ജി.എച്ച്.എസ്സ്.അത്താനിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
19:06, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്സ്.അത്താനിക്കൽ
വിലാസം
മണ്ണത്തൂർ

മണ്ണത്തൂർ പി.ഒ,
കൂത്താട്ടുകുളം
,
686667
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04852 875099
ഇമെയിൽghsathanical@gmail.com
കോഡുകൾ
സ്കൂൾ കോഡ്28032 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുമം.പിജെ
പ്രധാന അദ്ധ്യാപകൻമേരിഎബ്രാഹം
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ആമുഖം

എറണാകുളം ജില്ലയിൽ, തിരുമാറാടി ഗ്രാമപഞ്ചായത്തിൽ മണ്ണത്തൂർ ഗ്രാമത്തിലാണ്‌ നവതിയിലേയ്‌ക്കെത്തുന്ന അത്താണിക്കൽ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നത്‌. 1917 ൽ ഒരു എൽ.പി. സ്‌കൂളായാണ്‌ ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തിന്റെ വികസനത്തിന്‌ വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്‌ടിക്കേണ്ടതാണ്‌ എന്ന ആവശ്യബോധമാണ്‌ സ്‌കൂളിന്റെ സ്ഥാപനത്തിനു പിന്നിലുള്ളത്‌'.2016 നവംബറിൽ സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ആസുത്രണം ചെയ്തിരിക്കുന്നത്.2017 നവംബർ വരെ നീണ്ടു നിൽക്കുന്ന പരിപാടികളാണ് ഇവ.

ചരിത്രം

മുകളേൽ വർഗീസ്‌, ചെമ്മങ്കുഴ സ്‌കറിയാ കത്തനാർ, മണ്ടോളിൽ (നെല്ലിത്താനത്ത്‌ പുത്തൻ പുരയിൽ) മത്തായി എന്നീ വ്യക്തികളുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന്‌ ധനം ശേഖരിച്ച്‌ സ്‌കൂൾ കെട്ടിടം പണിത്‌ സർക്കാരിലേക്ക്‌ സമർപ്പിക്കുകയായിരുന്നു. സ്‌കൂളിന്റെ മുന്നിലായി നിരത്തുവക്കിൽ സ്ഥിതിചെയ്യുന്ന `അത്താണി' മൺമറഞ്ഞ ഒരു സംസ്‌കാരത്തിന്റെ നിത്യ സ്‌മരണ ഉണർത്തുന്ന പ്രതീകമാണ്‌. ഈ അത്താണിയുടെ സാന്നിദ്ധ്യമാണ്‌ അത്താണിയ്‌ക്കൽ എന്ന പേരിന്‌ കാരണമായത്‌.എൽ.പി. സ്‌കൂൾ എന്ന നിലയിൽ നല്ല പ്രവർത്തനം കാഴ്‌ചവെച്ച ഈ സ്‌കൂൾ പിന്നീട്‌ യു.പി. സ്‌കൂളായും 1983 ൽ ഹൈസ്‌കൂളായും 2004-ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. 1984 ൽ പ്രീ പ്രൈമറി സ്‌കൂളും ഇതോടൊപ്പം ആരംഭിച്ചു. പ്രഗത്ഭരായ നിരവധി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യം കൊണ്ട്‌ അനുഗ്രഹീതമായിരുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്‌റ്റര് ശ്രീ. റോയീ വര്ഗ്ഗിസാണ്. വിദ്യാഭ്യാസരംഗത്തുണ്ടായ പുതിയ പ്രവണതകളും താത്‌പര്യങ്ങളും സ്‌കൂളിന്റെ പ്രവർത്തനത്തെയും വിദ്യാർത്ഥികളുടെ അംഗസംഖ്യയേയും ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്‌. പ്രീ പ്രൈമറി മുതൽ പ്ലസ്‌ടു വരെ ക്ലാസുകളിലായി 415 കുട്ടികളാണ്‌ ഇപ്പോൾ ഇവിടെയുള്ളത്‌. പാഠ്യ പാഠ്യേതര രംഗങ്ങളിൽ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന്‌ വിജയം കൈവരിക്കുന്നു എന്നതാണ്‌ അത്താണിക്കൽ സ്‌കൂളിന്റെ സവിശേഷത. ഇക്കഴിഞ്ഞ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 100% വിജയം കൈവരിച്ചത്‌ ഒരു ഉദാഹരണം മാത്രം.രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്ത്‌ പ്രസിദ്ധരായ നിരവധി വ്യക്തികളെ സംഭാവന ചെയ്യുവാൻ ഈ സ്‌കൂളിന്‌ കഴിഞ്ഞിട്ടുണ്ട്‌. രക്തസാക്ഷിയായ മണ്ണത്തൂർ വർഗ്ഗീസ്‌,സ്വാതന്ത്ര്യ സമര സേനാനികളായ ശ്രീ. എം.കെ. കുഞ്ഞൻ, അരീത്തടത്തിൽ വർക്കിയാശാൻ, , മുൻ മന്ത്രിയും എം.എൽ.എ.യുമായിരുന്ന ശ്രീ. ടി.എം. ജേക്കബ്‌ എന്നിവർ ഇവരിൽ പ്രമുഖരാണ്‌. ശ്രീ. ടി.എം. ജേക്കബിന്റെ ശ്രമഫലമായാണ്‌ അത്താണിക്കൽ സ്‌കൂൾ ഹൈസ്‌കൂളായും ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടത്‌ എന്നത്‌ പ്രത്യേകം സ്‌മരണീയമാണ്‌.ഒരു നല്ല ലൈബ്രറിയും എൽ.സി.ഡി പ്രൊജക്‌ടർ ഉൾപ്പെടെയുള്ള പഠനസഹായികളും സ്‌കൂളിന്‌ സ്വന്തമായുണ്ട്‌. പ്രദേശത്തിന്റെ വികസനത്തിൽ അതുല്യമായ പങ്കു വഹിച്ചുകൊണ്ട്‌ സമഭാവനയും സൗഹാർദ്ദവും പങ്കിട്ടുകൊണ്ട്‌ ഈ സാംസ്‌കാരിക സ്ഥാപനം ശതാബ്‌ദിയിലേക്ക്‌ നടന്നടുക്കുകയാണ്‌.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ എട്ടൂസെന്റു സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒന്നാം ക്ലാസ്സ് ശിശു സൗഹൃദമാക്കി. അഞ്ചാം ക്ലാസിന് സ്മാർട്ട് ക്ലാസ്സ് റൂമും.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.ജെ.ജോസ്, ചാക്കോ, വി.സി.ജോർജ്ജ്, കെ.കെ.നാരായണൻ, എം.എം.ചാക്കോ, പി.എൽ.ജോണ്, മോളി ജോർജ്ജ്,, ഇ.കെ.അമ്മിണി, കെ. റെയ്ചൽ ഉമ്മൻ ആ.ർ.ദാമോദര പണിക്കർ എം. കെ. രാജു, കെ.ജെ.ജോസ്, എൽ ‍ഡേവി, എച്ച്.റാബിയ ബീവി,എ.കെ.ലീലാവതി,കെ.ആർ.കൃഷ്ണൻകുട്ടി,കെ.സുശീല, വി.ആർ.ഗീതാ ഭായി, പി,എൻ. സാബു, കെ.ആർ.ഫിലോമിന, പി.ആർ.വിജയ ലക്​ഷ്മി, കെ.നൂർജഹാൻ, എം.എം.വിലാസിനി റോയി വര്‌ഗ്ഗീസ് എം. പി.ശ്യാമള ഹുസൈൻ സുരേന്ദ്രൻ സിസമ്മ മേരി എബ്രാഹം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.എം. ജേക്ക ബ് - മുൻ മന്ത്രി
  • മണ്ണത്തുർ വർഗ്ഗീസ് - രക്തസാക്ഷി

വഴികാട്ടി

മേൽവിലാസം

ഗവ. ഹയർസെക്കന്റെറി സ്‌ക്കൂൾ, അത്താണിക്കൽ ,മണ്ണത്തൂൂര് പീ.ഓ