ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സ്പോർട്ട്സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                    2017 - 18   


ജില്ലാ,-സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ കായികരംഗങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ള നമ്മുടെ സ്കൂളിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്പോര്‍ട്ട്സ് ക്ലബ്ബാണുള്ളത്. മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനും ക്ലബ്ബ് സജീവമായ പങ്കുവഹിക്കുന്നു.




കണ്‍വീനര്‍: ഷബീറലി മന്‍സൂര്‍

ജോയിന്‍റ് കണ്‍വീനര്‍: അബ്ദുല്‍ ജലീല്‍. വി.പി

സ്റ്റുഡന്‍റ് കണ്‍വീനര്‍:മുഹമ്മദ് ആദില്‍ - 10 എഫ്

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍:മുഹമ്മദ് അന്‍സാര്‍. എ.കെ -7 ഡി




എല്ലാ വര്‍ഷങ്ങളേയുംപ്പോലെ ഈ വര്‍ഷവും കായികരംഗത്ത് ജില്ലാ, ഉപജില്ല തലങ്ങളില്‍ ഒരുപാട് മികച്ച നേട്ടങ്ങള്‍ നമ്മുടേതായിട്ടുണ്ട്. എങ്കിലും സമീപകാല ദേശീയ - സംസ്ഥാന തലങ്ങളിലെ മികച്ച നേട്ടങ്ങളില്‍ ചിലത് മാത്രം താഴെ കൊടുക്കുന്നു.




ഫിഫ വേഴ്‍ഡ് കപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് - ഇന്ത്യയെ പ്രതിനിധീകരിച്ച് അജിന്‍ ടോം


         


ഒക്ടോബര്‍ മാസം ഇന്ത്യയില്‍ വച്ച് നടക്കുന്ന ഫിഫ വേഴ്‍ഡ് കപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ അണ്ടര്‍-17 വിഭാഗത്തില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അജിന്‍ ടോം ഇന്ത്യയെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങും. നിരവധി ദേശീയ - അന്തര്‍ദേശീയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റുകളില്‍ പങ്കെടുത്തിട്ടുള്ള വയനാട് സ്വദേശിയായ അജിന്‍ ടോം ഗോവയില്‍ ഇന്ത്യന്‍ ടീം ക്യാമ്പിലാണുള്ളത്.




കോഴിക്കോട് ജില്ല ഫുട്ബോള്‍ ടീം (അണ്ടര്‍ 14) ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് രണ്ട് പ്രതിഭകള്‍


                              
               ബിച്ചു ബിജു                              വിജയ കുമാര്‍


കോഴിക്കോട് ജില്ല ഫുട്ബോള്‍ ടീം അണ്ടര്‍ 14 വിഭാഗത്തിലേക്ക് ഈ വര്‍ഷം ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് ബിച്ചു ബിജു (9 എ), വിജയ കുമാര്‍ (9 എ) എന്നീ രണ്ട് പ്രതിഭകള്‍ക്ക് സെലക്ഷന്‍ ലഭിച്ചു.




കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ഭംഗിയായിപൂര്‍ത്തിയാക്കിയതിനുള്ള ഉപഹാരം


  


ജൂലൈ 11, 12, 13, (ചൊവ്വ , ബുധന്‍, വ്യാഴം) തിയതികളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയം, ഫാറൂഖ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ വച്ച് നടന്ന 58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ഭംഗിയായിപൂര്‍ത്തിയാക്കിയതിനുള്ള ഡി. പി.എെ. യുടെ ഉപഹാരം ഡോ: ചാക്കോ ജോസഫില്‍ (കേരള സ്റ്റേറ്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് സ്പോര്‍ട്ട്സ് ഡയറക്ടര്‍ ഒാഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍) നിന്നും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ഏറ്റു വാങ്ങി.


ചടങ്ങില്‍ കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, സ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, കായികാദ്ധ്യാപകന്‍ വി. പി. അബ്ദുല്‍ ജലീല്‍, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീന്‍, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ സംബന്ധിച്ചു.




കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് സമാപനം



58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിന്റെ സമാപന ചടങ്ങ് ജൂലൈ 17 (തിങ്കള്‍) ന് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. വി. കെ. സി. മമ്മദ് കോയ. എം. എല്‍. എ ചടങ്ങിന് അധ്യക്ഷത വഹിച്ചു.


അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബി. ഇ. എം. ഹയര്‍ സെക്കണ്ടറി സ്കൂള്‍ - പാലക്കാട് ചാമ്പ്യന്മാരായി. മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച എം. എസ്. പി. ഹയര്‍ സെക്കണ്ടറി സ്കൂളിനെയാണ് ബി. ഇ. എം. ഹയര്‍ സെക്കണ്ടറി സ്കൂള്‍ തോല്‍പ്പിച്ചത് (3-2).


അണ്ടര്‍ 17 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ്. എ. എം. എം. ആര്‍. എസ്. ഹയര്‍ സെക്കണ്ടറി സ്കൂള്‍ - വെള്ളായനി തിരുവനന്തപ്പുരം കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച സെന്‍റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂളിനെ ഒരു ഗോളിന് തോല്‍പ്പിച്ച് ചാമ്പ്യന്മാരായി.


അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം. എസ്. പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ - മലപ്പുറം പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച ബി. ഇ. എം. ഹയര്‍ സെക്കണ്ടറി സ്കൂളിനെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചാമ്പ്യന്മാരായി.


ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി, കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.


മുന്‍ ഇന്‍റര്‍ നാഷനല്‍ ഫുട്ബോള്‍ പ്ലെയര്‍ പുരികേശ് മാത്യൂ, വനിത ഫുട്ബോള്‍ കോച്ച് ഫൗസിയ, കേരള സ്റ്റേറ്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് സ്പോര്‍ട്ട്സ് ഡയറക്ടര്‍ ഒാഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍ ഡോ: ചാക്കോ ജോസഫ്, ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമന്‍, പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ്, മുന്‍ ഹെഡ്മാസ്റ്റര്‍ കെ. കോയ, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, പി. ടി. എ. വൈസ് പ്രസിഡന്‍ണ്ട് യു. കെ അഷ്റഫ്, പി. ടി. എ. പ്രതിനിധികളായ ഹാരിസ്. പി, നിസാര്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ വൈസ് പ്രസിഡന്‍ണ്ട് എന്‍. ആര്‍. അബ്ദുറസാഖ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, കായികാദ്ധ്യാപകന്‍ വി. പി. അബ്ദുല്‍ ജലീല്‍, അദ്ധ്യാപകരായ ഫാജിദ്, സി. പി. സൈഫുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി സ്വാഗതവും, സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം നന്ദിയും പറഞ്ഞ‍ു.


സംഘാടന മികവ്, ടൈം മാനേജ്മെന്‍റ്, ഗ്രൗണ്ട് സൗകര്യം, സ്റ്റേഡിയം എന്നിവകൊണ്ടും മികച്ച ഒന്നായിരുന്നു ടൂര്‍ണ്ണമെന്‍റ്. മുഹമ്മദ് ഇഖ്‌ബാല്‍ സാറിന്റെ നേതൃത്വത്തിലുള്ള ഭക്ഷണകമ്മറ്റി, എം. സി. സൈഫുദ്ദീന്‍ സാറിന്റെ നേതൃത്വത്തിലുള്ള സ്റ്റേജ് ആന്‍റ് പന്തല്‍ അറൈജ്മെന്‍റ്, കെ. ആഷിഖ് , സുബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെ‍ഡിക്കല്‍ വിംഗ്, സിറാജ് കാസിം, എം. യൂസുഫ്, ആയിഷ രഹ്‌ന എന്നിവരുടെ നേതൃത്വത്തിലുള്ള മീ‍ഡിയ, അശ്റഫലി, വി. പി. മുനീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അക്കമഡേഷന്‍, പി.പി. ഷറഫുദ്ദീന്‍ സാറിന്റെ നേതൃത്വത്തിലുള്ള റിഫ്റഷ്‌മെന്‍റ് തുടങ്ങിയ കമ്മറ്റികളുടെ പ്രവര്‍ത്തനം മികച്ചതായിരുന്നു. ഫാറൂഖ് കോളേജ് എന്‍. എസ്സ്. എസ്സ്. യൂണിറ്റിലെ മുപ്പത് കേഡറ്റുകളുടെ രാപകലില്ലാത്ത സേവനം എടുത്തു പറയേണ്ട ഒന്നാണ്.


മത്സരത്തിന് പ്രാദേശിക കമ്മറ്റികളും സഹകരണം നല്‍കിയിരുന്നു. കോടംമ്പുഴ റിലീഫ് കമ്മറ്റിയുടെ ആമ്പുലന്‍സ് സേവനം എടുത്തു പറയേണ്ട മറ്റൊരു സേവനം ആയിരുന്നു.




കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് - ഉല്‍ഘാടനം


                         


    


58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിന്റെ ഉല്‍ഘാടനം ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ കോഴിക്കോട് പാര്‍ലമെന്‍റ് അംഗം ശ്രീ. എം. കെ. രാഘവന്‍ നിര്‍വ്വഹിച്ചു. കേരള സ്റ്റേറ്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് സ്പോര്‍ട്ട്സ് ഡയറക്ടര്‍ ഒാഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍ ഡോ: ചാക്കോ ജോസഫ് അധ്യക്ഷത വഹിച്ചു.


മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ. സുരേഷ്, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ്, ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍, കായികാദ്ധ്യാപകന്‍ വി. പി. അബ്ദുല്‍ ജലീല്‍, ഫാജിദ്, സി. പി. സൈഫുദ്ദീന്‍, പി. ടി. എ. മെമ്പര്‍ കെ. അബ്ദുസ്സമദ്, എന്നിവര്‍ സംസാരിച്ചു.


സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ നന്ദിയും പറഞ്ഞ‍ു.





കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍


                   


58ാം കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിന്റെ ഉല്‍ഘാടനം ജൂലൈ 15 ന് (ശനി) ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. ജൂലൈ 15, 16, 17 (ശനി, ഞായര്‍, തിങ്കള്‍) തിയതികളില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയം, ഫാറൂഖ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ടൂര്‍ണ്ണമെന്‍റിന്റെ് നടക്കുന്നത്. കേരള സ്റ്റേറ്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് സ്പോര്‍ട്ട്സ് ഡയറക്ടര്‍ ഒാഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍ ഡോ: ചാക്കോ ജോസഫ് അധ്യക്ഷത വഹിച്ചു.


അണ്ടര്‍ 14 വിഭാഗത്തില്‍ ആണ്‍കുട്ടികളുടേയും അണ്ടര്‍ 17 വിഭാഗത്തില്‍ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ടീമുകളാണ് നത്സരത്തില്‍ പങ്കെടുക്കുക. പതിനാല് റവന്യൂ ജില്ലകളില്‍ നിന്നായി 42 ടീമുകള്‍ മാറ്റുരക്കാനെത്തും. മത്സരത്തിലെ ജേതാക്കള്‍ ഡല്‍ഹിയില്‍ നടക്കുന്ന അന്തര്‍ദേശീയ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കും.


കഴിഞ്ഞവര്‍ഷം അണ്ടര്‍ 17 വിഭാഗത്തില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളും അണ്ടര്‍ 14 വിഭാഗത്തില്‍ മലപ്പുറം എം. എസ്. പി. സ്കൂളും ആയിരുന്നു ചാമ്പ്യന്മാര്‍.


ജൂലൈ 15 ശനിയാഴ്ച തുടങ്ങുന്ന മത്സരം കോഴിക്കോട് പാര്‍ലമെന്‍റ് അംഗം ശ്രീ. എം. കെ. രാഘവന്‍ ഉല്‍ഘാടനം ചെയ്യും. 14 മുതല്‍ ടീമുകള്‍ എത്തിതുടങ്ങും. ഒാരോ ടീമിലും 16 കളിക്കാരും ഒഫീഷ്യല്‍സും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ക്ക് ആവശ്യമായ ഒരുക്കങ്ങള്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പൂര്‍ത്തിയായി വരുന്നു.


17 ന് (തിങ്കള്‍) നടക്കുന്ന സമാപന ചടങ്ങില്‍ വി. കെ. സി . മമ്മദ് കോയ. എം. എല്‍. എ, കേരള സ്റ്റേറ്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് സ്പോര്‍ട്ട്സ് ഡയറക്ടര്‍ ഒാഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍ ഡോ: ചാക്കോ ജോസഫ്, കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമന്‍, സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം.എ. നജീബ്, മുന്‍ ഹെഡ്മാസ്റ്റര്‍ കെ. കോയ, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ വൈസ് പ്രസിഡന്‍ണ്ട് എന്‍. ആര്‍. അബ്ദുറസാഖ്, ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, മുഹമ്മദ് ഷാഫി, ഡി. പി.എെ. സ്പോര്‍ട്ട്സ് വിഭാഗം ഉദ്ദോഗസ്ഥരായ അജി, മനോജ് എന്നിവര്‍ പങ്കെടുക്കും.


ഡി. പി. എെ കായിക വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മത്സരത്തിന് പ്രാദേശിക കമ്മറ്റികളും സഹകരണം നല്‍കും.


ഇതു സംബന്ധിച്ച് ജൂലൈ 13 ന് (വ്യാഴം) നടക്കുന്ന പത്രസമ്മേളനത്തില്‍ കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം. എ. നജീബ്, കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സി. പി. സൈഫുദ്ദീന്‍ എന്നിവര്‍ പങ്കെ‍ടുക്കും.




കോഴിക്കോട് റവന്യൂ ജില്ല സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് – ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചാമ്പ്യന്മാര്‍



ജൂലൈ 11, 12, 13, (ചൊവ്വ , ബുധന്‍, വ്യാഴം) തിയതികളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ല സുബ്രതോകപ്പ് മുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചാമ്പ്യന്മാരായി. ഫൈനലില്‍ കോഴിക്കോട് റൂറല്‍ സബ്‌‌ജില്ലയെ പ്രതിനിധീകരിക്കുന്ന മാവൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിനെയാണ് ഫറോക്ക് സബ്‌‌ജില്ലയെ പ്രതിനിധീകരിക്കുന്ന ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചത്.


സമാപനചടങ്ങില്‍ സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍, കായികാദ്ധ്യാപകന്‍ വി. പി. അബ്ദുല്‍ ജലീല്‍, അദ്ധ്യാപകരായ ഫാജിദ്, സി. പി. സൈഫുദ്ദീന്‍, ടി. എ. അബ്ദുറഹിമാന്‍, എ. കെ. മുഹമ്മദ് അഷ്റഫ്, എ. മുസ്തഫ, സി. പി. സൈഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.


സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ നന്ദിയും പറഞ്ഞ‍ു.





കോഴിക്കോട് റവന്യൂ ജില്ല സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് – ഉല്‍ഘാടനം


                          


കോഴിക്കോട് റവന്യൂ ജില്ല സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിന്റെ ഉല്‍ഘാടനം ജൂലൈ 11 (ചൊവ്വ) ന് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ വച്ച് ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, അദ്ധ്യാപകരായ ശബീറലി മന്‍സൂര്‍, വി. പി. അബ്ദുല്‍ ജലീല്‍, ഫാജിദ്, സി. പി. സൈഫുദ്ദീന്‍, എം. എ. ഗഫൂര്‍, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, പി. ടി. എ. മെമ്പര്‍ കെ. അബ്ദുസ്സമദ് എന്നിവര്‍ സംസാരിച്ചു.


ടൂര്‍ണ്ണമെന്‍റ് 11, 12, 13, (ചൊവ്വ , ബുധന്‍, വ്യാഴം) തിയതികളിലായാണ് നടക്കുന്നത്. അണ്ടര്‍ 14 വിഭാഗത്തില്‍ ആണ്‍കുട്ടികളുടേയും അണ്ടര്‍ 17 വിഭാഗത്തില്‍ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക.


പതിന‍ഞ്ച് സബ്ജില്ലകളില്‍ നിന്നായി 35 ടീമുകള്‍ (അണ്ടര്‍ 17 ആണ്‍കുട്ടികള്‍ - 15 ടീമുകള്‍, അണ്ടര്‍ 17 പെണ്‍കുട്ടികള്‍ - 5 ടീമുകള്‍, അണ്ടര്‍ 14 ആണ്‍കുട്ടികള്‍ - 15 ടീമുകള്‍) മാറ്റുരക്കാനെത്തും. മത്സരത്തിലെ ജേതാക്കള്‍ ജൂലൈ 15, 16, 17 (ശനി, ഞായര്‍, തിങ്കള്‍) തിയതികളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയം, ഫാറൂഖ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ വച്ച് നടക്കുന്ന റവന്യൂ ജില്ല ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കും.





ഫറോക്ക് ഉപജില്ല സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് – ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചാമ്പ്യന്മാര്‍



ജൂലൈ 4, 5 തിയതികളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ഫറോക്ക് സബ്‌ജില്ല സുബ്രതോകപ്പ് മുഖര്‍ജി ഫുട്ബോളില്‍ ടൂര്‍ണ്ണമെന്‍റില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ജൂനിയര്‍ വിഭാഗത്തിലും, (അണ്ടര്‍-17 ), സബ്‌‌ജൂനിയര്‍ വിഭാഗത്തിലും (അണ്ടര്‍-14 ) ചാമ്പ്യന്മാരായി.


ജൂനിയര്‍ വിഭാഗത്തില്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് യു. എച്ച്. എസ്സ്. എസ്സ്. ചാലിയത്തേയും, സബ്‌‌ജൂനിയര്‍ വിഭാഗത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിനേയുമാണ് പരാജയപ്പെടുത്തിയത് .


ജൂനിയര്‍ വിഭാഗത്തില്‍ ഏഴും, സബ്‌‌ജൂനിയര്‍ വിഭാഗത്തില്‍ അഞ്ചും ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു.


സമാപനചടങ്ങ് ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമന്‍ ഉല്‍ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സമ്മാനദാനം നിര്‍വ്വഹിച്ചു. മുഹമ്മദ് ഇസ്ഹാഖ് (കായികാദ്ധ്യാപകന്‍ - ജി. എച്ച്. എസ്സ്. എസ്സ്. നല്ലളം), അബദുല്‍ അസീസ് (കായികാദ്ധ്യാപകന്‍ - യു. എച്ച്. എസ്സ്. എസ്സ്. ചാലിയം) എന്നിവര്‍ സംസാരിച്ചു.


ഫറോക്ക് സബ്‌ജില്ല സ്പോര്‍ട്സ് & ഗെയിംസ് ജോയിന്‍റ് സെക്രട്ടറി പ്രജീഷ് സ്വാഗതവും വി. പി. എ. ജലീല്‍ (കായികാദ്ധ്യാപകന്‍ - ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍) നന്ദിയും പറഞ്ഞു.




ഫറോക്ക് ഉപജില്ല സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് – ഉല്‍ഘാടനം



58ാം മത് ഫറോക്ക് സബ്‌ജില്ല സുബ്രതോകപ്പ് മുഖര്‍ജി ഫുട്ബോളില്‍ ടൂര്‍ണ്ണമെന്‍റിന്റെ ഉല്‍ഘാടനം ജൂലൈ 4ന് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ വച്ച് ഫറോക്ക് എ. ഇ. ഒ. ശ്രീ. പുരുഷോത്തമന്‍ നിര്‍വ്വഹിച്ചു. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം അധ്യക്ഷത വഹിച്ചു. ടൂര്‍ണ്ണമെന്‍റ് ജൂലൈ 4, 5 (ചൊവ്വ, ബുധന്‍) തിയതികളിലായാണ് നടക്കുന്നത്.


ജൂനിയര്‍ വിഭാഗത്തില്‍ ഏഴും, സബ്‌‌ജൂനിയര്‍ വിഭാഗത്തില്‍ അഞ്ചും ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും.


മുഹമ്മദ് ഇസ്ഹാഖ് (കായികാദ്ധ്യാപകന്‍ - ജി. എച്ച്. എസ്സ്. എസ്സ്. നല്ലളം), അബദുല്‍ അസീസ് (കായികാദ്ധ്യാപകന്‍ - യു. എച്ച്. എസ്സ്. എസ്സ്. ചാലിയം) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ എം. എ നജീബ് സ്വാഗതവും വി. പി. എ. ജലീല്‍ (കായികാദ്ധ്യാപകന്‍ - ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍) നന്ദിയും പറഞ്ഞു.




കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് - കൂടിയാലോചനയോഗം


                                                   


58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ജൂലൈ 15, 16, 17 ദിവസങ്ങളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗൗണ്ടില്‍ നടക്കുന്നു. നടത്തിപ്പുുമായി ബന്ധപ്പെട്ട് ജൂണ്‍ 28 ന് സ്കൂളില്‍ വച്ച് ന‍ടന്ന കൂടിയാലോചനയോഗം ശ്രീ ചാക്കോ ജോസഫ് (കേരള സ്റ്റേറ്റ് സ്പോര്‍ട്ട്സ് ജോയിന്‍റ് ഡയറക്ടര്‍) ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു.


കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമന്‍, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം.എ. നജീബ്, മുന്‍ ഹെഡ്മാസ്റ്റര്‍ കെ. കോയ, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ വൈസ് പ്രസിഡന്‍ണ്ട് എന്‍. ആര്‍. അബ്ദുറസാഖ്, ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, മുഹമ്മദ് ഷാഫി, ഡി. പി.എെ. സ്പോര്‍ട്ട്സ് വിഭാഗം ഉദ്ദോഗസ്ഥരായ അജി, മനോജ് എന്നിവര്‍ സംസാരിച്ചു.


പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സ്വാഗതവും, കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍ നന്ദിയും പറഞ്ഞ‍ു.



                                                                           സ്കൂള്‍തല ചെസ്സ് മത്സരം - യു. പി.
                                                  



നേഷനല്‍ ഊര്‍ജ്ജകപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് - ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും 3 പ്രതിഭകള്‍'


           സച്ചിന്‍ സുരേഷ്                              ഫസീന്‍                          ഫവാദ്. കെ   
                                             ഫവാദ്. കെ                    



ഈ വര്‍ഷത്തെ നേഷനല്‍ ഊര്‍ജ്ജകപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സച്ചിന്‍ എ സുരേഷ്, ഫവാദ്. കെ, ഫസീന്‍. കെ എന്നീ 3 പ്രതിഭകള്‍ കേരളത്തിനു വേണ്ടി കളത്തിലിറങ്ങി സെമിഫൈനല്‍ വരെ പോരാടി.


                                                                                     2016 - 17    


കണ്‍വീനര്‍: ഷബീറലി മന്‍സൂര്‍

ജോയിന്‍റ് കണ്‍വീനര്‍: അബ്ദുല്‍ ജലീല്‍. വി.പി

സ്റ്റുഡന്‍റ് കണ്‍വീനര്‍: ഫിമിസ് -10എെ

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: മുഹമ്മദ് ജുനൈദ്. എ.കെ -7 ഡി



എല്ലാ വര്‍ഷങ്ങളേയുംപ്പോലെ ഈ വര്‍ഷവും കായികരംഗത്ത് ജില്ലാ, ഉപജില്ല തലങ്ങളില്‍ ഒരുപാട് മികച്ച നേട്ടങ്ങള്‍ നമ്മുടേതായിട്ടുണ്ട്. എങ്കിലും സമീപകാല ദേശീയ - സംസ്ഥാന തലങ്ങളിലെ മികച്ച നേട്ടങ്ങളില്‍ ചിലത് മാത്രം താഴെ കൊടുക്കുന്നു.


ദേശീയതലം

2015 ല്‍ യു. എന്‍. @ 70 കപ്പ് നേടിയത് നമ്മുടെ സ്കൂള്‍ ടീം ആണ്.

ബാംഗ്ലൂരില്‍ നടന്ന ഈ വര്‍ഷത്തെ ഒാള്‍ ഇന്ത്യാ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം  ആയിരുന്നു  ചാമ്പ്യന്‍മാര്‍. നമ്മുടെ സ്കൂളിലെ മുഹമമദ് ഇനായത്തിനെ ഈവര്‍ഷത്തെ കേരളത്തിലെ മികച്ച കളിക്കാരനായി  തെരഞ്ഞെടുത്തു.
                                                                  
                                                                         മുഹമമദ് ഇനായത്ത്
                                                                        
ഡല്‍ഹിയില്‍ നടന്ന നാഷണല്‍ സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ജൂനിയര്‍ വിഭാഗത്തില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.
                                                    
ഈ വര്‍ഷത്തെ ജൂനിയര്‍ വിഭാഗം സംസ്ഥാന ചെസ്സ് മത്സരത്തില്‍ നമ്മുടെ സ്കൂളിലെ ഷേര്‍ഷാ ബക്കര്‍ എന്ന കുട്ടി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി, ഹൈദരാബാദില്‍ നടന്ന നാഷണല്‍ മത്സരത്തില്‍ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.   
                                                                            ഷേര്‍ഷാ ബക്കര്‍ 
                                                                       
പാലക്കാട് വച്ച് 23-7-16 ന് നടന്ന സംസ്ഥാന സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ജൂനിയര്‍ വിഭാഗത്തില്‍ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം  ചാമ്പ്യന്‍മാരായി, ഡല്‍ഹിയില്‍ നടന്ന നാഷണല്‍ സുബ്രതോകപ്പ് മത്സരത്തില്‍ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.  
                                                      
2015 ലെ സംസ്ഥാന സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് അണ്ടര്‍-14 വിഭാഗത്തില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം ചാമ്പ്യന്‍മാരായി, ഡല്‍ഹിയില്‍ നടന്ന നാഷണല്‍ സുബ്രതോകപ്പ് മത്സരത്തില്‍ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു. 
                                                              


സംസ്ഥാനതലം

ഇരി‍ഞ്ഞാലക്കുടയില്‍ വച്ച് നടന്ന ഈ വര്‍ഷത്തെ ഫാദര്‍ ഗബ്രിയേല്‍ ഇന്റര്‍സ്കൂള്‍ ഫൂട്ബോള്‍-സംസ്ഥാനതല റണ്ണര്‍ അപ്പ് ഞങ്ങള്‍ ആണ്.
                                                      
കൊക്കൊകോള കപ്പ് ജേതാക്കളായി കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയതും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം  ആണ്.
                                                           

കോഴിക്കോട് ജില്ലാ സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്, ഫറോക്ക് ഉപജില്ല സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് അണ്ടര്‍-14 വിഭാഗത്തിലും, under-17 വിഭാഗത്തിലും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം ആണ് ചാമ്പ്യന്‍മാര്‍.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വച്ച് നടന്ന സംസ്ഥാന കായികമേളയില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജംബില്‍ ഗിരീഷ് രാജു പങ്കെടുത്തു.

                                                                        ഗിരീശ് രാജു
                                                                   

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് മത്സരങ്ങള്‍ക്കുള്ള കോഴിക്കോട് ജില്ലാ ടീമില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ 13 കുട്ടികള്‍ ഇടംനേടി.

                                                                   ഈ വര്‍ഷത്തെ നാഷനല്‍ & സ്റ്റേറ്റ് പ്ലയേഴ്സ്
           മുഹമമദ് ഇനായത്ത്                       സച്ചിന്‍ സുരേഷ്                         അല്‍ക്കേശ് രാജ്                            ശാറോണ്‍   
                                                                    


             മെഗ്ഷാന്‍ സോമന്‍                             ഫസീന്‍                                     മുബശ്ശിര്‍                                  മിനീഷ്       
                                                                             


                               അഖില്‍                                           മുഹമമദ് ഇഹ്സല്‍                                          ജവാദ്              
                                                                                           


കോഴിക്കോട് ജില്ലാ സുബ്രതോകപ്പ് ഫൂട്ബോള്‍ മത്സരത്തിലും ഫറോക്ക് സബ്‌ജില്ലാ സുബ്രതോകപ്പ് ഫൂട്ബോള്‍ മത്സരത്തിലും അണ്ടര്‍ 14 വിഭാഗത്തിലും, അണ്ടര്‍ 17 വിഭാഗത്തിലും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം ആണ് ചാമ്പ്യന്‍മാര്‍.

ഉപജില്ല തലത്തില്‍ games മത്സരങ്ങളില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം ഫറോക്ക് ഉപജില്ല ഒാവറോള്‍ ചാമ്പ്യന്‍മാരായി. ജില്ലമത്സരങ്ങള്‍ക്കുള്ള ടീമില്‍ നമ്മുടെ 39 കുട്ടികള്‍ ഇടംനേടി. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന സബ്‌ജില്ലാ കായികമേളയില്‍ നമ്മള്‍ 197 പോയന്റോടെ രണ്ടാം സ്ഥാനം നേടി.


                                                               സുബ്രതോ കപ്പ് വിജയികള്‍ക്കുള്ള  സ്വീകരണം 
                                                     


                                                       


കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ആന്റ് എഡ്യുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോള്‍ നഴ്സറിയുടെ എലൈറ്റ് സെന്റര്‍ ആണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ഫുട്ബോളില്‍ താല്‍പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് സെപ്റ്റ് ന്റെ നേതൃത്വത്തില്‍ ഈ കുട്ടികള്‍ക്ക് ഫുട്ബോളില്‍ സൗജന്യ താമസസൗകര്യത്തോടെ സ്പെഷല്‍ കോച്ചിംഗ് നല്‍കിവരുന്നു. ഇവര്‍ സംസ്ഥാന - ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തിവരുന്നു. അമേരിക്കയിലെ ഫ്ളോറിഡ ഐ.എം.ജി ഫുട്ബോള്‍ അക്കാദമിയിലേക്ക് ഒരു വര്‍ഷത്തെ ഫുട്ബോള്‍ പരിശീലനത്തിനായി കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹനാന്‍ ജാവേദ്, ആനിസ് , മുംബൈയിലെ ടാറ്റ ഫുട്ബോള്‍ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസില്‍, ഇംഗ്ലണ്ടിലെ ആഴ്സണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ജംഷാദ്, അണ്ടര്‍ 17 ഇന്ത്യന്‍ കേമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറു വിദ്യാര്‍ഥികള്‍ , കൂടാതെ കേരള സംസ്ഥാന ഫുട്ബോള്‍ ടീമില്‍ കളിച്ചിട്ടുള്ള നിരവധി കുട്ടികളും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സെപ്റ്റ് സെന്ററിലൂടെ വളര്‍ന്നുവന്നവരാണ്.

എല്ലാ വര്‍ഷങ്ങളിലും കായികദിനം വിപിലമായി ആഘോഷിക്കാറുണ്ട്.


                                                                                   കായികദിനാഘോഷം         
                                              


                                               


                                                


                                           


2016-17 വര്‍ഷത്തെ കായികദിനപരിപാടികള്‍ നവംബര്‍ 3, 4 (വ്യാഴം, വെള്ളി) ദിവസങ്ങളിലായി നടന്നു. ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഇമ്പിച്ചികോയ സല്യൂട്ട് സ്വീകരിച്ച് ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കണ്‍വീനര്‍ ഷബീറലി മന്‍സൂര്‍ സ്വാഗതം പറഞ്ഞ‍ു.


ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ്, സ്റ്റാഫ് സെക്രട്ടറി എം. എ. മുനീര്‍, ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, ഹയര്‍ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, വൈസ് പ്രസിഡന്‍ണ്ട് യു. കെ അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു.


എല്ലാ വര്‍ഷത്തെയുംപ്പോലെ ഈ വര്‍ഷവും നാല് ഗ്രൂപ്പുകളായാണ് സ്പോര്‍ട്സ് നടത്തിയത്.


സ്പോര്‍ട്സ് ജോയിന്‍റ് കണ്‍വീനര്‍ അബ്ദുല്‍ ജലീല്‍. വി. പി. നന്ദി പറഞ്ഞ‍ു.