എ.എൽ.പി.എസ്. പുഴക്കാട്ടിരി
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എൽ.പി.എസ്. പുഴക്കാട്ടിരി | |
---|---|
വിലാസം | |
പുഴക്കാട്ടിരി എ .എൽ .പി .എസ് പുഴക്കാട്ടിരി ,പുഴക്കാട്ടിരി പോസ്റ്റ് ,അങ്ങാടിപ്പുറം വഴി ,മലപ്പുറം , 679321 | |
സ്ഥാപിതം | 1934 |
വിവരങ്ങൾ | |
ഫോൺ | 9745506034 |
ഇമെയിൽ | alpspuzhakkattiri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18641 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലീലാമ്മ കുര്യാക്കോസ് |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ചരിത്രം
ചരിത്ര പ്രസിദ്ധമായ പാലൂർകോട്ടക്കും,പാതിരമണ്ണ പുഴക്കുമിടക്കുള്ള മനോഹരമായ പുഴക്കാട്ടിരി ഗ്രാമം. നീണ്ടുകിടക്കുന്ന വയലുകളും ചെറിയ തോടുകളും പച്ചപിടിച്ചുനിൽക്കുന്ന മലനിരകളും മനോഹരമാക്കുന്ന ഭൂപ്രദേശം. ഒരു നൂറ്റാണ്ട് മുൻപ് ആ ഗ്രാമപ്രദേശത്തെ അക്ഷരവെളിച്ചത്തിലേക്ക് നയിക്കാൻ ആരംഭിച്ച ഓത്തുപള്ളിക്കൂടം, അവിടെ തുടങ്ങുന്നു ഇന്നത്തെ പുഴക്കാട്ടിരി എ.എൽ.പി.എസിൻറെ ചരിത്രം.ഒരുപാടുകാലം ഓത്തുപള്ളിക്കൂടമായി തന്നെ തുടർന്ൻ 1935ൽ എ.എൽ.പി.എസ്.പുഴക്കാട്ടിരി എന്ന പേരിൽ പ്രൈമറി സ്കൂളായി പ്രവർത്തനം തുടങ്ങി. ശ്രീ.തവളേങ്ങിൽ മുഹമ്മദ് കുട്ടി ആയിരുന്നു അക്കാലത്ത് സ്കൂൾ മാനേജർ.പിന്നീട് അവരിൽനിന്ന് ശ്രീ.കക്കാട്ടിൽ മുഹമ്മദ് ഏറ്റെടുക്കുകയും പുഴക്കാട്ടിരി അങ്ങാടിക്കടുത്തു 85 സെൻറ് സ്ഥലത്ത് മൂന്ന് കെട്ടിടങ്ങളിലായി പ്രവർത്തനം തുടരുകയും വർഷങ്ങൾക്കുശേഷം 1992-ൽ ശ്രീ.പാറക്കോട്ടിൽ നാരായണൻ എന്ന ഉണ്ണിയേട്ടൻ സ്കൂൾ വാങ്ങുകയും പുഴക്കാട്ടിരി അങ്ങാടിയിൽ നിന്ന് ആശുപത്രിപ്പടിയിലുള്ള ഒരേക്കർ സ്ഥലത്തേക്ക് മനോഹരമായ പന്ത്രണ്ട് ക്ലാസ്സ് മുറിയോടുകൂടിയ ഒരു ഇരുനില കെട്ടിടം പണിത് അവിടേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.
നിലവിലുള്ള അദ്ധ്യാപകർ
- ലീലാമ്മ കുര്യാക്കോസ്
- ആയിസ
- ത്രേസ്യാമ്മ ചാക്കോ
- ബുഷറ കെ എം
- പ്രീതി പി എസ്
- ഗീത കെ കെ
- സുരേന്ദ്രൻ എസ്
- സിന്ധു മോഹൻ
- സിന്ധു കെ
- മുഹമ്മദ് ഷാഫി
- ജയന്തി പി.കെ
- രമ്യ ആർ
- അനു സി
- ശിവപ്രസാദ് പി
- വിനിത
- മുനീറ
- ശാലിനി
- ശ്യാമിലി
- അബ്ദുൾ ജലീൽ
- ജമീല മാമ്പ്ര
ഭൗതികസൗകര്യങ്ങൾ
- മനോഹരമായ ഇരുനില കെട്ടിടങ്ങൾ
- വിശാലമായ ഓഡിറ്റോറിയം
- യാത്രസൗകര്യത്തിനു വാഹനങ്ങൾ
- വിശാലമായ കളിസ്ഥലം
- സ്മാർട്ട് ക്ലാസ്സ് റൂമുകൾ
- ചുറ്റുമതിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- സംഗീത ക്ലാസ്സുകൾ
- നൃത്ത ക്ലാസ്സുകൾ
- സ്കൌട്ട് ആൻഡ് ഗൈഡ്
- ചിത്ര രചന ക്ലാസ്സുകൾ
- ജൈവ പച്ചക്കറി കൃഷി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 10.9828431,76.149389 | width=800px | zoom=12 }}