തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കേരളത്തിൽ
മറ്റു സംസ്ഥാനങ്ങളേടേതിൽ നിന്നു വിഭിന്നമായി, വിപ്ലവകരമായ രീതിയിലാണ് കേരളത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വൊക്കേഷണൽ ഹയർ സെക്കണ്ട്റി തലത്തിൽ നടന്നുവരുന്നത്. ഇതിൻറെ നിലനില്പ്പിനെപ്പറ്റി വിവിധ തലങ്ങളിൽ ഏറെ ആശങ്കകൾ ഉണ്ടായിട്ടുണ്ടെങ്കിലും, പഠനം പൂർത്തിയക്കിയ വിദ്യാർത്ഥികളുടെയും, രക്ഷകർത്താക്കളുടേയും റഫറൻസിലൂടെ നിലനിന്നുപോരുന്ന ഒരു സംവിധാനമായി മാറിക്കഴിഞ്ഞു; വി.എച്ച്.എസ്.ഇ. വി.എച്ച്.എസ്.ഇ. വിഭാഗത്തിലുൾപ്പെടുന്ന വൊക്കേഷണൽ ഹയർ സെക്കണ്ട്റി സ്ക്കൂളുകളെക്കൂടി ഐ.സി.ടി. പദ്ധതിയിലുൾപ്പെടുത്തിയിരിക്കുന്നതിനാൽ, അതുമായി ബന്ധപ്പെട്ട തൊഴിലധിഷ്ഠിത വിഷയങ്ങൾ കൂടി സ്കൂൾ വിക്കിയിൽ ഉൾപ്പെടേണ്ടതുണ്ട്. വിദ്യാഭ്യാസത്തിൽ മാറ്റം ഏങ്ങനെ വേണമെന്ന്, കേരളത്തിലെ പ്ലസ്ടു സംവിധാനമുൾപ്പടെ, മറ്റെല്ലാ സംസ്ഥാനങ്ങൾക്കും ഒരു വ്യക്തമായ സൂചകമാണ് കേരളത്തിലെ വി.എച്ച്.എസ്.ഇ.
ലേഖകൻ: ശിവപ്രസാദ്.റ്റി.ജെ., വൊക്കേഷണൽ റ്റീച്ചർ എ.പി.പി.എം.വി.എച്ച്.എസ്.എസ്., ആവണീശ്വരം കുന്നിക്കോട്.പി.ഒ., കൊല്ലം ജില്ല, പിൻ-691508 ഫോൺ-04752323332; മൊബൈൽ-9447310975