കീഴത്തൂർ യു.പി.എസ്
കീഴത്തൂർ യു.പി.എസ് | |
---|---|
വിലാസം | |
മൈലുള്ളിമെട്ട. കീഴത്തൂർ യു.പി സ്കൂൾ പി.ഒ പാതിരിയാട് . പിണറായി വഴി , 670741 | |
സ്ഥാപിതം | 1880 |
വിവരങ്ങൾ | |
ഫോൺ | O4902383954 |
ഇമെയിൽ | School 1359 @gmail.com |
വെബ്‍സൈറ്റ് | Keezhathurups.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 14359 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി.രത്നാവതി |
അവസാനം തിരുത്തിയത് | |
25-09-2017 | Viswaprabha |
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
1880 ൽ തെരുവാനത്ത് മാണിയത്ത് കുഞ്ഞിരാമൻ ഗുരുക്കൾ അഞ്ചു വരെ ക്ലാസുമായി ആരംഭിച്ച സ്കൂൾ വിവിധ പേരുകളിലായി അറിയപ്പെട്ടു.കാല പ്രവാഹത്തിൽ കെ.ഒ.കെ നമ്പ്യാർ മാനേജരായി പാതിരിയാട് അറിയപ്പെടുന്ന ജന്മി കുടുംബത്തിലായിരുന്നു ജനനമെങ്കിലും അദ്ദേഹം സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ രംഗങ്ങളിൽ ജ്വലിക്കുന്ന ഒരോർമ്മയായി നില നിൽക്കുന്നു. സർവ്വോപരി സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. എന്നത് അഭിമാനിക്കാവുന്ന വസ്തുതയാണ് . അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ മകനും പാതിരിയാട് ഹൈസ്കൂൾ അധ്യാപകനുമായ കെ.കെ ബാലഭാസ്കരൻ മാസ്റ്റർ മാനേജരായി. അദ്ദേഹവും സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ ഒട്ടും പിന്നിലായിരുന്നില്ല. നാട്ടുകാരുടെ അഭ്യർത്ഥനമാനിച്ച് അദ്ദേഹം സൗജന്യമായി നൽകിയ സ്ഥലത്താണ് ഇന്നത്തെ പാതിരിയാട് വില്ലേജാഫീസും പോസ്റ്റോഫീസും സ്ഥിതി ചെയ്യുന്നത്. ജലദൗർല്ലഭ്യത്തിനു പരിഹാരമെന്ന നിലയിൽ പാതിരിയാട് വയലിൽ അദ്ദേഹം നൽകിയ സ്ഥലത്താണ് പഞ്ചായത്ത് കുളം സ്ഥിതി ചെയ്യുന്നത് . അദ്ദേഹത്തിന്റെ കാലശേഷം ഭാര്യയായ കെ.ഒ.രമാമണിയമ്മ മാനേജരായി അംഗൻവാടിക്കാവശ്യമായ സ്ഥലം സൗജന്യമായി നൽകിക്കൊണ്ട് സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി സ്കൂളിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് മാനേജ്മെമെന്റിന്റെ സഹകരണം പുകഴ്ത്തപ്പെടേണ്ടതാണ് സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ ജ്വലിച്ചു നിൽക്കുന്ന കീഴത്തൂർ യു.പി സ്കൂൾ ഇന്നും തലയുയർത്തി നിൽക്കുന്നത് നാട്ടുകാരുടെ നല്ല സഹകരണം ഒന്നുകൊണ്ടും അതൊടൊപ്പം എല്ലാവരുടെയും കൂട്ടായ പ്രവർത്തനം കൊണ്ടുമാണ് എന്നത് നന്ദിയോടെ സ്മരിക്കുന്നു. 136 വർഷം പഴക്കമുള്ള ഈ വിദ്യാലയ മുത്തശ്ശിയുടെ മടിത്തട്ടിലൂടെ ഒരു പാട് രംഗങ്ങളിൽ വിഖ്യാതരായ മഹാരഥൻമാരെ സൃഷ്ടിക്കപ്പെട്ടു. എന്നത് ഈ വിദ്യാലയത്തിന്റെ പ്രധാന മേൻമയാണ്.'
1.'== മുൻസാരഥികൾ ==