ജി.യു.പി.എസ് പുള്ളിയിൽ
ജി.യു.പി.എസ് പുള്ളിയിൽ | |
---|---|
വിലാസം | |
നിലമ്പൂർ നല്ലംതണ്ണി , 679330 | |
സ്ഥാപിതം | ചൊവ്വ - സപ്തംബർ - 1974 |
വിവരങ്ങൾ | |
ഫോൺ | 04931 270002 |
ഇമെയിൽ | gupspulliyil123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48482 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | യു.പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബീരാൻകുട്ടി. സി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. 1974 സെപ്തംബർ 3ന് ശ്രീ എൻ സലീം മാസ്റ്റർ എച്ച്.എം ഇൻ ചാർജായി പുള്ളിയിൽ ഗവ.യു.പി. സ്കൂൾ ആരംഭിക്കാൻ അനുമതി ലഭിച്ചു. ആ വർഷം ഒക്ടോബറിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ച നമ്മുടെ സ്കൂൽ ഇന്നത്തെ നിലയിലേക്ക് ഉയർന്നതിൽ ഒരുപാട് കഠിനാധ്വാനത്തിന്റെ ചരിത്രമുണ്ട്.. സ്കൂളിൻറെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ശ്രീ. കെ.വി.പിള്ള, ശ്രീ. ടി.കെ. നമ്പീശൻ, ശ്രീ. ടി.കെ. അബ്ഗുള്ളകുട്ടി മാസ്റ്റർ, ശ്രീ. പി. കുഞ്ഞലവി തുടങ്ങിയവരായിരുന്നു. സേർവൻറ്സ് ഓഫ് ഇഡ്യാ സൊസൈറ്റി എന്ന ക്രിസ്ത്യൻ പള്ളിവക സ്ഥലം ഏറ്റെടുത്ത്, മേൽ പരഞ്ഞവരുടെ ശ്രമഫലമായി ഗവൺമെന്റിലേക്ക് നൽകുകയും സ്കൂൾ ആരംഭിക്കാൻ വഴിയൊരുക്കുകയുമാണുണ്ടായത്. സ്ഥല പരിമിതി മൂലം സെഷനലായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ആദ്യവർഷം 229 കുട്ടികൾ പ്രവേശനം നേടിയെന്നാണ് സ്കൂൾ രെഖകളിൽ നിന്നും മനസ്സിലാകുന്നത്. ഈ സ്കൂളിലെ ആദ്യ വിദ്യാർത്ഥി വേരാംപിലാക്കൽ പോക്കർ ആണ്. സ്കൂളിന്റെ അനുസ്യൂതനായ പുരോഗതിയിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, സംസ്ഥാന സർക്കാർ, സന്നദ്ധ സംഘടനകൾ, പിടിഎ എന്നിവർക്ക് നിർണ്ണായക സ്വാധീനമുണ്ട്. നിരവധി കെട്ടിടങ്ങളും മനോഹരമായ ചുറ്റുപാടുകളുമുള്ള നമ്മുടെ സ്കൂളിൽ ഇപ്പോൾ 590 കുട്ടി കൾ പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. സ്കൗട്ട് . ഗൈഡ്