ജി.വി.എച്ച്.എസ്. എസ്. ദേലംപാടി

Schoolwiki സംരംഭത്തിൽ നിന്ന്
19:22, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.വി.എച്ച്.എസ്. എസ്. ദേലംപാടി
പ്രമാണം:Delampady.jpg
വിലാസം
ദേലംപാടി

ദേലംപാടി പി.ഒ,
കാസരഗോഡ് ജില്ല
,
671543
,
കാസരഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ04994265024
ഇമെയിൽ11032delampady@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11032 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസരഗോഡ്
വിദ്യാഭ്യാസ ജില്ല കാസരഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം,കന്നഡ‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപരമേശ്വരി
പ്രധാന അദ്ധ്യാപകൻപരമേശ്വരി
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




vijnanakosham

ചരിത്രം

നിബിഢമായ വനങ്ങളുടേയും മലമേടുകളുടേയും കാട്ടരുവികളുടേയും നിറഞ്ഞ സന്നിധ്യം തളുംബുന്ന പ്രകൃതിധന്യമായ ശാന്തസുന്ദരമായ ഒരുഗ്രാമമാണ് ദേലംപാടി.വാസ്തവത്തിൽ വിഭിന്ന രീതിയിലുള്ള രണ്ട് സംസ്കാരങ്ങളുടെ അശ്രാന്ത പരിശ്രമമാണ് ഈ സ്താപനത്തിനാധാരം.മണ്ണും വിണ്ണൂം മുഴുക്കെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പൈതൃകത്തിനുടമകളാണ് ദേലംപാടി നിവാസികൾ.കാസറഗോഡ്നഗരത്തിൽനിന്നും ഏകദേശം 50 km കിഴക്കുഭാഗത്ത് കേരള കർണാടകഅതിർത്തിയിൽ ഇടയ്ക്ക് തിമിർത്തൂം ഇടയ്ക്ക് മെലിഞ്ഞും ഒഴുകുന്ന പഞ്ചിക്കല് പുഴയുടെ ഓരത്തെ കുന്നിൻ മുകളിലാണ് ഇന്നത്തെ വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപ്രദേശത്തെ അറിവ് ആർജ്ജിക്കുന്നതിനുള്ള അടങ്ങാത്ത ആവേശത്തെ മാറ്റിനിർത്താതെ വെളിച്ചത്തേക്കു നയിക്കുന്നതിൽ സ്തുത്യർഹമായ പങ്കുവഹിച്ച മഹനീയ സാനിധ്യങ്ങളെ പകരം വെയ്കാനാവാത്തവിധം കാലം തിരിച്ചറിഞ്ഞതാണ്. കന്നഡ മലയാളം എന്നീ ദ്വിഭാഷാമാധ്യമത്തിൽ ആയിരം വിദ്യാർത്ഥികൾ പോലുമില്ലാതെപ്രവർത്തിച്ചുവരുന്ന,ഈ സ്കൂളിന്റെ നിലനില്പിനു വേണ്ടി പ്രദേശത്തെ പൗരബോധമുള്ള ജനതയുടെ ഉത്സുകത പ്രതീകാത്മകമാണ്. അതാതുകാലത്ത് വളർച്ചയുടെയൂം വികസനത്തിന്റെയും അതുപോലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്തിന്റെയും കാര്യത്തിൽ നിസ്വാർത്ഥസേവനം അർപ്പിച്ച പ്രധാന അധ്യാപകരുടേയും അധ്യാപകരുടേയും അനധ്യാപകരുടേയും ജീവസുറ്റ പ്രവർത്തനം പ്രശംസനീയമാണ് 1921ൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്.ചാവടി എന്ന സ്ഥലത്ത് ശ്രീ.ശീനപ്പ ഗൗഡയുടെ ഭവനത്തിൽ കന്നഡ ഭാഷയിൽ മാത്രമാണ് ഈ വിദ്യാലയം തുടങ്ങിയത്. അതിനുശേഷം ശ്രീ.കാട്ടൂരായ ലക്ഷ്മിനാരായണ ഭട്ടിന്റെയും കാട്ടൂരായ മഹാലിംഗേശ്വര ഭട്ടിന്റെയും സ്ഥലത്ത് ഈ വിദ്യാലയം മാറ്റിസ്ഥാപിച്ചു. ഇവരുടെ തുറന്നമനസ്സിന്റെ നിസ്വാർത്ഥതയുടെ വരദാനമാണ് ഈ വിദ്യാലയം.പുതുതലമുറ ഈ വാസ്തവം അറിഞ്ഞിരിക്കാനിടയില്ല. 1927ൽ എൽ.പി.വിഭാഗം മാത്രമായി പ്രവർത്തനം ആരംഭിച്ച സ്കൂൾ പിന്നീട് യു.പി.യായും 1980ൽ ഹൈസ്കൂളായും 2008ൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. വിദ്യാലയത്തിന്റെ ഇന്നത്തെ വളർച്ചയിൽ ഡി.പി.ഇ.പി, എസ്.എസ്.എ, ഗ്രാമപഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, എന്നിവയുടെ പ്രവർത്തനം ശ്ലാഘനീയമായ പങ്ക് വഹിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • ദേലംപാടിയുടെ ഹൃദയഭാഗത്ത് 5.18ഏക്കർ ഭൂമിയിലാണ് ഈ വിദ്യലയം സ്ഥിതി ചെയ്യുന്നത്.*ലോവർ പ്രൈമറി മുതൽ ഹൈസ്കൂൾ വിഭാഗം വരെ 11 കെട്ടിടങ്ങളിലായി 20 മുറിക്കളുണ്ട്.ഇതിൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിന്റെ ക്ലാസ്സ് മുറിക്കളും ഉൾപ്പെടുന്നു.
  • ഏകദേശം 1000ത്തില്പരം പുസ്തകങ്ങളുള്ള വായനശാലയും നിലവിലുണ്ട്..
  • ഹൈസ്കൂള് വിഭാഗം വരെയും വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗവുമായി ഒരു കമ്പ്യൂട്ടർ ലാബാണുള്ളത്.ഏകദേശം 20കമ്പ്യൂട്ടർകളും ഒരു ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളുമാണ് നിലവിലുള്ളത്.
  • എഡ്യൂസ്സാറ്റിനായി ഒരു മുറിയുണ്ട്. മാത്രമല്ല പ്രൊജക്ടർ,ജനറേറ്റർ,സ്കാനർ തുടങ്ങിയ ആധുനിക സൗകര്യങ്ങളുമുണ്ട്.കളിസ്ഥലം വിദ്യാലയത്തിന് അനുയോജ്യമല്ല. സമീപത്ത്,തിരുത്തപ്പെടുമെന്ന് ആശിക്കാം.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ

  • കരിയർ ഗൈഡൻസ് സെൽ
  • വിദ്യാരംഗ കലാസാഹിത്യ വേദി

മാനേജ്മെന്റ്

1921ൽ ആണ് ഈ സ്കൂൾ ആരംഭിച്ചതെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ! ആ കാലത്ത് മദ്രാസ് ഗവണ്മെന്റിന്റെ ദക്ഷിണകാനര ജില്ലയിലെ പ്രദേശത്തായിരുന്നു വിദ്യാലയം നിലകൊണ്ടിരുന്നത്.പിന്നീടത് കേരള സർക്കാരിന്റെ ഭാഗമായി മാറുകയായിരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലം പ്രധാനാദ്ധ്യാപകർ
01/03/1983-08/06/1983 കെ.വാസുദേവ മൂഡിത്തായ
30/09/1983-03/03/1984 പി.കെ.കുഞ്ഞിരാമൻ‌‌‌‌‌
19/03/1984-09/07/1986 എൻ.നാരായണ ഭട്ട്
09/10/1986-18/04/1987 കെ.ഗോവിന്ദൻ
31/10/1987-17/06/1988 കെ.വി.കുമാരൻ
18/06/1988-19/05/1989 കെ.ഗംഗാധരൻ നായർ
26/06/1989-19/11/1991 കെ.കെ.മോഹൻകുമാരൻ
04/12/1992-18/05/1994 പി.കോമൻ
07/10/1994-16/05/1995 പി.നാരായണ അഡിയോഡി
09/10/1995-19/10/1996 എ.കേശവ
19/09/1996-04/11/I999 മൊഹമ്മദ് യാകൂബ് .കെ.പി
10/11/1999-05/06/2000 ശങ്കര ഭട്ട്
06/06/2000-09/08/2000 എ.സീതാരാമ
10/08/2000-27/05/2002 വെങ്കട്ടരമണ ഭട്ട്
12/06/2002-06/06/2003 സുബ്രഹ്മണ്യ വെങ്കട്ടരമണ ഭട്ട്
10/07/2003-31/03/2007 പി.വി.കേശവ ഭട്ട്
05/09/2007-05/08/2008 ശങ്കരനാരായണ ഭട്ട്
01/01/2009-cont... പരമേശ്വരി.വൈ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഗുഡ്ഡപ്പഗൗഡ കേദഗഡി-യക്ഷഗാനത്തിന്റെ അധിപൻ

വഴികാട്ടി

  • കാസറഗോടിലിനിന്ന് മുള്ളേരിയ വഴി 54 കി.മി.


{{#multimaps:12.6000,75.2843 |zoom=13}}