എ എം എ​ൽ പി എസ് മുട്ടിപ്പാലം

Schoolwiki സംരംഭത്തിൽ നിന്ന്
06:44, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

'

എ എം എ​ൽ പി എസ് മുട്ടിപ്പാലം
വിലാസം
മലപ്പുറം


മലപ്പുറം
,
676509
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9809032714
ഇമെയിൽamlpsmuttippalamgmail.com
കോഡുകൾ
സ്കൂൾ കോഡ്18537 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ. മുഹമ്മദാലി മാസ്റ്റർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

        ആനക്കയം ഗ്രാമപഞ്ചായത്തിലെ മുട്ടിപ്പാലം പ്രദേശം വിദ്യാഭ്യാസപരവും സാംസ്കാരികവുമായി പിന്നോക്കം നിൽക്കുന്ന കാലത്ത് സർവ്വതോൻമുഖമായ പുരോഗതിക്കും വികസനത്തിനും വിദ്യാഭ്യാസം ആവശ്യമാണെന്ന് മനസിലാക്കി പാറമ്മൽ പള്ളിക്ക് സമീപമുള്ള പോത്തുംപെട്ടിയിൽ രായിൻകുട്ടി മുസ്ലിയാർ മാനേജറായി 1921 ൽ സ്ഥാപിച്ച ഓത്തുപള്ളിക്കൂടമാണ് ഇന്നത്തെ ഈ വിദ്യാലയത്തിൻറെ ആരംഭം. 
       പിന്നീട് 1924 ൽ ബീരാൻകുട്ടി മാസ്റ്റർ മാനേജറും പ്രധാനാധ്യാപകനുമായി നാലാം ക്ലാസ് വരെ അംഗീകാരം ലഭിക്കുകയും എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി എന്ന സ്കൂളാക്കി നാമകരണം ചെയ്യുകയും ചെയ്തു. അതാണ് ഇന്ന് റോഡിന് സമീപം കാണുന്ന സ്കൂൾ. പിന്നീട് അഞ്ചാം തരം വരെയാക്കുകയും അഞ്ചാംക്ലാസ് സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.
       ബീരാൻകുട്ടി മാസ്റ്റർ സർവീസിൽ നിന്ന് പിരിഞ്ഞതിനു ശേഷം ടി. കുഞ്ഞബ്ദുള്ള മാസ്റ്റർ സർവീസിൽ നിന്ന് വിരമിക്കുന്നതു വരെ ഹെഡ്മാസ്റ്ററായി തുടരുകയും ചെയ്തു. 1989 ൽ കുഞ്ഞബ്ദുള്ള മാസ്റ്ററുടെ റിട്ടയർമെൻറിനു ശേഷം ടി. ഖദീജ ടീച്ചർ ഹെഡ്മിസ്ട്രസ് സ്ഥാനം ഏറ്റെടുത്തു. 2004 വരെ ആ സ്ഥാനം വഹിക്കുകയും ചെയ്തു. ടീച്ചറുടെ വിരമിക്കലിനു ശേഷം കെ. എം മുഹമ്മദലി മാസ്റ്റർ ഹെഡ്മാസ്റ്ററായി തുടരുന്നു. ഷാഹുൽ ഹമീദ് മൗലവി, അബൂബക്കർ മൗലവി, മമ്മു മാസ്റ്റർ . കെ. ടി, പാത്തുക്കുട്ടി ടീച്ചർ , ആമിനക്കുട്ടി ടീച്ചർ, ബിന്ദു ടീച്ചർ, ഇബ്രാഹീം കുട്ടി മാസ്റ്റർ, മുഹമ്മദ് റജാ അനീസ് എന്നിവർ മുൻകാല അധ്യാപകരാണ്. 
       ഈ സമയങ്ങളിലെല്ലാം സ്കൂൾ പ്രവർത്തനങ്ങൾ നടത്തിപ്പോരാൻ പ്രാപ്തരായ പി.ടി.എ കമ്മിറ്റികൾ ഉണ്ടായിരുന്നു. അതിൻറെ ചുക്കാൻ പിടിച്ചവരിൽ മങ്കരത്തൊടി മൊയ്തീൻ കുട്ടി കാക്ക എന്ന ബാപ്പുട്ടി കാക്ക, രാമൻ മാസ്റ്റർ , ചുങ്കത്ത് അലവി, ടി. കെ അബ്ദുറഹിമാൻ, പി. അബ്ബാസ്, കെ. ഇസ്ഹാഖ്, ഹുളിക്കാമത്ത് ബാപ്പുട്ടി, ഹബീബുള്ള, പാലിത്തൊടി മജീദ്, ചുങ്കത്ത് മുഹമ്മദ്, എന്നിവരുടെ സേവനം സ്തുത്യർഹമാണ്. പഠിതാക്കളിൽ സമൂഹത്തിൻറെ ഉന്നതനിലയിൽ എത്തിയവർ ഏറെയുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ്

വഴികാട്ടി