എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി

22:49, 16 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38077 (സംവാദം | സംഭാവനകൾ) (പുതിയ ഹെഡ്മിസ്ട്രസ്)

പത്തനംതിട്ട ജില്ലയിൽ എരുമേലിക്കു അടുത്ത് വെൺകുറിഞ്ഞി എന്ന മലയോര ഗ്രാമത്തിൽ ആളുകളുടെ ആശയും അത്താണിയുമായി എസ്‌. എൻ.ഡി.പി.യോഗം കോർപറേറ്റ് മാനേജ്മെന്റിന്റെ കിഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂൾ.അനേകായിരങ്ങളെ അക്ഷരവഴിയിലൂടെ നടത്തി ജീവിത വിജയത്തിലേക്ക് കൈപിടിച്ച്നടത്തിയ അറിവിന്റെ ഈ കേദാരം"വിദ്യാധനം സ൪വ്വധനാല്‍ പ്രധാനം"എന്ന ആപ്തവാക്യത്തെ അന്വ൪ത്ഥമാക്കുമാറ് അതിന്റെ പ്രവ൪ത്തനം തുടരുന്നു.

എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി
വിലാസം
വെണ്‍കുറിഞ്ഞി

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
16-09-201738077




ചരിത്രം

വിദ്യ കൊണ്ട് പ്രബുദ്ധരാകാൻ ആഹ്വാനം ചെയ്ത നവോത്ഥാന നായകനും മതേതര വിപ്ലവകാരിയുമായ ശ്രീനാരായണ ഗുരുദേവന്റെ സന്ദേശത്തെ ഉയർത്തി പിടിക്കാനായി 1954 ൽ ഒരു പ്രൈമറി സ്കൂളായി സ്ഥാപിതമായതാണ് ഈ സരസ്വാതി വിദ്യാലയം. വെൺകുറിഞ്ഞിയുടെ സമീപ പ്രദേശങ്ങളായ മുക്കൂട്ടുത്തറ, കൊല്ലമുള, ചാത്തൻതറ , കുറുമ്പൻമുഴി, വെച്ചൂച്ചിറ, എലിവലിക്കാര, പണപിലാവ്, പമ്പവലി, ഇടകടത്തി, കനകപലം, എരുമേലി, എന്നിവിടങ്ങളിലെ സാധാരണകാരായ കുട്ടികൾക്ക് അറിവിന്റെ പൊൻതരിവെട്ടം നല്കാൻ ഈ വിദ്യലയമാണ്‌ ഉപകരിച്ചത്.ഈ സ്കൂൾ സ്ഥാപിക്കാൻ വേണ്ടി ചുക്കാൻ പിടിച്ചത് അന്നത്തെ എസ്‌.എൻ.ഡി.പി.യോഗം ശാഖ പ്രസിഡന്റ് ആയിരുന്ന ശ്രീ.കെ.എൻ നാണു കളത്തിൽ ആയിരുന്നു.1957 ൽ ഹൈസ്കൂളായും, 1998-ൽ ഹയർസെക്കണ്ടറി ആയും, എസ്‌.എൻ ഡി.പി.യോഗം കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ വളർച്ചയുടെ പടവുകൾ താണ്ടി നമ്മുടെ വിദ്യാലയം തല ഉയർത്തി നിൽക്കുകയാണ്

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സയന്‍‌സ് ക്ലബ്ബ്.
  • ഐ.ടി. ക്ലബ്ബ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • മാത്‌സ്‌ ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • എക്കോ ക്ലബ്ബ്..

മാനേജ്മെന്റ്

എസ്.എന്‍.ഡി.പി.യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. എസ്.എന്‍.ഡി.പി.യോഗം ജനറല്‍സെ(കട്ടറി ശ്രീ.വെളളാപളളി നടേശന്‍ ജനറല്‍ മാനേജറായും. ശ്രീ.റ്റി.പി. സൂദര്‍ശനന്‍ വിദ്യാഭ്യാസസെ(കട്ടറിയായും പ്രവര്‍ത്തിക്കുന്നു. ശ്രീമതി. രാജശ്രീ.ബി വിദ്യാലയത്തിന്റെ പ്രിന്‍സിപ്പള്‍ ആയി, സുഷമ ഡി പ്രധാന അദ്ധ്യാപിക ആയും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1954-57 ശ്രീ.കെ.കെ.ദാമോദരൻ
1957-66 ശ്രീ.റ്റി.കെ.രാംചന്ദ്
1967-70 ശ്രീ.കെ.പി.വിദ്യാധരൻ
1970-71 ശ്രീ.വി.കെ.നാണു
1972-73 ശ്രീ.വി.കെ.കാർത്തികേയൻ,
1974-76 ശ്രീ.രവീന്ദ്രൻനായർ.പി
1976-83 ശ്രീ.റ്റി.ജി.രാഘവൻ
1984-85 ശ്രീ.എം.കെ.കരുണാകരൻ
1985-87 ശ്രീ.കെ.കെ.പ്രഭാകരൻ
1987-91 ശ്രീ.റ്റി.പി.കുമാരൻ
1991-95 ശ്രീ.എ.എസ്‌.കോശി
1995-96 ശ്രീമതി.പൊന്നമ്മ
1996-97 ശ്രീമതി.കെ.ജി.ആനന്തവല്ലി
1997-98 ശ്രീമതി.എം.ആർ.പൊന്നമ്മ
1998-99 ശ്രീ.പി.എൻ.ചന്ദ്രൻ
1999-00 ശ്രീമതി.എം.കെ.ലീലമണി
2000-02 ശ്രീമതി.പി.എൻ.രാധാമണി
2002-03 ശ്രീമതി.എ.കെ.വിലാസിനി
2003-04 ശ്രീമതി.വി.ബി.സതിഭായി
2004-06 ശ്രീമതി.കെ.എ.ശോഭന
2006-08 ശ്രീമതി.ഡി.രമാ
2008-09 ശ്രീമതി.എസ്‌.സുഷമ
2009-11 ശ്രീമതി.ഡി.രാഗിണി
2011-13 ശ്രീമതി.ബീന.ബി.വി
2013-14 ശ്രീമതി.പി.ആർ.ലത
2014-15 ശ്രീമതി.എം.വി.സുധ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ.മാത്യു മറ്റം - നോവലിസ്റ്റ്

വഴികാട്ടി