ടി. അധിഷ്ടിത പ്രവർത്തനങ്ങളിൽ ആഭിമുഖ്യവും താൽപര്യവുമുള്ള കുട്ടികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും, എെ. ടി. @ സ്കൂൾ പ്രൊജക്ട് നടപ്പിലാക്കുന്ന പദ്ധതിയായ ' ഹായ് സ്കൂൾ കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഫറോക്ക് ഉപജില്ല തല കേമ്പ് വിവിധ ഘട്ടങ്ങളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു.
എട്ട്, ഒമ്പത്, പത്ത് ക്ലാസിലെ വിദ്യാർത്ഥികൾക്കു വേണ്ടി നടത്തപ്പെടുന്ന ഈ കേമ്പിന്റെ ഉൽഘാടനം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് നിർവ്വഹിച്ചു. ഏപ്രിൽ 10, 11 തിയതികളിലായി നടന്ന ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഫറോക്ക് ഉപജില്ലക്ക് കീഴിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 17 വിദ്യാർത്ഥികളും, 17, 18 തിയതികളിലായി നടന്ന രണ്ടാം ഘട്ടത്തിൽ 19 വിദ്യാർത്ഥികളും പങ്കെടുത്തു.
ആനിമേഷൻ & മൾട്ടീമീഡിയ, ഹാർഡ് വെയർ, ഭാഷാ കംമ്പ്യൂട്ടിങ്, ഇൻറർനെറ്റും സൈബർസുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ വിഷയങ്ങളിൽ എം. അജിത്ത് (ആർ. പി. - എെ. ടി. @ സ്കൂൾ, കോഴിക്കോട്) സിറാജ് കാസിം (ഡി. ആർ. ജി. ട്രൈനർ , കോഴിക്കോട്) എന്നിവർ ക്ലാസ്സ് എടുത്തു. വിദ്യാലയങ്ങളിലെ ഐ. സി. ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ മുഖ്യലക്ഷ്യം.
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കുുട്ടിക്കൂട്ടം അംഗങ്ങൾ |
ആകെ അംഗങ്ങൾ: 67
സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ: ആശിഷ് റോഷൻ (8 സി) ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർസ്: ഗോപിക, അമൽ അൽ ഹമർ, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മിൽ |
Sl No | Admission No | Name Of Student | Class | Division | Subject – 1 | Subject – 2 |
1 | 20758 | Abhinav.P | 8 | A | Electronics | Hardware |
2 | 21860 | Adnan. K. T | 8 | G | Hardware | Malayalam Computing |
3 | 20786 | Adwaith.N.S | 8 | C | Animation | Hardware |
4 | 22272 | Alen Noble | 8 | A | Internet and Cyber Media | Hardware |
5 | 21200 | Amal Alhamar .P.P | 8 | C | Animation | Internet and Cyber Media |
6 | 21913 | Anzam Abdulla.P | 8 | A | Electronics | Hardware |
7 | 22157 | Arshitha Musthafa V.P | 8 | C | Animation | Internet and Cyber Media |
8 | 20783 | Ashiq.A | 8 | B | Electronics | Hardware |
9 | 21763 | Ashish Roshan | 8 | C | Animation | Internet and Cyber Media |
10 | 20761 | Aswin T B | 8 | A | Electronics | Hardware |
11 | 21927 | Ayisha Faiza | 8 | B | Animation | Internet and Cyber Media |
12 | 21918 | Fathima Ragdha P T | 8 | B | Malayalam Computing | Internet and Cyber Media |
13 | 22242 | Fayes | 8 | A | Animation | Internet and Cyber Media |
14 | 22166 | Jaseem | 8 | B | Electronics | Hardware |
15 | 20765 | Jasilsha.P | 8 | C | Hardware | Animation |
16 | 20683 | Jinu P | 8 | H | Electronics | Hardware |
17 | 21735 | Muhammed Adnan | 8 | B | Electronics | Hardware |
18 | 21913 | Muhammed Samih.K | 8 | B | Animation | Internet and Cyber Media |
19 | 20759 | Navajyoth.E | 8 | C | Internet and Cyber Media | Hardware |
20 | 22273 | Rajiya Ashraf | 8 | B | Malayalam Computing | Internet and Cyber Media |
21 | 20751 | Sanal.Kp | 8 | H |