മൂല രൂപം മാറ്റുക

Schoolwiki സംരംഭത്തിൽ നിന്ന്
11:04, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ചരിത്രം

നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള ബ്ലോക്കിൽ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നത്.

മാർത്താണ്ഡവർമ്മ മഹാരാജാവിൽ നിന്നും രാജഭരണം പിടിച്ചെടുക്കാനായി എട്ടുവീട്ടിൽ പിള്ളമാർ നടത്തിയ പോരാട്ടത്തിൽ മാർത്താണ്ഡവർമ്മ മഹാരാജാവ് പലായനം ചെയ്ത് ഈ സ്ഥലത്തുവന്നു വഴിമുട്ടി ഒളിച്ചിരുന്നു. അതുകൊണ്ട് മഹാരാജമുട്ടം എന്നറിയപ്പെടുകയും ക്രമേണ മാരായമുട്ടം ആയി മാറുകയും ചെയ്തു. മാരായമുട്ടത്തിനു തൊട്ടടുത്ത സ്ഥലത്തുള്ള കുളത്തിൽ, മാർത്താണ്ഡവർമ്മ മഹാരാജാവ് മാല ഊരി വച്ചതിനുശേഷം കുളിച്ചു. ഈ സ്ഥലം മാലകുളങ്ങര എന്നറിയപ്പെടുന്നു.

നൂറ്റിയറുപത് വർഷങ്ങൾക്കു മുന്പ് മല്ലൻ കുമാരൻ എന്നയാളിൻറെ വസ്തുവിൽ, അദ്ദേഹത്തിൻറെ ശേഷകാരന്മാർ നിത്യവൃത്തിക്ക് വേണ്ടി ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകൾ നടത്തിയിരുന്നു. രാജവാഴ്ചക്കാർ ഗ്രാൻറ് അനുവദിച്ചു. ഈ കുടിപ്പള്ളിക്കൂടത്തെ അപ്ഗ്രേഡ് ചെയ്തു മിഡിൽ സ്കൂളാക്കി. അങ്ങനെ ഏഴാം ക്ലാസുവരെയുള്ള അധ്യയനം ഈ സ്കൂളിൽ തുടങ്ങി. ആ സമയത്ത് സ്കൂൾ അറിയപ്പെട്ടിരുന്നത് വടക്കമ്പലം സ്കൂൾ എന്നായിരുന്നു.

മാരായമുട്ടം ഗവൺമെൻറ് ഹൈസ്ക്കൂൾ 1957ന് മുമ്പ് മാരായമുട്ടം പുല്ലയിൽ ശ്രീ. മാധവൻപിള്ളയുടെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. ശേഷം 5,6,7 ക്ലാസുകളോടുകൂടി മിഡിൽ സ്കൂളായി പ്രവർത്തനം തുടർന്നു. ആ സമയത്ത് ഈ പ്രദേശത്തെ വിദ്യാർത്ഥികൾ ഹൈസ്കൂൾ വിദ്യഭ്യാസത്തിന് ആശ്രയിച്ചിരുന്നത് നെയ്യാറ്റിൻകര ഗവൺമെൻറ് ഹൈസ്ക്കൂളിനെയായിരുന്നു. ഇതു മനസിലാക്കിയ അന്നത്തെ സാമൂഹ്യ പ്രവർത്തകരും, പൗരപ്രമുഖരുമായ ആങ്കോടുവീട്ടിൽ ശ്രീ.വി.കെ.കുമാരൻ നായർ, വലിയവീട്ടിൽ ശ്രീ.വാസുദേവൻ നായർ, വടകര ശ്രീ.കുഞ്ഞൻ പണിക്കർ, വമ്പറച്ചുതല ശ്രീ.അയ്യപ്പൻ തമ്പി എന്നിവരുടെ നേതൃത്വത്തിൽ ഹൈസ്ക്കൂളിന് വേണ്ടി പരിശ്രമിച്ചു. 1957-ലെ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെ ശ്രമഫലമായി അന്നത്തെ വിദ്യഭ്യാസ മന്ത്രിയായിരുന്ന ശ്രീ.ജോസഫ് മുണ്ടശ്ശേരി 1957-ൽ ഹൈസ്കൂൾ അനുവദിച്ചു. അതിനുള്ള സ്ഥലം വിട്ട് കൊടുത്തത് വമ്പറച്ചുതല കുടുംബക്കാരും, വെള്ളിക്കുഴി കുടുംബക്കാരും, വലിയപറമ്പു കുടുംബക്കാരുമായിരുന്നു.

ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ.വീരമണി അയ്യരായിരുന്നു. ഹൈസ്ക്കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങൾ അനുവദിച്ചപ്പോൾ, പ്രൈമറി വിഭാഗം മാറ്റി മാരായമുട്ടം ഗവ.ലോവർ പ്രൈമറി സ്ക്കൂറായി പ്രവർത്തിച്ചു വന്നു. 2004-05 അധ്യയനവർഷത്തിൽ അഞ്ചാം സ്റ്റാൻഡേർഡിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു.

നിലവിൽ ഈ സ്ക്കൂളിൽ അപ്പർപ്രൈമറി വിഭാഗത്തിലും, ഹൈസ്ക്കൂൾ വിഭാഗത്തിലുമായി 1643 കുട്ടികൾ പഠിക്കുന്നു. (817 ആണ്ട, 826 പെൺ). ഇതിൽ 88 ആൺകുട്ടികളും 101 പെൺകുട്ടികളുമടക്കം 189 പേർ പട്ടികജാതിവിഭാഗത്തിലൽപ്പെടുന്നു. ഇപ്പോഴത്തെ ഹൈസ്ക്കൂൾ പ്രഥമാധ്യാപകൻ ഇ.വാട്സൻ 51 അധ്യാപകരും, 7 അനധ്യാപകരും, അതുപോലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ 330 വിദ്യാർത്ഥികളും, 17 അധ്യാപകരുമുണ്ട്.


"https://schoolwiki.in/index.php?title=മൂല_രൂപം_മാറ്റുക&oldid=394855" എന്ന താളിൽനിന്ന് ശേഖരിച്ചത്