കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ - റിപ്പോർട്ടുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ആരണ്യകം ഇക്കോ ക്ലബ്ബ്

ആരണ്യകം ഇക്കോ ക്ലബ്ബ് ഗാന്ധിജയന്തിദിനത്തിൽ (ഒക്ടോബർ 2)സേവനദിനമായി ആചരിച്ചു. കൊടുമൺ ഗ്രാമത്തിലുള്ള ചിരണിക്കൽ കോളനിയിലായിരുന്നു പ്രവർത്തനം. വൃത്തിഹീനമായ സാഹചര്യത്തിൽ തുഴയേണ്ടി വരുന്ന കോളനി നിവാസികളെ പരിമിത സാഹചര്യങ്ങളിലും എങ്ങനെ വെടിപ്പായി, സഹവർത്തിത്വത്തോടെ ജീവിക്കാം എന്നതിനെക്കുറിച്ച് ക്ലാസ് എടുത്തു. ഇക്കോ ക്ലബ്ബിന്റെ സ്പോൺസർ ശ്രീമതി. എലിസബത്ത് എബ്രഹാം ക്ലാസ് നയിച്ചു. കോ - സ്പോൺസറായ ശ്രീമതി. സൂസമ്മ ശാമുവൽ സഹായിച്ചു. തുടർന്ന് വാർഡ് മെമ്പർ ശ്രീ. ചിരണിക്കൽ ശ്രീകുമാർ കോളനിയുടെ മുന്നിൽ പ്രതീകാത്മകമായി വൃക്ഷത്തൈകൾ നടുന്ന പ്രവർത്തനം ഒരു തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. കോളനി വെടിപ്പാക്കലിനുശേഷം സമൂഹഭോജനവും കുട്ടികളുടെ കലാപരിപാടികളും നടന്നു. ക്ലബ്ബ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. വൈകീട്ട് നാലു മണിക്ക് സേവനദിനം അവസാനിക്കുമ്പോൾ കോളനിയുടെ മുഖഛായ തന്നെ മാറിയിരുന്നു. കുട്ടികൾ നവസന്ദേശവാഹകരായി, നാടിന്റെ പുളകങ്ങളായി മാറുകയും....!
സ്റ്റാഫ് റിപ്പോർട്ടർ.


സേവനമുഖം


റിപ്പോർട്ട് - ലേ ഔട്ട് - ആർ.പ്രസന്നകുമാർ.


>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ഇക്കോ ക്ലബ്ബ് പ്രവർത്തങ്ങൾ - ഫോട്ടോ ഫീച്ചർ


റിപ്പോർട്ട് - ലേ ഔട്ട് - ഫോട്ടോ - ആർ.പ്രസന്നകുമാർ.