എം എസ് എസ് എച്ച് എസ് തഴക്കര

Schoolwiki സംരംഭത്തിൽ നിന്ന്
04:38, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എം എസ് എസ് എച്ച് എസ് തഴക്കര
വിലാസം
തഴക്കര

തഴക്കര പി.ഒ
മാവേലിക്കര
,
690 102
,
ആലപ്പുഴ ജില്ല
സ്ഥാപിതം23 - 05 - 1921
വിവരങ്ങൾ
ഫോൺ04792301545
ഇമെയിൽmsshsmvka@gmail.com
കോഡുകൾ
സ്കൂൾ കോഡ്36042 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ & English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ
ശ്രീ,വി ഇ ജോസ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

മലങ്കര ഓർത്തഡോക്സ് സഭയുടെ അധ്യാത്മിക പഠനകേന്ദ്രം- ``സെമിനാരി”-യുമായി ബന്ധപ്പെട്ട് ആരംഭിച്ചഒരു പള്ളിക്കൂടം.മലങ്കര ഓർത്തഡോക്സ് സഭയുടെ -``മലങ്കര മെത്രാൻ” വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്യാസിയോസ് തിരുമേനിയുടെ നേത്രു ത്വത്തിലൂംതിരുവിതാംകൂർ അസംബ്ലി അംഗം ശ്രീ. ജേക്കബ് ചെറിയാന്റെ സാന്നിധ്യ ത്തിലും 1921 മേയ് 23 ന് ആരംഭിച്ചു.1921 ജൂൺ 1-ന് ഇംഗ്ലീഷ് സ്കൂളായി ഇത് ഉയർത്തപ്പെട്ടു.1921 ജൂൺ-16ന് ബഹുമാനപ്പെട്ട തിരുവിതാംകൂർ ദിവാൻ ബഹാദൂർ.ടി.രാഘവയ്യ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. vമുതൽ x വരെ ക്ലാസുകൾ ഉള്ള ഈ സ്കൂൾ ഇപ്പോൾ കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂൾ കോർപ്പറേറ് മാനേജ്മെന്റിലെ ഒരംഗമാണ്.

ഭൗതികസൗകര്യങ്ങൾ

വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾക്ക് ആവശ്യ മായ മെച്ചപ്പെട്ട സൗ കര്യങ്ങൾ ഇവിടെ ഉണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ കമ്പ്യൂട്ടർ റൂം-2(എച്ച്.എസ്,യു.പി)നല്ല നിലവാരം പുലർത്തുന്ന സയൻസ് ലാബ്,ലൈബ്രറി, ശുചിത്വമുള്ള സാനിട്ടറി സൗകര്യങ്ങൾ, വിശാലമായ ഗ്രൗണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എം. ഡീ. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വീദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അഭിവന്ദ്യ മാത്യൂസ് മാർ തേവോദോസിയോസ് തിരുമേനി കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ കെ.കെ ഫിലിപ്പ് (1921-1923) ശ്രീ സി.എ ഫിലിപ്പ് (1924-1942) ഫാദർ ടി.എസ് എബ്രഹാം (1943-1951) ഫാദർ എം.എം ജേക്കബ് (1952-1954) ശ്രീ സി.ഐ നൈനാൻ‍‍‍‍‍‍‍‍ (1955-1959) പി.പി ചാക്കോ (1959-1965) എം.ടി വർ‍‍‍ഗ്ഗീസ് (1965-1966)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കേരളത്തിന്റെചീഫ്എൻജിനീയർ(P.W.D):ശ്രീ.കെ.സി.അലക്സാണ്ടർ(Late)
  • ശബരിമല മേൽശാന്തിയായിരുന്ന ശ്രീ. ഈശ്വശൻ നമ്പൂതിരി
  • കേരളാ പോലീസ് മുൻ എസ്.പി. ശ്രീ ആർ. രാമചന്ദ്രൻ
  • അമേരിക്കയിലെ(മിച്ചിഗൺ) ക്യാൻസർ സ്പെഷ്യലിസ്റ്റ് ഡോ. ജേക്കബ് സി.നൈനാൻ


മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ ‍‍

കായികം കല അദ്ധ്യാപകർ അനദ്ധ്യാപകർ‍

വഴികാട്ടി

|}

<googlemap version="0.9" lat="9.24987" lon="76.525269" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.