ഗവ. എച്ച്.എസ്. പുളിക്കമാലി

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവ. എച്ച്.എസ്. പുളിക്കമാലി
പ്രമാണം:GHSPulickamali.jpg
വിലാസം
പുളിക്കമാലി

പി.ഒ,
എറണാകുളം
,
എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗം‍സർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പുളിക്കമാലി ഗവ. ഹൈസ്‌ക്കൂൾ തൃപ്പൂണിത്തുറ ഉപജില്ലയുടെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. 223 കുട്ടികൾ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നു. തികച്ചും ഗ്രാമപ്രദേശത്തു സ്ഥിതിചെയ്യുന്ന സ്‌കൂൾ ആണിത്. 96 വർഷം മുമ്പ് 4 കോളനികൾക്കായി ആരംഭിച്ചതാണ് ഈ സ്‌കൂൾ. പാലാൽ കുടുംമ്പക്കാർ നൽകിയ 22 സെന്റ് സ്ഥലത്ത് ചാലി കുടുംമ്പക്കാർ കെട്ടിടം പണിതാണ് സ്‌കൂൾ ആരംഭിച്ചത്. സ്‌കൂളിന്റെ ആദ്യനാമം മലയാളം സ്‌കൂൾ പുളിക്കമാലി എന്നായിരുന്നു. പിന്നീട് ഗവ. എൽ.പി. സ്‌കൂൾ എന്നായി 1958-ൽ മുണ്ടശ്ശേരി മാഷ് വിദ്യഭ്യാസ മന്ത്രിയായിരിക്കെ ഗവ. ജൂനിയർ ബേസിക്ക് സ്‌കൂൾ ആയി ഉയർത്തപ്പെട്ടു. 74-75 കാലഘട്ടത്തിൽ ഗവ.യു.പി. സ്‌കൂളായി ഉയർത്തപ്പെട്ടു. 1980-ൽ പോൾ പി. മാണി മന്ത്രിയായിരുന്നപ്പോൾ മന്ത്രി ബേബി ജോണിന്റെ സഹായത്താൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. 1983-ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി.

സ്‌കൂളിൽ പി.ടി.എ ആരംഭിച്ചത് 1965-ലാണ്. ഹൈസ്‌കൂളാക്കിയപ്പോൾ ആദ്യ ചാർജ്ജ് വഹിച്ചത് കുറുമ്പൻ മാഷായിരുന്നു. ശരിയായ ഫയലിംഗ് സിസ്റ്റവും ഭരണ സ്ഥിരതയുമായി കെ.വി. പൗലോസ് സാർ ആദ്യ ഹെഡ്മാസ്റ്ററായി. ആദ്യത്തെ മലയാള അദ്ധ്യാപകൻ ഐ.റ്റി. മത്തായി ആയിരുന്നു. സ്‌കൂളിലെ പ്രഥമ ഹെഡ്മിസ്ട്രസ് ഡപ്യൂട്ടി ഡയറക്ടറായി സർവ്വീസിൽ നിന്ന് വിരമിച്ച കെ.സരോജം ടീച്ചറായിരുന്നു. പുളിക്കമാലിയുടെ സാമൂഹിക-സാംസ്‌കാരിക ചരിത്രത്തിൽ നിർണ്ണായക സ്ഥാനം വഹിച്ചത് ഈ സ്‌കൂളാണ്. മഹാന്മാരായ നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഈ സ്‌കൂളിന്റേതായുണ്ട്. ഇന്ത്യയിലെ ഓർത്തോപീഡിക് സർജൻമാരിൽ പ്രധാനിയായ പെരുന്തൽമണ്ണ അൽ-ഷിഫ ആശുപത്രിയിലെ ഡോ. ഇ.ജി. മോഹൻകുമാർ, യാക്കോബായ സുറിയാനി സഭയുടെ മലേകുരിശ് ദയറ അധിപനും ബാംഗ്ലൂർ ഭദ്രാസന മെത്രാപൊലിത്തയുമായ കുര്യാക്കോസ് മാർ ദിയാസ് കോറോസ്, കൊച്ചി യൂണിവേഴ്‌സിറ്റി സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ് റീഡർ ഡോ. പി.ജി. ശങ്കരൻ ബീഹാർ ടൂറിസം ഡവലപ്പ്‌മെന്റ് കോർപ്പറേഷന്റെ ആയുർവേദ ചികിത്സ പദ്ധതി മുഖ്യ ഉപദേഷ്ടാവ് ഡോ.സി.ഡി. സഹദേവൻ, പലക്കാട് എൻ.എസ്.എസ് കോളേജ് ഓഫ് എൻജിനിയറിംഗ് അദ്ധ്യാപകൻ ഡോ.കെ.ജി.വിശ്വനാഥൻ എന്നിവരെല്ലാം ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

കഴിഞ്ഞ കുറെ വർഷങ്ങളായി കുട്ടികളുടെ എണ്ണം വളരെ കുറവാണ്. എസ്.എസ്.എൽ.സി റിസൽട്ട് കഴിഞ്ഞ വർഷങ്ങളിലെല്ലാം 97ശതമാനം ഉണ്ടായിരുന്നു. കഴിഞ്ഞ 2 വർഷമായി സ്‌കൂൾ പുതിയ രീതിയിലുള്ള പഠന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധ നേടിയിരിക്കുകയാണ്. പി.സി രാജലക്ഷ്മി ടീച്ചറാണ് സ്‌കൂളിലെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്.


ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="9.897379" lon="76.419997" zoom="17">

9.897474, 76.420115 ഗവ. എച്ച്.എസ്. പുളിക്കമാലി </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • റോഡിൽ സ്ഥിതിചെയ്യുന്നു.


"https://schoolwiki.in/index.php?title=ഗവ._എച്ച്.എസ്._പുളിക്കമാലി&oldid=389376" എന്ന താളിൽനിന്ന് ശേഖരിച്ചത്