ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂള്‍ പത്രം

                                                                                     2017 - 18  



ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ല തല ആനിമേഷന്‍ വര്‍ക്ക്ഷോപ്പ്

8 സെപ്റ്റംബര്‍ 2017 വെള്ളി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                              



സ്കൂള്‍ കുട്ടികളില്‍ ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്‍പര്യവും വര്‍ദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയായ 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' പദ്ധതിയുടെ ഫറോക്ക് ഉപജില്ല തല ആനിമേഷന്‍ വര്‍ക്ക്ഷോപ്പ് വ്യാഴം, വെള്ളി (സെപ്റ്റംബര്‍ 7, 8) ദിവസങ്ങളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് നടന്നു.


പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് വര്‍ക്ക്ഷോപ്പ് ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ എെ. ടി. കോഡിനേറ്റര്‍ സിറാജ് കാസിം ചടങ്ങിന് അധ്യക്ഷത വഹിച്ചു.


കീഴിലെ ഫറോക്ക് ഉപജില്ലക്ക് കീഴിലെ ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഫറോക്ക്, യു. എച്ച്. എസ്സ്. എസ്സ്. ചാലിയം, സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയര്‍ സെക്കണ്ടറി സ്കൂള്‍ - രാമനാട്ടുകര, ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂര്‍, ജി. എച്ച്. എസ്സ്. നല്ലളം, സി. എം. എച്ച്. എസ്സ്. മണ്ണൂര്‍, ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നീ സ്കൂളുകളില്‍ നിന്നായി 36 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത വര്‍ക്ക്ഷോപ്പിന് 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' കോഴിക്കോട് ഡി. ആര്‍. ജി. ട്രൈനര്‍മാരായ സിറാജ് കാസിം (ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഫാറൂഖ് കോളേജ്), ആനന്ദ് (സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയര്‍ സെക്കണ്ടറി സ്കൂള്‍, രാമനാട്ടുകര) എന്നിവര്‍ നേതൃത്വം നല്‍കി.





സ്കൂള്‍വിക്കി മാഗസിന്‍ പ്രകാശനം

8 സെപ്റ്റംബര്‍ 2017 വെള്ളി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


         



കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ കേരള വിദ്യാഭ്യാസ വകുപ്പും ഐ. ടി. @ സ്‌കൂളും സംയുക്തമായി സൃഷ്ടിച്ച വിജ്ഞാനകോശമായ സ്കൂള്‍ വിക്കിയുടെ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിക്കിപേജ് മാഗസിന്‍ ആക്കി പ്രകാശനം ചെയ്തു.


പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് സ്കൂള്‍ ലീഡര്‍ മുഹമ്മദ് ഷക്കീബിന് നല്‍കിയാണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിക്കി മാഗസിന്‍ പ്രകാശനം നടത്തിയത്. ചടങ്ങില്‍ സ്കൂള്‍ എെ. ടി. കോഡിനേറ്റര്‍ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം , ഫാറൂഖ് എ. എല്‍. പി. സ്കൂള്‍ എച്ച്. എം - കെ. എം. മുഹമ്മദ് കുട്ടി തുയങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് സ്വാഗതവും പ്രൈമറി വിഭാഗം എെ. ടി. കോഡിനേറ്റര്‍ ആയിഷ രഹ്‌ന നന്ദിയും പറഞ്ഞ‍ു.




ഫിഫ വേഴ്‍ഡ് കപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് - ഇന്ത്യയെ പ്രതിനിധീകരിച്ച് അജിന്‍ ടോം

04 സെപ്റ്റംബര്‍ 2017 തിങ്കള്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


ഒക്ടോബര്‍ മാസം ഇന്ത്യയില്‍ വച്ച് നടക്കുന്ന ഫിഫ വേഴ്‍ഡ് കപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ അണ്ടര്‍-17 വിഭാഗത്തില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അജിന്‍ ടോം ഇന്ത്യയെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങും. നിരവധി ദേശീയ - അന്തര്‍ദേശീയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റുകളില്‍ പങ്കെടുത്തിട്ടുള്ള വയനാട് സ്വദേശിയായ അജിന്‍ ടോം ഗോവയില്‍ ഇന്ത്യന്‍ ടീം ക്യാമ്പിലാണുള്ളത്.





ഓണാഘോഷം

31 ആഗസ്റ്റ് 2017 - വെള്ളി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                        



ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ആഘോഷിക്കുന്ന, കേരളത്തിന്റെ ദേശീയോൽസവമായ ഓണം ആഗസ്റ്റ് 31 വെള്ളിയാഴ്ച വളരെ വിപുലമായ രീതിയില്‍ സ്കൂളില്‍ ആഘോഷിച്ചു.


മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ സ്കൂള്‍ തലത്തില്‍ അത്തപ്പൂക്കളം ഒരുക്കി. ശിങ്കാരിമേളത്തോടെ വിദ്ധ്യാര്‍ത്ഥികള്‍ മാവേലിത്തമ്പുരാനെ സ്വീകരിച്ചു.


ഓണക്കളികളായ കസേരക്കളി, കുപ്പിയില്‍ വെള്ളം നിറക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍ എന്നീ കളികളും ബക്രീദിനോടനുബന്ധിച്ച് മെഹന്ദി ഡിസൈനിംഗ് മത്സരവും നടത്തി. ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം എന്നു തുടങ്ങുന്ന ഓണപ്പാട്ടിന്റെ അകമ്പടിയോടൊപ്പമായിരുന്നു പരിപാടികള്‍ നടന്നത്. ആഘോഷപരിപാടികള്‍ സമൃദ്ധമാക്കാന്‍ ഇടക്കിടയ്ക്ക് മാവേലിത്തമ്പുരാന്‍ വന്ന് എല്ലാവരേയും അനുഗ്രഹിക്കന്നുണ്ടായിരുന്നു.


ഓണപ്പായസം ഈ വര്‍ഷത്തേയും ഓണാഘോഷത്തെ വളരെ സമൃദ്ധമാക്കി.





വര്‍ക്ക്ഷോപ്പ് - ചോക്ക് നിര്‍മ്മാണം

16 ആഗസ്റ്റ് 2017 - ബുധന്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                     



ഹൈസ്കൂള്‍, അപ്പര്‍ പ്രൈമറി വിദ്ധ്യാര്‍ത്ഥികള്‍ക്കായി ആഗസ്റ്റ് 16 ബുധനാഴ്ച സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ വച്ച് ചോക്ക് നിര്‍മ്മാണത്തില്‍ വര്‍ക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് വര്‍ക്ക്ഷോപ്പ് ഉല്‍ഘാടനം ചെയ്തു. പ്രവൃത്തി പരിചയ ക്ലബ്ബ് കണ്‍വീനര്‍ യൂസുഫ്. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു.


ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


പ്രവൃത്തി പരിചയ ക്ലബ്ബ് കണ്‍വീനര്‍ എം. യൂസുഫ്, ജോയിന്‍റ് കണ്‍വീനര്‍ ജാസ്‌മിന്‍. എം. എന്നിവര്‍ ആയിരുന്നു വര്‍ക്ക്ഷോപ്പിന് നേതൃത്വം നല്‍കിയത്. അന്‍പതില്‍ അധികം കുട്ടികള്‍ വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തു. പഠനത്തേടൊപ്പം കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തില്‍ ഒരു കൈതൊഴില്‍ പഠിക്കുന്നതിനോടൊപ്പം സ്കൂളിന് ആവശ്യമായ ചോക്ക് സ്കൂളില്‍ തന്നെ നിര്‍മ്മിക്കുക എന്നതാണ് ഈ ചോക്ക് നിര്‍മ്മാണ വര്‍ക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നല്‍കുന്നത്.





സ്വാതന്ത്ര്യദിനാഘോഷം

15 ആഗസ്റ്റ് 2017 - ചൊവ്വ

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                              


                                                
     


                                   


2017 ആഗസ്റ്റ് 15ചൊവ്വാഴ്ച സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ദേശീയ പതാക ഉയര്‍ത്തി, സല്യൂട്ട് സ്വീകരിച്ചു. സ്കൂള്‍ ലീഡര്‍ മുഹമ്മദ് ഷക്കീബ്. പി. പി. പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാര്‍ത്ഥികളും അദ്ധ്യാപകരും, രക്ഷിതാക്കളും ഏറ്റു ചൊല്ലുകയും ചെയ്തു.


അദ്ധ്യാപകരായ എം. യൂസുഫ്, ജാസ്‌മിന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്കൂളില്‍ വച്ച് വിദ്ധ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഇന്ത്യല്‍ ദേശീയപതാക ധരിച്ായിരുന്നു വിദ്ധ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്ക് എത്തിയത്.


നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് ട്രൈനിംങ്ങ് കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ: കെ. വി. മുഹമ്മദ് ആയിരുന്നു സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലെ നമ്മുടെ മുഖ്യാതിഥി. അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും വിദ്ധ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തു. സോഷ്യല്‍ സയന്‍സ് സീനിയര്‍ അദ്ധ്യാപകന്‍ പി. വി. വീരാന്‍ കോയ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു.


കായികാദ്ധ്യാപകര്‍ വി. പി. അബ്ദുല്‍ ജലീലിന്റെ നേതൃത്വത്തില്‍ സ്കൂള്‍ മുറ്റത്ത് വച്ച് വര്‍ണ്ണാഭമായ പരിപാടികള്‍ നടന്നു.


ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, അപ്പര്‍ പ്രൈമറി വിഭാഗം സീനിയര്‍ അദ്ധ്യാപിക കെ. റാബിയ, ജെസ്സി. വി. എം, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍. എ, എം. പി. ടി. എ. പ്രസിഡന്‍ണ്ട് റംല. പി, സ്കൂള്‍ ലീഡര്‍ മുഹമ്മദ് ഷക്കീബ്. പി. പി, വിദ്ധ്യാര്‍ത്ഥി പ്രതിനിധികളായ ദയ ഫൈസ് (10. സി), മുഹമ്മദ് അസ്‌ലം (10. ബി), നൂറ (7. സി) എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.


സംഗീതശില്പം, ദേശഭക്തി ഗാനാലാപനം തുടങ്ങിയ വിദ്ധ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. പ്രസംഗം, ക്വിസ്സ്, പോസ്റ്റര്‍ രചന, ദേശഭക്തി ഗാനാലാപനം, ചുമർപത്ര നിർമ്മാണം തുടങ്ങിയ മത്സരങ്ങള്‍ നടന്നു. തുടര്‍ന്ന് വിദ്ധ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച പോസ്റ്റര്‍, ചുമർപത്രം എന്നിവയുടെ പ്രദർശനം നടത്തി. മധുരം വിതരണം ചെയ്തു.


സോഷ്യല്‍ സയന്‍സ് ക്ലബ് ജോയിന്‍റ് കണ്‍വീനര്‍ മുനീര്‍ വി. പി. നന്ദി പറഞ്ഞ‍ു.





കോഴിക്കോട് ജില്ല ഫുട്ബോള്‍ ടീം (അണ്ടര്‍ 14) ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് നാല് പ്രതിഭകള്‍

03 ആഗസ്റ്റ് 2017 - വ്യാഴം

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍



കോഴിക്കോട് ജില്ല ഫുട്ബോള്‍ ടീം അണ്ടര്‍ 14 വിഭാഗത്തിലേക്ക് ഈ വര്‍ഷം ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് ആശിഷ് റോഷന്‍ (9 ബി), സിനാന്‍ (8 ഡി), ബിച്ചു ബിജു (9 എ), വിജയ കുമാര്‍ (9 എ) എന്നീ നാല് പ്രതിഭകള്‍ക്ക് സെലക്ഷന്‍ ലഭിച്ചു.





എസ്സ്. എസ്സ്. എല്‍. സി. - എ പ്ലസ്സ് ക്ലബ് ഉല്‍ഘാടനം

03 ആഗസ്റ്റ് 2017 - വ്യാഴം

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                            



2017 - 18 അക്കാദമിക വര്‍ഷത്തെ സ്കൂള്‍ എസ്സ്. എസ്സ്. എല്‍. സി. എ പ്ലസ്സ് ക്ലബിന്റെ ഉല്‍ഘാടനം ആഗസ്റ്റ് 3 വ്യാഴാഴ്ച്ച നേഷനല്‍ ടീച്ചേഴ്സ് അവാര്‍ഡ് ജേതാവ് ശ്രീ വാസു മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിജയോല്‍സവം കണ്‍വീനര്‍ മുഹമ്മദ് ഇഖ്‌ബാല്‍ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. നസീറ. ടി. എ (വിജയോല്‍സവം ജോയിന്‍റ് കണ്‍വീനര്‍), സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, പി. ടി. എ. പ്രതിനിധി മിത്ര. എം. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


നൂറ്റിഅന്‍പതില്‍ അധികം രക്ഷിതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. ശ്രീ വാസു മാസ്റ്റര്‍, വിജയോല്‍സവം കണ്‍വീനര്‍ മുഹമ്മദ് ഇഖ്‌ബാല്‍ എന്നിവര്‍ രക്ഷിതാക്കള്‍ക്കും, വിദ്ധ്യാര്‍ത്ഥികള്‍ക്കും ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. വിജയോല്‍സവം ജോയിന്‍റ് കണ്‍വീനര്‍ സബ്‌ന. സി. നന്ദി പറഞ്ഞ‍ു.




വര്‍ക്ക്ഷോപ്പ് - പാവകളി, നാടന്‍പ്പാട്ട്

02 ആഗസ്റ്റ് 2017 - ബുധന്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                 



പ്രൈമറി വിഭാഗം വിദ്ധ്യാര്‍ത്ഥികള്‍ക്കായി ആഗസ്റ്റ് 02 ബുധനാഴ്ച പാവകളി, നാടന്‍പ്പാട്ട് എന്നിവയില്‍ സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ വച്ച് വര്‍ക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് വര്‍ക്ക്ഷോപ്പ് ഉല്‍ഘാടനം ചെയ്തു. പ്രൈമറി വിഭാഗം സീനിയര്‍ അദ്ധ്യാപിക കെ. റാബിയ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സി. പി. സൈഫുദ്ദീന്‍ സ്വാഗതം പറഞ്ഞ‍ു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


സംസ്ഥാന ടീച്ചേഴ്സേ് അവാര്‍ഡ് ജേതാവും, സ്റ്റേറ്റ് പാവകളി പരിശീലകനുമായ പ്രശാന്ത് കൊടിയത്തൂര്‍ ആയിരുന്നു വര്‍ക്ക്ഷോപ്പിന് നേതൃത്വം നല്‍കിയത്. തമാശ നിറ‍ഞ്ഞ സംസാരം കൊണ്ടും, ചലനങ്ങള്‍ കൊണ്ടും പരിശീലകന്‍ പ്രശാന്ത് കൊടിയത്തൂരും അദ്ദേഹത്തിന്റെ പാവകളും വിദ്ധ്യാര്‍ത്ഥികളെ ആവേശഭരിതരാക്കി.


കുട്ടികള്‍ തന്നെ തിരക്കഥയുണ്ടാക്കി അവ പാവകളിയായി വേദിയില്‍ അവതരിപ്പിച്ചു. ഇതില്‍ 6 ഡി ക്ലാസ്സിലെ അഭിലാഷ്, സാമില്‍ എന്നീ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നവതരിപ്പിച്ച പാവകളി വളരെ മികച്ചതായി തെരഞ്ഞെടുത്തു. പാവകളിക്ക് ഒപ്പം തന്നെ പല പുസ്തകങ്ങളും കഥകുളും നാടന്‍ പാട്ടുകളും പരിശീലകന്‍ പ്രശാന്ത് കൊടിയത്തൂര്‍ വിദ്ധ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നുണ്ടായിരുന്നു. ഏഴ് ബി ക്ലാസ്സിലെ അനഘ വേണുഗോപാല്‍, ആയിഷ മിര്‍സ എന്നീ വിദ്യാര്‍ത്ഥിനികള്‍ ഏറ്റവും സ്വധീനിച്ച പുസ്തകത്തെക്കുറിച്ച് ചെറിയ ഒരു അവലോകനം നടത്തി.


ഒപ്പം എന്ന മലയാള സിനിമയിലെ എം. ജി. ശ്രീകുമാറും, ശ്രേയ ജയദീപും ചേര്‍ന്ന് ആലപിച്ച 'മിന്നും മിന്നാമിനുങ്ങെ....' എന്ന ഗാനം സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ ആലപിച്ചപ്പോള്‍ സദസ്സ് ഒന്നാകെ അത് ഏറ്റെടുത്ത്പാടി.


അദ്ധ്യാപകരായ ടി. ബീരാന്‍കോയ, മുനീര്‍ വി. പി, എം. സി. സൈഫുദ്ദീന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ശാരി ടീച്ചര്‍ നന്ദി പറഞ്ഞ‍ു.





മള്‍ട്ടീമീഡിയ ക്ളാസ്സ്റൂം, സെമിനാര്‍ ഹാള്‍ ഉല്‍ഘാടനം - ഹയര്‍ സെക്കണ്ടറി വിഭാഗം

28 ജൂലൈ 2017 - വെള്ളി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                   



ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മള്‍ട്ടീമീഡിയ ക്ളാസ്സ്റൂം, സെമിനാര്‍ ഹാള്‍ (ഹയര്‍ സെക്കണ്ടറി വിഭാഗം) എന്നിവയുടെ ഉല്‍ഘാടനം സിവില്‍ സര്‍വീസ് റാങ്ക് ജേതാവും, നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസിറ്റന്‍റ് പ്രൊഫസറുമായ ഹംന മറിയം നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജിംഗ് കമ്മറ്റി പ്രസിഡന്‍ണ്ട് അഡ്വ: വി. എം. മൊയ്തീന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സ്വാഗതം പറഞ്ഞ‍ു.


സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍. എ, പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ്, മുന്‍ ഹെഡ്മാസ്റ്റര്‍ കെ. കോയ, ഹയര്‍ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി കെ. ഫാജിദ് എന്നിവര്‍ സംസാരിച്ചു.


ചടങ്ങില്‍ സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ഹംന മറിയം വിദ്ധ്യാര്‍ത്ഥികളുമായി സംവദിച്ചത് വിദ്ധ്യാര്‍ത്ഥികള്‍ക്ക വേറിട്ടൊരനുഭവമായി. മാനേജര്‍ കെ. കുഞ്ഞലവി ഹംന മറിയത്തിന് ഉപഹാരം നല്‍കി.




ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം - സ്കൂള്‍തല പ്രാഥമിക പരിശീലന പരിപാടി

26 ജൂലൈ 2017 - ബുധന്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                        



സ്കൂള്‍ കുട്ടികളില്‍ ഐ. സി. ടി. യില്‍ ആഭിമുഖ്യവും താല്‍പര്യവും വര്‍ദ്ധിപ്പിക്കുവാനും അവരിലെ ഐ. സി. ടി. യിലെ കഴിവുകള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ. ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' പദ്ധതിയുടെ 2017 – 18 അക്കാദമിക വര്‍ഷത്തെ സ്‌കൂള്‍തല പ്രാഥമിക ഐ. സി. ടി. പരിശീലന പരിപാടി ജൂലൈ 25, 26 (ചൊവ്വ, ബുധന്‍) ദിവസങ്ങളിലായി മള്‍ട്ടീമീഡിയറൂമില്‍ വച്ച് പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് ഉല്‍ഘാടനം ചെയ്തു.


സ്കൂള്‍ എെ. ടി. കോഡിനേറ്റര്‍ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ് ഐ. ടി കോര്‍ഡിനേറ്റര്‍ ആശിഷ് റോഷന്‍ പരിശീലന പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു.


'കുട്ടിക്കൂട്ടം' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍ സിറാജ് കാസിം പുതിയ അംഗങ്ങല്‍ക്ക് വിശദീകരിച്ച് കൊടുത്തു. ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക്ട്രോണിക്സ് എന്നീ മേഖലകളില്‍ സിറാജ് കാസിം, വി. എം. ശിഹാബുദ്ദീന്‍ എന്നിവര്‍ അംഗങ്ങള്‍ക്ക് ക്ലാസ്സെടുത്തു. 51 പുതിയ അംഗങ്ങളാണ് ഈ വര്‍ഷം ഞങ്ങളുടെ സ്കൂള്‍ 'കുട്ടിക്കൂട്ടം' പദ്ധതിയിലുള്ളത്.


ചൊവ്വാഴ്ച ഭാഷാ ഭാഷാ കംമ്പ്യൂട്ടിങ്, ആനിമേഷന്‍ എന്നീ മേഖലകളിലും, ബുധനാഴ്ച് ഇലക്ട്രോണിക്സ്, ഹാര്‍ഡ് വെയര്‍ എന്നീ മേഖലകളിലും പ്രാക്റ്റിക്കല്‍ ക്ലാസ്സ് നല്‍കി. എല്ലാ വെള്ളിയാഴ്ച്കളിലും ഉച്ചയ്ക്കു് ശേഷം അംഗങ്ങള്‍ക്ക് പ്രാക്റ്റിക്കല്‍ ക്ലാസ്സ് നല്‍കാന്‍ തീരുമാനിച്ചു.


യോഗത്തില്‍ ജോയിന്റ് സ്റ്റുഡന്റ് ഐ. ടി കോര്‍ഡിനേറ്റര്‍ ഗോപിക നന്ദി പറഞ്ഞ‍ു.





ചാന്ദ്രദിനം

21 ജൂലൈ 2017 - വെള്ളി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                              


                           



ജൂലായ് 21 ചാന്ദ്രദിനദിനത്തില്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തി സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ വച്ച് ഹൈസ്കൂള്‍, പ്രൈമറി വിഭാഗം വിദ്ധ്യാര്‍ത്ഥികള്‍ക്കായി ചാന്ദ്രദിനക്വിസ്സ് മത്സരം നടത്തി. പ്രൈമറി, ഹൈസ്കൂള്‍ വിഭാഗം വിദ്ധ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ നിര്‍മ്മാണ മത്സരം, എക്സിബിഷന്‍, വീഡിയോ പ്രദര്‍ശനം, മാഗസിന്‍ പ്രകാശനം എന്നിവയും നടത്തി.


സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ജെസ്സി. വി. എം. ജോയിന്‍റ് കണ്‍വീനര്‍ റമീസ് ശിബാലി. കെ സയന്‍സ് അദ്ധ്യാപകരായ എന്‍. അബ്ദുള്ള, എം. കെ. മുനീര്‍, വി. പി ബുഷ്റ, എ. പി. ബിന്ദു, ശരീഫ ബീഗം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


മാഗസിന്‍ പ്രകാശനം പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് നിര്‍വ്വഹിച്ചു. പ്രൈമറി വിഭാഗം സീനിയര്‍ അദ്ധ്യാപിക കെ. റാബിയ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഫലാഹ്. സി. ഒ. ടി. സ്വാഗതവും ഗൗരി. പി. നന്ദിയും പറഞ്ഞ‍ു.


സി. പി. സൈഫുദ്ദീന്‍, ആയിഷ രഹ്‌ന. പി, റമീസ് ശിബാലി. കെ, വിദ്ധ്യാര്‍ത്ഥി പ്രതിനിധി അനഘ വേണുഗോപാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.





എസ്സ്. എസ്സ്. എല്‍. സി. വിദ്ധ്യാര്‍ത്ഥികളുടെ ഗൃഹസന്ദര്‍ശനം

18 ജൂലൈ 2017 - ചൊവ്വ

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                   


2017 - 18 അക്കാദമിക വര്‍ഷത്തെ എസ്സ്. എസ്സ്. എല്‍. സി. വിദ്ധ്യാര്‍ത്ഥികളുടെ ഗൃഹസന്ദര്‍ശന പരിപാടി പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് ഉല്‍ഘാടനം ചെയ്തു. എസ്സ്. ആര്‍. ജി. കണ്‍വീനര്‍ മുഹമ്മദ് സൈദ്. കെ. സി, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, വിജയോല്‍സവം കണ്‍വീനര്‍ മുഹമ്മദ് ഇഖ്‌ബാല്‍, ക്ലാസ്സ് ടീച്ചേഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ ബാച്ചുകളായാണ് അദ്ധ്യാപകര്‍ ഗൃഹസന്ദര്‍ശനം നടത്തുന്നത്.


കുട്ടികളുടെ പ്രയാസങ്ങള്‍ കണ്ടെത്തി അവയ്ക്ക് പരിഹാരം നല്‍കുക, കുട്ടികള്‍ക്ക് പഠന പിന്തുണ നല്‍ക‌ി പഠന നിലവാരം ഉയര്‍ത്തുക, രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുക എന്നിവയാണ് ഗൃഹസന്ദര്‍ശന പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങള്‍.


ഫാറൂഖ് കോളേജിനടുത്ത് കുറ്റൂളങ്ങാടിയില്‍ താമസിക്കുന്ന താമസിക്കുന്ന 10 എഫ് ക്ലാസ്സിലെ മുഹമ്മദ് സുഹൈല്‍ എന്ന വിദ്ധ്യാര്‍ത്ഥിയുടെ വീട് ആയിരുന്നു ആദ്യമായി സന്ദര്‍ശിച്ചത്. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലായി പേട്ട, ചുങ്കം, കള്ളിത്തൊടി, പൂനൂര്‍പള്ളി, പെരുമുഖം, കുളങ്ങരപ്പാടം, പള്ളിമേത്തല്‍, കോടമ്പുഴ, ചാത്തംപറമ്പ്, കാരാട്, തിരുത്തിയാട് എന്നീ സ്ഥലങ്ങളില്‍ താമസിക്കുന്ന വിവിധ വിദ്ധ്യാര്‍ത്ഥികളുടെ വീടുകള്‍ സന്ദര്‍ശിച്ചു.


ഇതിലൂടെ സാമ്പത്തികമായും മറ്റും പ്രയാസങ്ങള്‍ അനുഭവിക്കുന്ന കൂടുതല്‍ കുട്ടികളെ കണ്ടെത്താനും അവര്‍ക്ക് സഹായങ്ങളും പരിഹാരവും നല്‍കാനും കഴിയുന്നുണ്ട്.





കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ഭംഗിയായിപൂര്‍ത്തിയാക്കിയതിനുള്ള ഉപഹാരം

18 ജൂലൈ 2017 - ചൊവ്വ

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


  


ജൂലൈ 11, 12, 13, (ചൊവ്വ , ബുധന്‍, വ്യാഴം) തിയതികളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയം, ഫാറൂഖ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ വച്ച് നടന്ന 58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ഭംഗിയായിപൂര്‍ത്തിയാക്കിയതിനുള്ള ഡി. പി. എെ. യുടെ ഉപഹാരം ഡോ: ചാക്കോ ജോസഫില്‍ (കേരള സ്റ്റേറ്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് സ്പോര്‍ട്ട്സ് ഡയറക്ടര്‍ ഒാഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍) നിന്നും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ഏറ്റു വാങ്ങി.


ചടങ്ങില്‍ കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍, ഹൈസ്കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, കായികാദ്ധ്യാപകന്‍ വി. പി. അബ്ദുല്‍ ജലീല്‍, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീന്‍, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ സംബന്ധിച്ചു.


കേരളത്തിലെ പതിനാല് റവന്യൂ ജില്ലകളില്‍ നിന്നായി 42 ടീമുകള്‍ നത്സരത്തില്‍ പങ്കെടുത്തു. അണ്ടര്‍ 14 വിഭാഗത്തില്‍ ആണ്‍കുട്ടികളുടേയും അണ്ടര്‍ 17 വിഭാഗത്തില്‍ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ടീമുകളാണ് പങ്കെടുത്തത്.





കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് സമാപനം

17 ജൂലൈ 2017 - തിങ്കള്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍



58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിന്റെ സമാപന ചടങ്ങ് ജൂലൈ 17 (തിങ്കള്‍) ന് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. വി. കെ. സി. മമ്മദ് കോയ. എം. എല്‍. എ ചടങ്ങിന് അധ്യക്ഷത വഹിച്ചു.


അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബി. ഇ. എം. ഹയര്‍ സെക്കണ്ടറി സ്കൂള്‍ - പാലക്കാട് ചാമ്പ്യന്മാരായി. മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച എം. എസ്. പി. ഹയര്‍ സെക്കണ്ടറി സ്കൂളിനെയാണ് ബി. ഇ. എം. ഹയര്‍ സെക്കണ്ടറി സ്കൂള്‍ തോല്‍പ്പിച്ചത് (3-2).


അണ്ടര്‍ 17 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ്. എ. എം. എം. ആര്‍. എസ്. ഹയര്‍ സെക്കണ്ടറി സ്കൂള്‍ - വെള്ളായനി തിരുവനന്തപ്പുരം കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച സെന്‍റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂളിനെ ഒരു ഗോളിന് തോല്‍പ്പിച്ച് ചാമ്പ്യന്മാരായി.


അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം. എസ്. പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ - മലപ്പുറം പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച ബി. ഇ. എം. ഹയര്‍ സെക്കണ്ടറി സ്കൂളിനെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചാമ്പ്യന്മാരായി.


ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി, കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.


മുന്‍ ഇന്‍റര്‍ നാഷനല്‍ ഫുട്ബോള്‍ പ്ലെയര്‍ പുരികേശ് മാത്യൂ, വനിത ഫുട്ബോള്‍ കോച്ച് ഫൗസിയ, കേരള സ്റ്റേറ്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് സ്പോര്‍ട്ട്സ് ഡയറക്ടര്‍ ഒാഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍ ഡോ: ചാക്കോ ജോസഫ്, ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമന്‍, പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ്, മുന്‍ ഹെഡ്മാസ്റ്റര്‍ കെ. കോയ, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍. എ, വൈസ് പ്രസിഡന്‍ണ്ട് യു. കെ അഷ്റഫ്, പി. ടി. എ. പ്രതിനിധികളായ ഹാരിസ്. പി, നിസാര്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ വൈസ് പ്രസിഡന്‍ണ്ട് എന്‍. ആര്‍. അബ്ദുറസാഖ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, കായികാദ്ധ്യാപകന്‍ വി. പി. അബ്ദുല്‍ ജലീല്‍, അദ്ധ്യാപകരായ ഫാജിദ്, സി. പി. സൈഫുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി സ്വാഗതവും, സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം നന്ദിയും പറഞ്ഞ‍ു.


സംഘാടന മികവ്, ടൈം മാനേജ്മെന്‍റ്, ഗ്രൗണ്ട് സൗകര്യം, സ്റ്റേഡിയം, മികച്ച അക്കമഡേഷന്‍ എന്നിവ കൊണ്ട് മികച്ച ഒന്നായിരുന്നു ടൂര്‍ണ്ണമെന്‍റ്. മുഹമ്മദ് ഇഖ്‌ബാല്‍ സാറിന്റെ നേതൃത്വത്തിലുള്ള ഭക്ഷണകമ്മറ്റി, എം. സി. സൈഫുദ്ദീന്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്റ്റേജ് ആന്‍റ് പന്തല്‍ അറൈജ്മെന്‍റ്, കെ. ആഷിഖ് , സുബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെ‍ഡിക്കല്‍ വിംഗ്, സിറാജ് കാസിം, എം. യൂസുഫ്, ആയിഷ രഹ്‌ന എന്നിവരുടെ നേതൃത്വത്തിലുള്ള മീ‍ഡിയ, അശ്റഫലി, വി. പി. മുനീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അക്കമഡേഷന്‍, പി. പി. ഷറഫുദ്ദീന്‍ സാറിന്റെ നേതൃത്വത്തിലുള്ള റിഫ്റഷ്‌മെന്‍റ് തുടങ്ങിയ എല്ലാ കമ്മറ്റികളുടെയും പ്രവര്‍ത്തനം വളരെ മികച്ചതായിരുന്നു. ഫാറൂഖ് കോളേജ് എന്‍. എസ്സ്. എസ്സ്. യൂണിറ്റിലെ മുപ്പത് കേഡറ്റുകളുടെ രാപകലില്ലാത്ത സേവനം എടുത്തു പറയേണ്ട ഒന്നാണ്.


മത്സരത്തിന് പ്രാദേശിക കമ്മറ്റികളും സഹകരണം നല്‍കിയിരുന്നു. കോടമ്പുഴ റിലീഫ് കമ്മറ്റിയുടെ ആമ്പുലന്‍സ് സേവനം എടുത്തു പറയേണ്ട മറ്റൊരു സേവനം ആയിരുന്നു.





കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് - ഉല്‍ഘാടനം

15 ജൂലൈ 2017 - ശനി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                         


    


58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിന്റെ ഉല്‍ഘാടനം ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ കോഴിക്കോട് പാര്‍ലമെന്‍റ് അംഗം ശ്രീ. എം. കെ. രാഘവന്‍ നിര്‍വ്വഹിച്ചു. കേരള സ്റ്റേറ്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് സ്പോര്‍ട്ട്സ് ഡയറക്ടര്‍ ഒാഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍ ഡോ: ചാക്കോ ജോസഫ് അധ്യക്ഷത വഹിച്ചു.


മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ. സുരേഷ്, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍, കായികാദ്ധ്യാപകന്‍ വി. പി. അബ്ദുല്‍ ജലീല്‍, ഫാജിദ്, സി. പി. സൈഫുദ്ദീന്‍, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍. എ, പി. ടി. എ. മെമ്പര്‍ കെ. അബ്ദുസ്സമദ്, എന്നിവര്‍ സംസാരിച്ചു.


സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ നന്ദിയും പറഞ്ഞ‍ു.





ഈസി പ്രോജക്ട്

15 ജൂലൈ 2017 - ശനി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                   


                                                   


വി. കെ. സി. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എട്ടാം ക്ലാസ്സിലെ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപ്പരീക്ഷകള്‍ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുന്നതിന് വേണ്ടിയുള്ള ഈസി പ്രോജക്ട് ജൂലൈ 15 ശനിയാഴ്ച രാവിലെ പത്ത്മണിക്ക് സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ വച്ച് ശ്രീ. വി. കെ. സി. മമ്മദ്കോയ എം. എല്‍. എ. ഉല്‍ഘാടനം ചെയ്തു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


ട്രസ്റ്റിനു കീഴിലെ രാമചന്ദ്രന്‍ മാസ്റ്റര്‍ കാര്യപരിപാടികളെക്കുറിച്ച് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിശദീകരിച്ചതിനു ശേഷം അനീസ് മാസ്റ്റര്‍ ക്ലാസ്സിനു നേതൃത്വം നല്‍കി.


ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് സ്വാഗതവും, എ. വി. ജെസ്സി ടീച്ചര്‍ നന്ദിയും പറഞ്ഞ‍ു.





കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍

14 ജൂലൈ 2017 - വെള്ളി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                   


58ാം കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിന്റെ ഉല്‍ഘാടനം ജൂലൈ 15 ന് (ശനി) ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. ജൂലൈ 15, 16, 17 (ശനി, ഞായര്‍, തിങ്കള്‍) തിയതികളില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയം, ഫാറൂഖ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ടൂര്‍ണ്ണമെന്‍റിന്റെ് നടക്കുന്നത്. കേരള സ്റ്റേറ്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് സ്പോര്‍ട്ട്സ് ഡയറക്ടര്‍ ഒാഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍ ഡോ: ചാക്കോ ജോസഫ് അധ്യക്ഷത വഹിച്ചു.


അണ്ടര്‍ 14 വിഭാഗത്തില്‍ ആണ്‍കുട്ടികളുടേയും അണ്ടര്‍ 17 വിഭാഗത്തില്‍ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ടീമുകളാണ് നത്സരത്തില്‍ പങ്കെടുക്കുക. പതിനാല് റവന്യൂ ജില്ലകളില്‍ നിന്നായി 42 ടീമുകള്‍ മാറ്റുരക്കാനെത്തും. മത്സരത്തിലെ ജേതാക്കള്‍ ഡല്‍ഹിയില്‍ നടക്കുന്ന അന്തര്‍ദേശീയ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കും.


കഴിഞ്ഞവര്‍ഷം അണ്ടര്‍ 17 വിഭാഗത്തില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളും അണ്ടര്‍ 14 വിഭാഗത്തില്‍ മലപ്പുറം എം. എസ്. പി. സ്കൂളും ആയിരുന്നു ചാമ്പ്യന്മാര്‍.


ജൂലൈ 15 ശനിയാഴ്ച തുടങ്ങുന്ന മത്സരം കോഴിക്കോട് പാര്‍ലമെന്‍റ് അംഗം ശ്രീ. എം. കെ. രാഘവന്‍ ഉല്‍ഘാടനം ചെയ്യും. 14 മുതല്‍ ടീമുകള്‍ എത്തിതുടങ്ങും. ഒാരോ ടീമിലും 16 കളിക്കാരും ഒഫീഷ്യല്‍സും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ക്ക് ആവശ്യമായ ഒരുക്കങ്ങള്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പൂര്‍ത്തിയായി വരുന്നു.


17 ന് (തിങ്കള്‍) നടക്കുന്ന സമാപന ചടങ്ങില്‍ വി. കെ. സി . മമ്മദ് കോയ. എം. എല്‍. എ, കേരള സ്റ്റേറ്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് സ്പോര്‍ട്ട്സ് ഡയറക്ടര്‍ ഒാഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍ ഡോ: ചാക്കോ ജോസഫ്, കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമന്‍, സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം. എ. നജീബ്, മുന്‍ ഹെഡ്മാസ്റ്റര്‍ കെ. കോയ, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍. ​എ, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ വൈസ് പ്രസിഡന്‍ണ്ട് എന്‍. ആര്‍. അബ്ദുറസാഖ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, മുഹമ്മദ് ഷാഫി, ഡി. പി. എെ. സ്പോര്‍ട്ട്സ് വിഭാഗം ഉദ്ദോഗസ്ഥരായ അജി, മനോജ് എന്നിവര്‍ പങ്കെടുക്കും.


ഡി. പി. എെ കായിക വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മത്സരത്തിന് പ്രാദേശിക കമ്മറ്റികളും സഹകരണം നല്‍കും.


ഇതു സംബന്ധിച്ച് ജൂലൈ 13 ന് (വ്യാഴം) നടക്കുന്ന പത്രസമ്മേളനത്തില്‍ കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം. എ. നജീബ്, കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സി. പി. സൈഫുദ്ദീന്‍ എന്നിവര്‍ പങ്കെ‍ടുക്കും.




അലിഫ് - അറബിക് ലേര്‍ണിങ്ങ് ആന്‍റ് ഇംപ്രൂവ്മെന്‍റ് ഫോര്‍സ് - സ്‌കൂള്‍തല ഉല്‍ഘാടനം

14 ജൂലൈ 2017 - വെള്ളി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                   


അറബിക് ലേര്‍ണിങ്ങ് ആന്‍റ് ഇംപ്രൂവ്മെന്‍റ് ഫോര്‍സിന്റെ (അലിഫ്) സ്‌കൂള്‍തല പരിപാടിയുടെ ഉല്‍ഘാടനം ജൂലൈ 14 വെള്ളിയാഴ്ച്ച സെമിനാര്‍ഹാളില്‍ വച്ച് പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് നടത്തി. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.


തുടര്‍ന്ന് പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി നടന്ന വിവിധ പരിപാടികള്‍ക്ക് ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, അദ്ധ്യാപകരായ സയ്യിദ് അജ്‌മല്‍. പി, അബ്ദുല്‍ ലത്തീഫ്. കെ.സി, സദറുദ്ദീന്‍. പി, ഷറീന. ഒ. കെ എന്നിവര്‍ നേതൃത്വം നല്‍കി.




കോഴിക്കോട് റവന്യൂ ജില്ല സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് – ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചാമ്പ്യന്മാര്‍

13 ജൂലൈ 2017 - വ്യാഴം

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍



ജൂലൈ 11, 12, 13, (ചൊവ്വ , ബുധന്‍, വ്യാഴം) തിയതികളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ല സുബ്രതോകപ്പ് മുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചാമ്പ്യന്മാരായി. ഫൈനലില്‍ കോഴിക്കോട് റൂറല്‍ സബ്‌‌ജില്ലയെ പ്രതിനിധീകരിക്കുന്ന മാവൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിനെയാണ് ഫറോക്ക് സബ്‌‌ജില്ലയെ പ്രതിനിധീകരിക്കുന്ന ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചത്.


സമാപനചടങ്ങില്‍ സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍, കായികാദ്ധ്യാപകന്‍ വി. പി. അബ്ദുല്‍ ജലീല്‍, അദ്ധ്യാപകരായ ഫാജിദ്, സി. പി. സൈഫുദ്ദീന്‍, ടി. എ. അബ്ദുറഹിമാന്‍, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍. എ, എ. കെ. മുഹമ്മദ് അഷ്റഫ്, എ. മുസ്തഫ, എന്നിവര്‍ സംസാരിച്ചു.


പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ നന്ദിയും പറഞ്ഞ‍ു.





'വിദ്യാനികേതന്‍ 2017 - 18'

13 ജൂലൈ 2017 - വ്യാഴം

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                   


എട്ട്, ഒന്‍പത് ക്ലാസ്സുകളില്‍ പഠനപ്രവര്‍ത്തനങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മുന്നോട്ട്കൊണ്ടുവരുന്നതിനായി ഫാറൂഖ് കോളേജ് എന്‍. എസ്സ്. എസ്സ്. യൂണിറ്റ് ഏറ്റെടുത്ത് നടത്തുന്ന പഠനപ്രവര്‍ത്തനമായ 'വിദ്യാനികേതന്‍ 2017-18' ന്റെ ഉല്‍ഘാടനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍. എസ്സ്. എസ്സ്. പ്രോഗ്രാം കോ‍ിനേറ്റര്‍ ‍ ഡോ: മൊയ്തീന്‍ക്കുട്ടി നിര്‍വ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.


മുഖ്യാതിഥി ഡോ: മുഹമ്മദലി (ഡിപ്പാര്‍ട്ട്മെന്‍റ് ഒാഫ് ഹിസ്റ്ററി, ഫാറൂഖ് കോളേജ്) കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ഫാറൂഖ് കോളേജ് എന്‍. എസ്സ്. എസ്സ്. വളണ്ടിയര്‍മാര്‍, അദ്ധ്യാപകരായ കെ. പി. ശറീന, വി. എം. ജെസ്സി, കെ. എം. ശരീഫ, മുഹമ്മദ് ഇസ്‌ഹാഖ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ സ്വാഗതവും എന്‍. എസ്സ്. എസ്സ്. വളണ്ടിയര്‍ റഷ നന്ദിയും പറഞ്ഞു.





സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്

12 ജൂലൈ 2016 - ബുധന്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍



2017 - 18 അധ്യയന വര്‍ഷത്തിലെ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈ 12 ന് ബുധനാഴ്ച സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി.


പാര്‍ലമെന്റിന്റെ ആദ്യയോഗം അന്നേ ദിവസം 2 മണിക്ക് സ്കൂള്‍ സെമിനാര്‍ ഹാളില്‍ ചേരുകയും പാര്‍ലമെന്റ് ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്‌തു.


സ്‌കൂള്‍ ലീഡറായി 10 ഡി ക്ലാസിലെ മുഹമ്മദ് ഷക്കീബ്. പി. പി. യേയും ഡപ്യൂട്ടി ലീഡേഴ്സായി 10 സി ക്ലാസിലെ അനുപ്രിയ. എം. എന്‍, 9. എ. ക്ലാസിലെ അബ്ദുല്‍ ബാസിത്ത്. ടി. എന്നിവരേയും തെരഞ്ഞെടുത്തു. ഭാരവാഹികള്‍ തങ്ങളുടെ ഉത്തരവാദിത്തവും കടമകളും കൃത്യമായി നിറവേറ്റുമെന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിച്ചു.


ജനാധിപത്യവേദി കണ്‍വീനര്‍ ജാഫര്‍. എ, അബ്ദുല്‍ നാസര്‍. ടി. എന്നിവരായിരുന്നു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.




കോഴിക്കോട് റവന്യൂ ജില്ല സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് – ഉല്‍ഘാടനം

10 ജൂലൈ 2017 - തിങ്കള്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                          


കോഴിക്കോട് റവന്യൂ ജില്ല സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിന്റെ ഉല്‍ഘാടനം ജൂലൈ 11 (ചൊവ്വ) ന് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ വച്ച് ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, അദ്ധ്യാപകരായ ശബീറലി മന്‍സൂര്‍, വി. പി. അബ്ദുല്‍ ജലീല്‍, ഫാജിദ്, സി. പി. സൈഫുദ്ദീന്‍, എം. എ. ഗഫൂര്‍, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, പി. ടി. എ. മെമ്പര്‍ കെ. അബ്ദുസ്സമദ് എന്നിവര്‍ സംസാരിച്ചു.


ടൂര്‍ണ്ണമെന്‍റ് 11, 12, 13, (ചൊവ്വ , ബുധന്‍, വ്യാഴം) തിയതികളിലായാണ് നടക്കുന്നത്. അണ്ടര്‍ 14 വിഭാഗത്തില്‍ ആണ്‍കുട്ടികളുടേയും അണ്ടര്‍ 17 വിഭാഗത്തില്‍ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക.


പതിന‍ഞ്ച് സബ്ജില്ലകളില്‍ നിന്നായി 35 ടീമുകള്‍ (അണ്ടര്‍ 17 ആണ്‍കുട്ടികള്‍ - 15 ടീമുകള്‍, അണ്ടര്‍ 17 പെണ്‍കുട്ടികള്‍ - 5 ടീമുകള്‍, അണ്ടര്‍ 14 ആണ്‍കുട്ടികള്‍ - 15 ടീമുകള്‍) മാറ്റുരക്കാനെത്തും. മത്സരത്തിലെ ജേതാക്കള്‍ ജൂലൈ 15, 16, 17 (ശനി, ഞായര്‍, തിങ്കള്‍) തിയതികളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയം, ഫാറൂഖ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ വച്ച് നടക്കുന്ന റവന്യൂ ജില്ല ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കും.





ഫറോക്ക് ഉപജില്ല സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് – ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചാമ്പ്യന്മാര്‍

5 ജൂലൈ 2017 - ബുധന്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍



ജൂലൈ 4, 5 തിയതികളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ഫറോക്ക് സബ്‌ജില്ല സുബ്രതോകപ്പ് മുഖര്‍ജി ഫുട്ബോളില്‍ ടൂര്‍ണ്ണമെന്‍റില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ജൂനിയര്‍ വിഭാഗത്തിലും, (അണ്ടര്‍-17 ), സബ്‌‌ജൂനിയര്‍ വിഭാഗത്തിലും (അണ്ടര്‍-14 ) ചാമ്പ്യന്മാരായി.


ജൂനിയര്‍ വിഭാഗത്തില്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് യു. എച്ച്. എസ്സ്. എസ്സ്. ചാലിയത്തേയും, സബ്‌‌ജൂനിയര്‍ വിഭാഗത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിനേയുമാണ് പരാജയപ്പെടുത്തിയത് .


ജൂനിയര്‍ വിഭാഗത്തില്‍ ഏഴും, സബ്‌‌ജൂനിയര്‍ വിഭാഗത്തില്‍ അഞ്ചും ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു.


സമാപനചടങ്ങ് ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമന്‍ ഉല്‍ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സമ്മാനദാനം നിര്‍വ്വഹിച്ചു. മുഹമ്മദ് ഇസ്ഹാഖ് (കായികാദ്ധ്യാപകന്‍ - ജി. എച്ച്. എസ്സ്. എസ്സ്. നല്ലളം), അബദുല്‍ അസീസ് (കായികാദ്ധ്യാപകന്‍ - യു. എച്ച്. എസ്സ്. എസ്സ്. ചാലിയം) എന്നിവര്‍ സംസാരിച്ചു.


ഫറോക്ക് സബ്‌ജില്ല സ്പോര്‍ട്സ് & ഗെയിംസ് ജോയിന്‍റ് സെക്രട്ടറി പ്രജീഷ് സ്വാഗതവും വി. പി. എ. ജലീല്‍ (കായികാദ്ധ്യാപകന്‍ - ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍) നന്ദിയും പറഞ്ഞു.




ഫറോക്ക് ഉപജില്ല സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് – ഉല്‍ഘാടനം

4 ജൂലൈ 2017 - ചൊവ്വ

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍



58ാം മത് ഫറോക്ക് സബ്‌ജില്ല സുബ്രതോകപ്പ് മുഖര്‍ജി ഫുട്ബോളില്‍ ടൂര്‍ണ്ണമെന്‍റിന്റെ ഉല്‍ഘാടനം ജൂലൈ 4ന് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ വച്ച് ഫറോക്ക് എ. ഇ. ഒ. ശ്രീ. പുരുഷോത്തമന്‍ നിര്‍വ്വഹിച്ചു. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം അധ്യക്ഷത വഹിച്ചു. ടൂര്‍ണ്ണമെന്‍റ് ജൂലൈ 4, 5 (ചൊവ്വ, ബുധന്‍) തിയതികളിലായാണ് നടക്കുന്നത്.


ജൂനിയര്‍ വിഭാഗത്തില്‍ ഏഴും, സബ്‌‌ജൂനിയര്‍ വിഭാഗത്തില്‍ അഞ്ചും ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും.


മുഹമ്മദ് ഇസ്ഹാഖ് (കായികാദ്ധ്യാപകന്‍ - ജി. എച്ച്. എസ്സ്. എസ്സ്. നല്ലളം), അബദുല്‍ അസീസ് (കായികാദ്ധ്യാപകന്‍ - യു. എച്ച്. എസ്സ്. എസ്സ്. ചാലിയം) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ എം. എ നജീബ് സ്വാഗതവും വി. പി. എ. ജലീല്‍ (കായികാദ്ധ്യാപകന്‍ - ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍) നന്ദിയും പറഞ്ഞു.




കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് - കൂടിയാലോചനയോഗം

28 ജൂണ്‍ 2017 - വ്യാഴം

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                   


58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ജൂലൈ 15, 16, 17 ദിവസങ്ങളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയം, ഫാറൂഖ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ വച്ച് നടക്കുന്നു. നടത്തിപ്പുുമായി ബന്ധപ്പെട്ട് ജൂണ്‍ 28 ന് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് ന‍ടന്ന കൂടിയാലോചനയോഗം ശ്രീ ചാക്കോ ജോസഫ് (കേരള സ്റ്റേറ്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് സ്പോര്‍ട്ട്സ് ഡയറക്ടര്‍ ഒാഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍) ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു.


കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമന്‍, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം. എ. നജീബ്, മുന്‍ ഹെഡ്മാസ്റ്റര്‍ കെ. കോയ, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍ എ,, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ വൈസ് പ്രസിഡന്‍ണ്ട് എന്‍. ആര്‍. അബ്ദുറസാഖ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, മുഹമ്മദ് ഷാഫി, ഡി. പി. എെ. സ്പോര്‍ട്ട്സ് വിഭാഗം ഉദ്ദോഗസ്ഥരായ അജി, മനോജ് എന്നിവര്‍ സംസാരിച്ചു.


പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സ്വാഗതവും, കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍ നന്ദിയും പറഞ്ഞ‍ു.




വാ‌യനാവാരാചരണ സമാപനവും ഇഫ്‌താര്‍ സംഗമവും

22 ജൂണ്‍ 2017 - വ്യാഴം

രാജാ ഹോസ്റ്റല്‍


                                      


വാ‌യനാവാരാചരണത്തിന്റെ സമാപനം ജൂണ്‍ 22 ന് രാജാ ഹോസ്റ്റലില്‍ നടന്നു. മുന്‍ ഹെ‍ഡ്മാസ്റ്റര്‍ കെ. കോയ അധ്യക്ഷത വഹിച്ചു. നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് കോളേജിലെ മലയാളം ഡിപ്പാര്‍ട്ട്മെന്‍റ് തലവന്‍ ആയിരുന്ന റിട്ടയേഡ് പ്രൊഫസര്‍ എ. ഷാജഹാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാധവിക്കുട്ടിയുടെ 'വിശുദ്ധപശു'വിനെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിച്ച. അഹമ്മദ് സഫ്‌വാന്‍, മുസമ്മില്‍, അലന്‍ നോബിള്‍, ശബീബ്, ദുറ മുറാദ് എന്നീ വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. 25 ദിവസം കൊണ്ട് 50 ഒാളം പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്ത രാജാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥി അഹമ്മദ് സഫ്‌വാന്‍, 35 പുസ്തകങ്ങള്‍ വായിച്ച ദുറ മുറാദ്, 25 പുസ്തകങ്ങള്‍ വായിച്ച മറ്റു 10 വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡ് ദാനം പ്രൊഫസര്‍ എ. ഷാജഹാന്‍ നിര്‍വ്വഹിച്ചു.


ആര്‍, യു. എ. പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ മുസ്തഫ ഫാറൂഖി, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം. എ. നജീബ്, മുന്‍ പ്രിന്‍സിപ്പാള്‍ കെ. കുഞ്ഞഹമ്മദ്, രക്ഷിതാക്കളുടെ പ്രതിനിധി റഫീഖ്, വിനോദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുു. സി. പി സൈഫുദ്ദീന്‍ സ്വാഗതവും എം. ഇഖ്ബാല്‍ നന്ദിയും പറഞ്ഞ‍ു. തുടര്‍ന്ന് നടന്ന ഇഫ്‌താര്‍ സംഗമത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമടക്കം 200 ഒാളം പേര്‍ പങ്കെടുത്തു.




ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം

22 ജൂണ്‍ 2017 - വ്യാഴം

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                    


                                     


2017 – 18 അക്കാദമിക വര്‍ഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ സി. പി. സത്താര്‍ ഉദ്ഘാടനം ചെയ്തു. ഹെ‍ഡ്മാസ്റ്റര്‍ എം.എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് സെക്രട്ടറി റയ്യാന്‍ ബിന്‍ മുഹമ്മദ് ഹനീഫ് സ്വാഗതവും, ചെയര്‍മാന്‍ സി. പി. നൗറ സലാം നന്ദിയും പറഞ്ഞ‍ു.


ക്ലബ്ബ് ട്രഷറര്‍ സെന്‍ഹ ഫാത്തിമ അദ്ധ്യാപകരായ മഹ്ഫിദ വി ഹസ്സന്‍, അബ്ദുല്‍ മുനീര്‍. എം., ഷബ്‌ന. സി, ബേബി ഫാസില, മുഹമ്മദ് ഇസ്‌ഹാഖ്, മായ. വി.എം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




മെഹന്ദി ഫെസ്റ്റ്

22 ജൂണ്‍ 2017 - വ്യാഴം

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                 


                                                              


ഈദുല്‍ ഫിത്തറിനോടനുബന്ധിച്ച് ജൂണ്‍ 22 ന് സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ വച്ച് ഹൈസ്കൂള്‍ വിദ്ധ്യാര്‍ത്ഥികള്‍ക്കായി മെഹന്ദി ഫെസ്റ്റ് നടത്തി. പതിനേഴ് ടീമുകള്‍ മത്സരിച്ച ഫെസ്റ്റില്‍ ഹിന & താഷിദ നഫ്സത്ത് (9ഡി), ഫാത്തിമ ഫിദ & റിഫ്ന ഷെറിന്‍ (10 ജി), നദ നഹാന്‍ & മര്‍സീന സലീം (10 സി) എന്നീ ടീമുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പ്രോല്‍സാഹന സമ്മാനങ്ങള്‍ നല്‍കി.


സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, അദ്ധ്യാപകരായ എം. യൂസുഫ്, എം. ജാസ്മിന്‍, ആയിഷ റഹ്‌ന. പി. തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




പെരുന്നാള്‍ ഡ്രസ്സ് വിതരണം

21 ജൂണ്‍ 2017 - ബുധന്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിനായി സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫാറൂഖ് എഡ്യൂകെയര്‍ എന്ന ചാരിറ്റി സംരംഭത്തിനു കീഴില്‍, അദ്ധ്യാപകര്‍, സ്ഥാപനങ്ങള്‍, മാനേജ്മെന്റ്, എന്നിവരില്‍ നിന്ന് സമാഹരിച്ച ഫണ്ടുപയോഗിച്ച് പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ 55 ഒാളം വിദ്യാര്‍ത്ഥികള്‍ക്ക് പെരുന്നാള്‍ ഡ്രസ്സ് വിതരണം ചെയ്തു.


ഡപ്യൂട്ടി ഹെ‍ഡ്മാസ്റ്റര്‍ വി. സി. മുഹമ്മദ് അശ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീന്‍, ബേബി ഫാസില, മഹ്‌ഫിദ വി ഹസ്സന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




വാ‌യനാവാരാചരണം

19 ജൂണ്‍ 2017 - തിങ്കള്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                 


                                                 


വാ‌യനാവാരാചരണത്തോനോടനുബന്ധിച്ച് ജൂണ്‍ 19 ന് വിദ്യാരംഗം ക്ലബ്ബിനു കീഴില്‍ രാവിലെ 10 മണിക്ക് സ്കൂള്‍ അസ്സംബ്ലി കൂടി. ഹെ‍ഡ്മാസ്റ്റര്‍ എം.എ നജീബ് അധ്യക്ഷത വഹിച്ചു. നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് കോളേജിലെ ഭാഷാദ്ധ്യാപന്‍ കമറുദ്ദീന്‍ പരപ്പില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാ‌യനയുടെ മഹത്വത്തെപ്പറ്റി വിദ്യാര്‍ത്ഥി പ്രതിനിധി ആരതി സംസാരിച്ചു. റജ റെനിന്‍ വായനദിന സന്ദേശം നല്‍കി.


മലയാളം അദ്ധ്യാപിക ഉമ്മുകുല്‍സു ടീച്ചര്‍ എഴുതിച്ചിട്ടപ്പെടുത്തിയ നൃത്തശില്പം, വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമൂല ഒരുക്കല്‍, ക്ലാസ്സ് ലൈബ്രറി നിര്‍മ്മാണം, വായനാമത്സരം, ചിത്രരചനമത്സരം പ്രസംഗമത്സരം, തുടങ്ങിയ വിവിധ പരിപാടികള്‍ നടത്തി. വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം മുഖ്യാതിഥി കമറുദ്ദീന്‍ പരപ്പില്‍ നിര്‍വ്വഹിച്ചു.


പ്രൈമറി വിഭാഗം ക്ലാസ്സ് ലൈബ്രറിയിലേക്കുള്ള അലമാറയുടെ താക്കോല്‍ദാനം ഡപ്യൂട്ടി ഹെ‍ഡ്മാസ്റ്റര്‍ വി.സി. മുഹമ്മദ് അശ്റഫ് നിര്‍വ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ സ്വാഗതവും, മലയാളം സീനിയര്‍ അദ്ധ്യാപകന്‍ അബ്ദുല്‍ കരീം നന്ദിയും പറഞ്ഞ‍ു. വിദ്യാര്‍ത്ഥികളായ ദയ ഫൈസ്, റയ്യാന്‍ ബിന്‍ മുഹമ്മദ് ഹനീഫ്, മുഹമ്മദ് ഇസ്സത്ത് മുസമ്മില്‍, അദ്ധ്യാപകരായ ഉമ്മുകുല്‍സു, യൂസുഫ്, ജാസ്മിന്‍, ഫസീല തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




എസ്സ്. എസ്സ്. എല്‍. സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും അനുമോദനവും

15 ജൂണ്‍ 2017 - വ്യാഴം

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                       
      


                                     


ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും എസ്സ്. എസ്സ്. എല്‍. സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്ധ്യാര്‍ത്ഥികളെ സ്കൂള്‍ മാനേജിംഗ് കമ്മറ്റിയുടെയും സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം ശ്രീ. വി. കെ. സി. മമ്മദ്കോയ എം. എല്‍. എ. നിര്‍വ്വഹിച്ചു. ചടങ്ങില്‍ അഡ്വക്കേറ്റ് വി. എം. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


പ്ലസ് ടു പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന വിജയം നേടിയ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള കേഷ് അവാര്‍ഡ് വി. കെ. സി. ഗ്രൂപ്പ് ഒാഫ് കമ്പനീസ് എം. ഡി. ശ്രീ. റഫീഖ് നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജര്‍ കെ. കു‍ഞ്ഞലവി, എന്‍. കെ. മുഹമ്മദലി (സെക്രട്ടറി സ്കൂള്‍ മാനേജിംഗ് കമ്മറ്റി), സി. പി. കുഞ്ഞഹമ്മദ് (പൂര്‍വ്വ വിദ്ധ്യാര്‍ത്ഥി സംഘടന പ്രസി‌‌ഡന്റ്‌), പി. ടി. എ. പ്രസി‌‌ഡന്റ്‌ ജാഫര്‍. എ, പി. മഹബൂബ് (മാനേജിംഗ് കമ്മറ്റി ജോയിന്‍റ് സെക്രട്ടറി), ഒ. മുഹമ്മദ്കോയ (മാനേജിംഗ് കമ്മറ്റി ട്രഷറര്‍), അഫ്‍സല്‍ റഹ്‍മാന്‍ (മാനേജിംഗ് കമ്മറ്റി മെമ്പര്‍), മുന്‍ ഹെഡ്മാസ്റ്റര്‍ കെ. കോയ തുടങ്ങിയവര്‍ സംസാരിച്ചു.


പൂര്‍വ്വ വിദ്ധ്യാര്‍ത്ഥി സംഘടന പ്രസി‌‌ഡന്റ്‌ സി. പി. കുഞ്ഞഹമ്മദ് രാജപുരസ്കാര്‍ ജേതാക്കള്‍ക്കുള്ള അവാര്‍ഡ് ദാനവും, മാനേജിംഗ് കമ്മറ്റി സെക്രട്ടറി എന്‍. കെ. മുഹമ്മദലി എന്‍. എന്‍. എം. എസ്സ്. വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും, മാനേജിംഗ് കമ്മറ്റി ജോയിന്‍റ് സെക്രട്ടറി പി. മഹബൂബ് പ്ലസ് വണ്‍ പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന വിജയം നേടിയ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ നന്ദിയും പറഞ്ഞ‍ു.





നേഷനല്‍ ഊര്‍ജ്ജകപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് - ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും 3 പ്രതിഭകള്‍

12 ജൂണ്‍ 2017 – തിങ്കള്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


           സച്ചിന്‍ സുരേഷ്                              ഫസീന്‍                          ഫവാദ്. കെ   
                                             ഫവാദ്. കെ                    



ഈ വര്‍ഷത്തെ നേഷനല്‍ ഊര്‍ജ്ജകപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സച്ചിന്‍ എ സുരേഷ്, ഫവാദ്. കെ, ഫസീന്‍. കെ എന്നീ 3 പ്രതിഭകള്‍ കേരളത്തിനു വേണ്ടി കളത്തിലിറങ്ങി സെമിഫൈനല്‍ വരെ പോരാടി.




പരിസ്ഥിതിദിനപരിപാടി

5 ജൂണ്‍ 2017 - തിങ്കള്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                 


                                                          


വൈവിധ്യമാര്‍ന്നതും പുതുമയുള്ളതുമായിരുന്നു ഈ വര്‍ഷത്തെയും പരിസ്ഥിതിദിനാഘോഷം. പരിസ്ഥിതി ക്ലബ്ബിനു കീഴില്‍ രാവിലെ 9.30 ന് അസ്സംബ്ലി കൂടി. ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഹയര്‍ സെക്കണ്ടറി സ്കുള്‍ പ്രിന്‍സിപ്പല്‍ കെ. ഹാഷിം സര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം. കെ. മുനീര്‍ എല്ലാവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. ഇന്നത്തെ കുട്ടികള്‍ക്ക് നഷ്ടമാകുന്ന പ്രകൃതി സൗഭാഗ്യങ്ങളെ പരാമര്‍ശിച്ച് മണ്ണിന്റെ മക്കളായി വളരണമെന്ന് ആഹ്വാനം ചെയ്തതായിരുന്നു അസ്ക്കര്‍ സാറിന്റെ പരിസ്ഥിതിദിന സന്ദേശം.


വിദ്ധ്യാര്‍ത്ഥി പ്രതിനിധി ദയ ഫൈസ് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാര്‍ത്ഥികളും അദ്ധ്യാപകരും ഏറ്റു ചൊല്ലുകയും ചെയ്തു. പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ ഒരു തൈ നടാം നമുക്കമ്മക്കുവേണ്ടി ഒരു തൈ നടാം കൊച്ചു മക്കള്‍ക്കുവേണ്ടി തൈ നടാം നൂറു കിളികള്‍ക്കുവേണ്ടി എന്നു തുടങ്ങുന്ന കവിതയുടെ അകമ്പടിയോടൊപ്പം ചിത്രകലാദ്ധ്യാപകന്‍ എം. യൂസുഫ് ആധുനികതയുടെ പ്രതീകമായി വരച്ച ഉണങ്ങിയ വൃക്ഷശിഖരങ്ങലില്‍ ഒാരോ ക്ലാസ് പ്രതിനിധികളും വന്ന് ഇല ചാര്‍ത്തിയപ്പോള്‍ പ്രകൃതിയെ ഒന്നാകെ പച്ചപിടിപ്പിക്കാനുള്ള സന്ദേശം മൂകമായി പ്രചരിപ്പിക്കുന്ന അനുഭവമായി.


'I pledge to save our earth' എന്നെഴുതിയ ബാനറില്‍ ക്ലാസ് പ്രതിനിധികള്‍ ചുവന്ന മഷിയില്‍പുണ്ട കൈപടം പതിപ്പിച്ചത് പ്രകൃതിസംരക്ഷണയജ്ഞം രക്തത്തിലലിയിക്കാനുള്ള ആഹ്വാനമുണര്‍ത്തി. മനുഷ്യ കരങ്ങള്‍ മൂലം കരയുന്ന ഭൂമിയുടെ അവസ്ഥ ചിത്രീകരിച്ച് മലയാളം അദ്ധ്യാപിക ഉമ്മുകുല്‍സ‌ു ടീച്ചര്‍ എഴുതി ചിട്ടപ്പെടുത്തിയ കവിത വിദ്ധ്യാര്‍ത്ഥികള്‍ ചടങ്ങില്‍ ആലപിച്ചു.


പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങളും സൃഷ്ടികളും കൊണ്ട് സ്കൂള്‍ ബുള്ളറ്റിന്‍ ബോര്‍ഡ് മനോഹരമാക്കി. കണ്‍വീനര്‍ എം. ചിത്ര, ജോയിന്‍റ് കണ്‍വീനര്‍ ബീരാന്‍കോയ എന്നിവരുടെ നേതൃത്വത്തില്‍ സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും തൈവിതരണം നടത്തി.

മണ്ണിന്റെ മക്കളായി വളരണമെന്ന് ആഹ്വാനം ചെയ്തതായിരുന്നു അസ്ക്കര്‍ സാറിന്റെ പരിസ്ഥിതിദിന സന്ദേശം.

വിദ്ധ്യാര്‍ത്ഥി പ്രതിനിധി ദയ ഫൈസ് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാര്‍ത്ഥികളും അദ്ധ്യാപകരും ഏറ്റു ചൊല്ലുകയും ചെയ്തു. പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ ഒരു തൈ നടാം നമുക്കമ്മക്കുവേണ്ടി ഒരു തൈ നടാം കൊച്ചു മക്കള്‍ക്കുവേണ്ടി തൈ നടാം നൂറു കിളികള്‍ക്കുവേണ്ടി എന്നു തുടങ്ങുന്ന കവിതയുടെ അകമ്പടിയോടൊപ്പം ചിത്രകലാദ്ധ്യാപകന്‍ എം. യൂസുഫ് ആധുനികതയുടെ പ്രതീകമായി വരച്ച ഉണങ്ങിയ വൃക്ഷശിഖരങ്ങലില്‍ ഒാരോ ക്ലാസ് പ്രതിനിധികളും വന്ന് ഇല ചാര്‍ത്തിയപ്പോള്‍ പ്രകൃതിയെ ഒന്നാകെ പച്ചപിടിപ്പിക്കാനുള്ള സന്ദേശം മൂകമായി പ്രചരിപ്പിക്കുന്ന അനുഭവമായി.

'I pledge to save our earth' എന്നെഴുതിയ ബാനറില്‍ ക്ലാസ് പ്രതിനിധികള്‍ ചുവന്ന മഷിയില്‍പുണ്ട കൈപടം പതിപ്പിച്ചത് പ്രകൃതിസംരക്ഷണയജ്ഞം രക്തത്തിലലിയിക്കാനുള്ള ആഹ്വാനമുണര്‍ത്തി. മനുഷ്യ കരങ്ങള്‍ മൂലം കരയുന്ന ഭൂമിയുടെ അവസ്ഥ ചിത്രീകരിച്ച് മലയാളം അദ്ധ്യാപിക ഉമ്മുകുല്‍സ‌ു ടീച്ചര്‍ എഴുതി ചിട്ടപ്പെടുത്തിയ കവിത വിദ്ധ്യാര്‍ത്ഥികള്‍ ചടങ്ങില്‍ ആലപിച്ചു.

പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങളും സൃഷ്ടികളും കൊണ്ട് സ്കൂള്‍ ബുള്ളറ്റിന്‍ ബോര്‍ഡ് മനോഹരമാക്കി. കണ്‍വീനര്‍ എം. ചിത്ര, ജോയിന്‍റ് കണ്‍വീനര്‍ ബീരാന്‍കോയ എന്നിവരുടെ നേതൃത്വത്തില്‍ സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും തൈവിതരണം നടത്തി.

കേമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ മരം വച്ചു പിടിപ്പിക്കുന്ന 'കേമ്പസിലെ മരം' പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് നിര്‍വ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, എം. എ ഗഫൂര്‍, പി. ടി.എ. പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. ക്ലബ്ബ് കണ്‍വീനര്‍ ചിത്ര. എം. നന്ദി പറഞ്ഞ‌ു. കേമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ മരം വച്ചു പിടിപ്പിക്കുന്ന 'കേമ്പസിലെ മരം' പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് നിര്‍വ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, എം. എ ഗഫൂര്‍, പി. ടി.എ. പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. ക്ലബ്ബ് കണ്‍വീനര്‍ ചിത്ര. എം. നന്ദി പറഞ്ഞ‌ു.




കളിയിലെ മികവ് പഠനത്തിലും

5 ജൂണ്‍ 2017 - തിങ്കള്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍



ഈ വര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷയില്‍ (കൊമേഴ്‌സ് വിത്ത് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍) 560 ല്‍ 555 മാര്‍ക്ക് നേടി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്ധ്യാര്‍ത്ഥി സച്ചിന്‍ എ സുരേഷ് കളിയിലെ മികവ് പഠനത്തിലും തെളീച്ചിരിക്കുന്നു. തൃശ്ശൂര്‍ സ്വദേശിയായ സച്ചിന്‍ സുരേഷ് രാജാ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്. ധാരാളം ദേശീയ-അന്തര്‍ദേശീയ ടൂര്‍ണമെന്റുകളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ച സച്ചിന്‍ സുരേഷ് അണ്ടര്‍ 16 കേരള ടീം അംഗവും (2016) നാഷണല്‍ സുബ്രതോകപ്പ് ഫുട്ബോള്‍ ജൂനിയര്‍ വിഭാഗം കേരള സ്റ്റേറ്റ് ക്യാപ്റ്റനും ആയിരുന്നു.




പ്ലസ് വണ്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കുമായി സുഹാനി

5 ജൂണ്‍ 2017 - തിങ്കള്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍



പ്ലസ് വണ്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും (540 ല്‍ 540) നേടി സുഹാനി. എ (സയന്‍സ് ഗ്രൂപ്പ്), 540 ല്‍ 538മാര്‍ക്ക് നേടി ആയിഷ ലിയാന (സയന്‍സ് ഗ്രൂപ്പ്), 560 ല്‍ 555 മാര്‍ക്ക് നേടി സച്ചിന്‍ എ സുരേഷ് (കൊമേഴ്സ് വിത്ത് കംമ്പ്യൂട്ടര്‍ അപ്ളിക്കേഷനുമാണ്) എന്നീ വിദ്യാര്‍ത്ഥികള്‍ സ്കൂളിന്റെ അഭിമാന താരങ്ങളായി.




പ്രവേശനോത്സവം

01 ജുണ്‍ 2017 - വ്യാഴം

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                   


                                                


2017 – 18 അധ്യായനവര്‍ഷത്തിലേക്ക് നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവ പരിപടി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജുണ്‍ 1 വ്യാഴാഴ്ച സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി ഉദ്ഘാടനം ചെയ്‍തു. വിദ്ധ്യാര്‍ത്ഥികളെ സ്വീകരിക്കുനതിനായി സ്കൂള്‍ പൂക്കള്‍കൊണ്ടും ബലൂണുകള്‍കൊണ്ടും തോരണങ്ങള്‍ കൊണ്ടും അലങ്കരിച്ചിരുന്നു. പ്രവേശനോല്‍സവ ഗീതത്തിന്റെ അകമ്പടിയോടെ മധുരം നല്‍കി എല്ലാ വിദ്ധ്യാര്‍ത്ഥികളേയും സ്വീകരിച്ചു. ഇതോടനുബന്ധിച്ച് 'കാഴ്ച' എന്ന പേരില്‍ നടത്തിയ കഴിഞ്ഞ വര്‍ഷങ്ങളിലെ സ്കൂള്‍ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ പ്രദര്‍ശനത്തിന്റേയും പുസ്തക വിതരണത്തിന്റേയും ഉദ്ഘാടനം രാമനാട്ടുകര മുനിസിപ്പല്‍ കൗണ്‍സിലര്‍ സുലോചന നിര്‍വ്വഹിച്ചു.


സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ പുതിയ അക്കാഡമിക വര്‍ഷത്തില്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികളും കഴിഞ്ഞ വര്‍ഷത്തെ മികവുകളും അവതരിപ്പിച്ചു. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ്, പി. ടി. എ. വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അദ്ധ്യാപകരായ വി. പി. മുനീര്‍, എം. യൂസുഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



                                                                                      2016 - 17       


ഫോഡറ്റ് - കേമ്പ് സമാപനവും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും

20 മേയ് 2017 - ശനി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                           


ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ (FOSA) ദുബായ് ചാപ്റ്ററിന്റെ (ഫോഡറ്റ് ) ആഭിമുഖ്യത്തില്‍, മലബാറിലെ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആണ്‍കുട്ടികള്‍ക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) പൂര്‍ണമായും സൗജന്യമായി നടത്തിവരുന്ന സൗജന്യ അഭിരുചി നിര്‍ണ്ണയ കേമ്പിന്റെ സമാപനവും ഫോഡറ്റിന്റെ ആദ്യ ബാച്ചിലെ എസ്സ്. എസ്സ്. എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദവും മേയ് 20 ന് ശനിയാഴ്ച്ച സ്കൂള്‍ ഓ‍ഡിറ്റോ‌റിയത്തില്‍ വച്ച് മാനേജര്‍ കെ. കു‍ഞ്ഞലവി ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ ഫോഡറ്റ് ചെയര്‍മാന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മുന്‍ഹെഡ്മാസ്റ്റര്‍ കെ. കോയ സ്വാഗതപ്രസംഗം നടത്തി. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് എന്നിവര്‍ പ്രസംഗിച്ചുു.


ഫോഡറ്റിന്റെ ആദ്യ ബാച്ചിലെ പതിന‍ഞ്ച് വിദ്ധ്യാര്‍ത്ഥികളില്‍ ഏഴ് വിദ്ധ്യാര്‍ത്ഥികള്‍ക്ക് എസ്സ്. എസ്സ്. എല്‍. സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എഫ്ലസും, നാല് വിദ്ധ്യാര്‍ത്ഥികള്‍ക്ക് ഒന്‍പത് എഫ്ലസും, ഭാക്കി വിദ്ധ്യാര്‍ത്ഥികള്‍ക്ക് എട്ട് എഫ്ലസും ലഭിച്ചു. ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ സ്കൂള്‍ മാനേജര്‍ കെ. കു‍ഞ്ഞലവി സമര്‍പ്പിച്ചു.


മുഴുവന്‍ വിഷയങ്ങള്‍ക്കും എ ഫ്ലസ് ലഭിച്ച ഫോഡറ്റിന്റെ ഏഴ് വിദ്ധ്യാര്‍ത്ഥികള്‍ക്ക് ഫോഡറ്റിന്റെ കീഴില്‍ നൂറ് ശതമാനം സ്കോളര്‍ഷിപ്പോടെ എെ. എ. എസ്സ്, എെ. പി. എസ്സ്, മെഡിക്കല്‍-എഞ്ചിനീയറിങ്ങ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷല്‍ കോച്ചിംഗിന് പ്രമുഖ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ തന്നെ അഡ്മിഷന്‍ ലഭിച്ചു കഴിഞ്ഞു.


ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകന്‍ മുഹമ്മദ് ഇഖ്‌ബാല്‍ ചടങ്ങിന് നന്ദി പറഞ്ഞു.




ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 28 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ്

15 മേയ് 2017 - തിങ്കള്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍



2016-17 അക്കാദമിക വര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 28 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടി സ്കൂളിന് 94 വിജയ ശതമാനം ലഭിച്ചു. 1. മുഹമ്മദ് ആദില്‍. എ.വി 2. ഫര്‍ഷാദ്. ഒ.പി 3. അഫ്റീന അശ്റഫ് 4. അഫ്റീന്‍ ടി മഖ്ബൂല്‍ 5. മിഥുന.കെ.വി 6. സഈദ ഷെറിന്‍ 7. റുമാന റഷീദ്. വി.കെ 8. അഫ്റാദ് ഹസ്സന്‍ 9. മുഹമ്മദ് യാസീന്‍ 10. സന്‍ജീദ് സലാം. എ 11. സിദാന്‍ മുഹമ്മദ്. പി.പി 12. നിദ മറിയം 13. നുസുഹ അരിക്കട്ടിയില്‍ 14. ഫാത്തിമ ദീന 15. ഹിബ. പി 16. അസ‌ലക്. ഒ 17. മുഹമ്മദ് അന്‍സബ്. വി.പി 18. നിരഞ്ജന രാജന്‍ 19. മുഹമ്മദ് റഷാദ്. പി 20. വിഗ്നേശ് വിനോദ് 21. അനഘ മുരളീധരന്‍ 22. അപര്‍ണ്ണ. എ.കെ 23. ലബീബ ഫാത്തിമ. പി.പി 24. റിഫ ഹസ്സന്‍ 25. ജഫ്‌ന‌ു ഫാസില്‍ 26. സജാദ്. എന്‍.പി 27. ഹിബ. പി.എ 28. ഫാത്തിമ. സി.എച്ച് എന്നീ വിദ്യാര്‍ത്ഥികളാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയത്.




എസ്സ്. എസ്സ്. എല്‍. സി. പരീക്ഷയില്‍ 28 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ്

11 മേയ് 2017 - വ്യാഴം

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


മറ്റു മേഖലകളെപ്പോലെ തന്നെ അക്കാദമിക മേഖലകളിലും ആരംഭകാലം മുതല്‍തന്നെ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ള ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിന് 2016-17 അക്കാദമിക വര്‍ഷത്തില്‍ എസ്സ്. എസ്സ്. എല്‍. സി. പരീക്ഷയില്‍ 28 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടി. 28 വിദ്യാര്‍ത്ഥികള്‍ ഒന്‍പത് വിഷയങ്ങള്‍ക്ക് എ പ്ലസ്സ് നേടി. 421 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 396 വിദ്യാര്‍ത്ഥികള്‍ തുടര്‍ പഠനത്തിന് അര്‍ഹതനേടി സ്കൂളിന് 94.5 വിജയ ശതമാനം ലഭിച്ചു.


                 ഈ വര്‍ഷത്തെ എസ്സ്. എസ്സ്. എല്‍. സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയ വിദ്യാര്‍ത്ഥികള്‍ 
                 അബൂ എൈമന്‍                              അനഖ. സി                               അനഖ. എം                                അര്‍ച്ചന. പി   
                                                                              


                ആയിഷ അന്‍ജല                          ജിബിന്‍. പി.പി                         ജിഷ ജാസ്‌മിന്‍. പി                 ജുനൈദ് ഇബ്രാഹീം കരീം   
                                                                              


                      നവ്യ. എം                              നിഹാല്‍ സോനു                             ഫസ. കെ                           ഫര്‍ഹാന്‍ അഹമ്മദ് 
                                                                              


              ഫാത്തിമ ദിന്‍ഷ. കെ                    ഫാത്തിമ നിദ. പി.ടി                         ഫിദ ജെബിന്‍                                ഫിമിസ്. പി   
                                                                              


              ബിന്‍ഷാദ് അഹമ്മദ്                    മുഹമ്മദ് ബാസിത്ത്                      ഷറഫുദ്ദീന്‍. ഇ.പി                        ഷാഹിദ് സുബൈര്‍
                                                                              


                 സന്ദേഷ്. എസ്സ്                    സമിയ ടി അനീസ്‌ബാബു                   സമീല്‍. എം.എം                       സുഹാന സഫല്‍. ടി  
                                                                              


                 ഹരികൃഷ്ണന്‍. കെ                           ഹരികൃഷ്ണന്‍. ടി                           അബ്ദുല്‍ ഷബീര്‍                           കാവ്യ. എം. എ  
                                                                                    




ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഫുട്ബോള്‍ ടീം സെലക്ഷന്‍

11 മേയ് 2017 - വ്യാഴം

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഫുട്ബോള്‍ ടീം സെലക്ഷന്‍ മെയ് പതിനൊന്ന് വ്യാഴായ്ച രാവിലെ 7 മണിക്ക് സ്കൂള്‍ ഗ്രൗണടില്‍ വച്ച് നടത്തി. നൂറ്റിഇരുപതില്‍ അധികം കളിക്കാര്‍ പങ്കെടുത്ത കേമ്പിന് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകരായ അബ്ദുല്‍ ജലീല്‍, ഷബീറലി മന്‍സൂര്‍, കേരള ബ്ലാസ്റ്റേഴ്സ് കോച്ച് അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചട‌ങ്ങില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം. എ നജീബ് അധ്യക്ഷത വഹിച്ചു.




നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ്

28 ഏപ്രില്‍ 2017 - വെള്ളി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്സ്കൂള്‍


       അദ്‌നാന്‍. കെ. ടി                     അഭിനവ്. പി                     അമല്‍ അല്‍ ഹമര്‍              അലന്‍ നോബിള്‍               സ്വാതി. ടി. കെ   
                                                  


എസ്. സി. ഇ. ആര്‍. ടി. ഏട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന എന്‍. എം. എം. എസ് (നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ്) പരീക്ഷയില്‍ ഈ വര്‍ഷം (2016-17) നമ്മുടെ സ്കൂളില്‍ നിന്ന് അദ്‌നാന്‍. കെ. ടി, അഭിനവ്. പി, അമല്‍ അല്‍ ഹമര്‍, അലന്‍ നോബിള്‍, സ്വാതി. ടി. കെ എന്നീ അഞ്ച് വിദ്യാര്‍ത്ഥികള്‍ സ്കോളര്‍ഷിപ്പിന് അര്‍ഹത നേടി.




ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ലതല പരിശീലന പരിപാടി

2017 ഏപ്രില്‍ 10, 11, 17,18

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                       


          


                                                  


ഐ. സി. ടി. അധി‍ഷ്ടിത പ്രവര്‍ത്തനങ്ങളില്‍ ആഭിമുഖ്യവും താല്‍പര്യവുമുള്ള കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും, എെ. ടി. @ സ്കൂള്‍ പ്രൊജക്ട് നടപ്പിലാക്കുന്ന പദ്ധതിയായ ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഫറോക്ക് ഉപജില്ല തല കേമ്പ് വിവിധ ഘട്ടങ്ങളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് നടന്നു.


എട്ട്, ഒമ്പത്, പത്ത് ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നടത്തപ്പെടുന്ന ഈ കേമ്പിന്റെ ഉല്‍ഘാടനം ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് നിര്‍വ്വഹിച്ചു. ഏപ്രില്‍ 10, 11 തിയതികളിലായി നടന്ന ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഫറോക്ക് ഉപജില്ലക്ക് കീഴിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള 17 വിദ്യാര്‍ത്ഥികളും, 17, 18 തിയതികളിലായി നടന്ന രണ്ടാം ഘട്ടത്തില്‍ 19 വിദ്യാര്‍ത്ഥികളും പങ്കെടുത്തു.


ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ വിഷയങ്ങളില്‍ എം. അജിത്ത് (ആര്‍. പി. - എെ. ടി. @ സ്കൂള്‍, കോഴിക്കോട്) സിറാജ് കാസിം (ഡി. ആര്‍. ജി. ട്രൈനര്‍ , കോഴിക്കോട്) എന്നിവര്‍ ക്ലാസ്സ് എടുത്തു. വിദ്യാലയങ്ങളിലെ ഐ. സി. ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ മുഖ്യലക്ഷ്യം.




മെഗാ ക്വിസ്സ്

08 ഏപ്രില്‍ 2017 - ശനി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                        


                                                                     


ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ (FOSA) ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍, മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ അഭിരുചി നിര്‍ണ്ണയ കേമ്പ് നടത്തുന്നതിന്റെ ഭാഗമായി ഏപ്രില്‍ 8 ശനിയാഴ്ച 10 മണിക്ക് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് സമഗ്ര ക്വിസ്സ് മത്സരം നടത്തി. സി. ജി. സീനിയര്‍ ട്രൈനര്‍ മുസ്തഫ വയനാട് ആയിരുന്നു ക്വിസ്സ് മാസ്റ്റര്‍.


ഏഴാം ക്ലാസ് പരീക്ഷ എഴുതിയ വിവിധ സ്കൂളുകളിലെ ആണ്‍കുട്ടികള്‍ക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) വേണ്ടി നടത്തിയ ഈ മത്സരപ്പരീക്ഷയില്‍ മികവ് പുലര്‍ത്തുന്ന 50 കുട്ടികള്‍ക്ക് സൗജന്യ അഭിരുചി നിര്‍ണ്ണയ കേമ്പിലേക്ക് അവസരം ലഭിക്കും.



ബോധവല്‍ക്കരണക്ലാസ്സ്

08 ഏപ്രില്‍ 2017 - ശനി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                           


സൗജന്യ അഭിരുചി നിര്‍ണ്ണയ കേമ്പ് നടത്തുന്നതിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്ക് ഫോസ ട്രൈനര്‍ മുനീര്‍ ബോധവല്‍ക്കരണക്ലാസ്സ് നടത്തി. കുട്ടികളുടെ അഭിരുചി കണ്ടെത്തുന്നതിലൂടെ ഭാവിയില്‍ അവര്‍ ഏതു മേഖല തിരഞ്ഞെടുക്കണമെന്നുള്ള മുന്നറിവ് രക്ഷിതാക്കള്‍ക്ക് കൂടി തിരിച്ചറിയുവാന്‍ കഴിയുന്ന തരത്തില്‍ വിദഗ്ധരായ ഫാക്കല്‍റ്റിയാണ് ഈ കേമ്പ് കൈകാര്യം ചെയ്യുന്നത്.


ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ കെ. കോയ മാസ്റ്റര്‍ പരിപാടി ഉത്ഘാടനം ചെയ്തു. മുന്‍ പ്രിന്‍സിപ്പാള്‍ കെ. പി. കു‍ഞ്ഞഹമ്മദ് അദ്ധ്യക്ഷത വഹിച്ചു . സ്കൂള്‍ മാനേജര്‍ കെ. കു‍ഞ്ഞലവി ഉപഹാരം നല്‍കി. ഡെപ്യൂട്ടി എച്ച്. എം. വി. സി. അശ്റഫ്, ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകരായ മുഹമ്മദ് ഇഖ്‍ബാല്‍, സി. പി. സൈഫുദ്ദീന്‍, ഫോസ ട്രൈനര്‍ നൗഷാദ്, റഷീദ് എന്നിവര്‍ സംസാരിച്ചു.




മാതൃഭൂമി സീഡ് - പ്രോല്‍സാഹന സമ്മാനം നമ്മുടെ സ്കൂളിന്

27 മാര്‍ച്ച് 2017 - തിങ്കള്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


  


പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സ്കൂളില്‍ നടത്തുന്നു വിവിധ പ്രനര്‍ത്തനങ്ങള്‍ക്കുള്ള മാതൃഭൂമി സീഡിന്റെ ഈ വര്‍ഷത്തെ പ്രോല്‍സാഹന സമ്മാനം നമ്മുടെ സ്കൂളിന് ലഭിച്ചു. പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ ചിത്ര. എം. ജോയിന്‍റ് കണ്‍വീനര്‍ ബീരാന്‍കോയ. ടി. സ്റ്റുഡന്‍റ് കണ്‍വീനര്‍ അജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പരിപാടികള്‍ സ്കൂളില്‍ നടത്തിയിരുന്നത്.




ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം - സ്കൂള്‍തല പ്രാഥമിക പരിശീലന പരിപാടി

10 മാര്‍ച്ച് 2017 - വെള്ളി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                   


സ്കൂള്‍ കുട്ടികളില്‍ ഐ. സി. ടി.. യില്‍ ആഭിമുഖ്യവും താല്‍പര്യവും വര്‍ദ്ധിപ്പിക്കുവാനും അവരിലെ ഐ. സി. ടി. യിലെ കഴിവുകള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ. ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്‌കൂള്‍തല യൂണിറ്റ് 2017 മാര്‍ച്ച് പത്താം തിയ്യതി നമ്മുടെ സ്കൂളില്‍ രൂപീകരിച്ചു. ഈ പദ്ധതിയുടെ സ്കൂള്‍തല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി 2017 മാര്‍ച്ച് 10 ന് മള്‍ട്ടീമീഡിയറൂമില്‍ വച്ച് പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ എെ. ടി. കോഡിനേറ്റര്‍ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു.


' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍ സിറാജ് കാസിം കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെ ഫാറൂഖ് ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപകരായ സിറാജ് കാസിം, വി. എം. ശിഹാബുദ്ദീന്‍, ആയിഷ രഹ്‌ന. പി. എന്നിവര്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.


67 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍ ' കുട്ടിക്കൂട്ടം ' പദ്ധതിയിലുള്ളത്. യോഗത്തില്‍ സ്റ്റുഡന്റ് ഐ. ടി. കോര്‍ഡിനേറ്റര്‍ ആയി ആശിഷ് റോഷന്‍ (8 സി) നെയും ജോയിന്റ് സ്റ്റുഡന്റ് ഐ. ടി. കോര്‍ഡിനേറ്റര്‍സ് ആയി അമല്‍ അല്‍ ഹമര്‍, ഗോപിക, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മില്‍ എന്നിവരേയും തെരഞ്ഞെടുത്തു.


വിദ്യാലയത്തിലെ ഐ. സി. ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ മുഖ്യലക്ഷ്യം.


ആകെ അംഗങ്ങള്‍ : 67

സ്റ്റുഡന്റ് ഐ. ടി. കോര്‍ഡിനേറ്റര്‍ : ആശിഷ് റോഷന്‍ (8 സി)

ജോയിന്റ് സ്റ്റുഡന്റ് ഐ. ടി. കോര്‍ഡിനേറ്റര്‍സ്: അമല്‍ അല്‍ ഹമര്‍, ഗോപിക, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മില്‍




കെ. എ. ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ പൈമറി സ്കൂള്‍ ഫുട്ബോള്‍ മേള – അല്‍ ഫാറൂഖ് റസി‍ഡന്‍ഷ്യള്‍ സ്കൂള്‍ ചാമ്പ്യന്മാര്‍

23 ഫെബ്രുവരി 2017 - വ്യാഴം

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                              


രണ്ടാമത് കെ. എ. ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ പ്രൈമറി സ്കൂള്‍ ഏകദിന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ അല്‍ഫാറൂഖ് റസി‍ഡന്‍ഷ്യള്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ജി. യു. പി. സ്കൂള്‍. രാമനാട്ടുകരയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. കോഴുക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 12 ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു. ജി. യു. പി. സ്കൂള്‍. രാമനാട്ടുകരയിലെ മുഹമ്മദ് മിദ്‍ലജ് ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ജി. യു. പി. സ്കൂള്‍. കൊടല്‍നടക്കാവിലെ അഭിജിത്ത് മികച്ച ഗോള്‍കീപ്പറായി.


ടൂര്‍ണ്ണമെന്റ് കെ. ആര്‍. ശശീധരന്‍ പിള്ള ഉല്‍ഘാടനം ചെയ്തു. ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സീനിയര്‍ അദ്ധ്യാപകന്‍ പി. അഷ്റഫലി അധ്യക്ഷത വഹിച്ചു. മുന്‍ഹെഡ്മാസ്റ്റര്‍ കെ. കോയ, ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകന്‍ കെ. എം. ഷബീറലി മന്‍സൂര്‍, ഹാരിസ്, പ്രദീപ് എന്നിവര്‍ സംസാരിച്ചു. സി. പി. സൈഫുദ്ദീന്‍ സ്വാഗതവും വി. പി. എ. ജലീല്‍ നന്ദിയും പറഞ്ഞു.


സമാപനചടങ്ങ് സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി ഉല്‍ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് അധ്യക്ഷത വഹിച്ചു. കെ. എ. ഹാറൂണ്‍ റഷീദ് സമ്മാനദാനം നിര്‍വ്വഹിച്ചു. കെ. പി. കുഞ്ഞഹമ്മദ്, ഫാറൂഖ് എല്‍. പി. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. എം. മുഹമ്മദ് കുട്ടി, യഹ് യ, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍. എ, വൈസ് പ്രസിഡന്‍ണ്ട് യു. കെ അഷ്റഫ്, എം. സി. സൈഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.


ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അഷ്റഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍ നന്ദിയും പറഞ്ഞു.





ആദര സമ്മേളനം - റിട്ടയേഡ് സ്റ്റാഫ് അസോസിയേഷന്‍

21 ഫെബ്രുവരി 2017 - ചൊവ്വ

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍


                                


                                      


                                


                                


മലബാറിലെ വിദ്യാഭ്യാസ നവോത്ഥാനത്തിന് മുഖ്യ പങ്കുവഹിച്ച ഫാറൂഖ് ഹയര്‍ സെക്കന്ററി സ്കൂളുലെ പ്രിയ ഗുരുവര്യര്‍ക്ക് കലാലയത്തിന്റെ സ്നേഹാദരം. ഫാറൂഖ് ഹൈസ്കൂളില്‍ സേവനം ചെയ്ത് വിരമിച്ച 75 വയസ്സ് പൂര്‍ത്തീകരിച്ച കാസിം വാടാനപ്പള്ളി, ശ്രീധരമേനോന്‍, വേലായുധന്‍ മാസ്റ്റര്‍, ബാലന്‍ മാസ്റ്റര്‍,രജ്ഞിനി ടീച്ചര്‍, ശശികല ടീച്ചര്‍ എന്നിവരെയാണ് ആദരിച്ചത്.


വി. കെ. സി. മമ്മദ് എം.എല്‍. എ. ഉത്ഘാടനം ചെയ്തു. മുന്‍ പ്രധാനാധ്യാപിക കെ. എം. സുഹ്റ അദ്ധ്യക്ഷത വഹിച്ചു.മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. മാനേജര്‍ കെ. കു‍ഞ്ഞലവി ഉപഹാരം നല്‍കി.ഫറോക്ക് മുനിസിപ്പാലിറ്റി വൈസ് പ്രസിഡണ്ട് വി. മുഹമ്മദ് ഹസ്സന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട് സി. പി.കു‍ഞ്ഞഹമ്മദ്, മാനേജിങ്ങ് കമ്മറ്റി പ്രസിഡണ്ട് പ്രൊഫ:കുട്ട്യാലികുട്ടി, സെക്രട്ടറി എന്‍. കെ.മുഹമ്മദലി, ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം,ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ്, എല്‍. പി. സ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ കെ. മുഹമ്മദ് കുട്ടി, ഹൈസ്കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ സി. ആലിക്കോയ, ഹയര്‍ സെക്കന്ററി സ്കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ കെ. പി. കു‍ഞ്ഞഹമ്മദ്, പി. ടി. എ. വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ്, മൗലവി മുഹമ്മദ് കുട്ടശ്ശേരി, മാനേജിങ്ങ് കമ്മറ്റി അംഗങ്ങളായ, പി മെഹ്‌ബൂബ്, ഒ. മുഹമ്മദ്കോയ, ഹൈസ്കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ കെ. കോയ മാസ്റ്റര്‍,മുന്‍ അധ്യാപകന്‍ എന്‍. സി. അബൂബക്കര്‍ മാസ്റ്റര്‍, ശശീധരന്‍ പിള്ള, എന്‍. ആര്‍. അബ്ദുറസാഖ് എന്നിവര്‍ സംസാരിച്ചു.



                                                                                    



രാജപുരസ്കാര്‍ അവാര്‍ഡ്

20 ഫെബ്രുവരി 2017 - തിങ്കള്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍


                                                                      
                                                2016-17                                                                               2015-16


നമ്മുടെ സ്കൂളില്‍ ല്‍ നിന്ന് ഈ വര്‍ഷം (2016-17) 12 കുട്ടികള്‍ രാജപുരസ്കാരിന് അര്‍ഹരായി. കഴിഞ്ഞ വര്‍ഷം (2015-16) 8 വിദ്യാര്‍ത്ഥിനികള്‍ രാജപുരസ്കാരിന് നേടിയിരുന്നു.




കെ.സി.ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് - ഫാറൂഖ് എച്ച്. എസ്. എസ് ചാമ്പ്യന്മാര്‍

16 ഫെബ്രുവരി 2017 - വ്യാഴം

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


    


പത്താമത് കെ.സി.ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഫാറൂഖ് കോളേജ് ഏകപക്ഷീയമായ നാല് ഗോളിന് എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരിയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഇ. മുഹമ്മദ് ഇനായത്ത് ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ഫവാദ് (2 ഗോള്‍ ), മുഹമ്മദ് ഇനായത്ത്, മേഗ്ഷാന്‍ സോമന്‍ എന്നിവര്‍ ഗോളുകള്‍ നേടി.ഫാറൂഖ് കോളേജ് മാനേജിങ്ങ് കമ്മിറ്റി പ്രസി‌‌ഡന്റ് പി.കെ. അഹമ്മദ് സാഹിബ് ട്രോഫികള്‍ വിതരണം ചെയ്തു.


സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി എന്‍. കെ. മുഹമ്മദലി, പി. മഹബൂബ്, ഒ. മുഹമ്മദ് കോയ, വി. മുഹമ്മദ് ഹസ്സന്‍, സെപ്റ്റ് സെക്രട്ടറി സെയ്ദു മാസ്റ്റര്‍, പി.മുഹമ്മദ് കുട്ടശ്ശേരി, പ്രൊഫ: പി. എ. ജൗഹര്‍, പ്രിന്‍സിപ്പാള്‍ കെ, ഹാഷിം, സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം. എ. നജീബ്, എന്‍. ആര്‍. അബ്ദുറസാഖ്, മുന്‍ഹെഡ്മാസ്റ്റര്‍ കെ. കോയ, കെ. പി. അഹമ്മദ്, ഫാറൂഖ് എല്‍. പി. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. എം. മുഹമ്മദ് കുട്ടി പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍. എ, വൈസ് പ്രസിഡന്‍ണ്ട് യു. കെ അഷ്റഫ് എന്നിവര്‍ പ്രസംഗിച്ചുു. ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകന്‍ സി. പി. സൈഫുദ്ദീന്‍, കായികാദ്ധ്യാപകരായ കെ. എം. ഷബീറലി മന്‍സൂര്‍, വി. പി. എ. ജലീല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.




കെ. സി. ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്

15 ഫെബ്രുവരി 2017 - ബുധന്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


       


പത്താമത് കെ.സി.ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഫാറൂഖ് കോളേജും, എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരിയും ഫൈനലില്‍ പ്രവേശിച്ചു. ഫാറൂഖ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സുഹൈലിന്റെ ഏകപക്ഷീയമായ ഒരു ഗോളിലൂടെയാണ് എടവണ്ണ ഐ. ഒ. എച്ച്. എസ്. എസ് നെ പരാജയപ്പെടുത്തിയത്. എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരി എന്‍. എന്‍. എം. എച്ച്. എസ്. എസ് ചേലേമ്പ്രയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തി. സ്കോര്‍ 4-3.


ഫൈനല്‍ ഇന്ന് (വ്യാഴം-16/2/2017) നാല് മണിക്ക് നടക്കും. പി. കെ. അഹമ്മദ് സാഹിബ് ട്രോഫി വിതരണം ചെയ്യും. ചട‌ങ്ങില്‍ സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി അധ്യക്ഷത വഹിക്കും.




എന്‍. എന്‍. കക്കാട് പുരസ്കാരം അനാമികക്ക്

13 ഫെബ്രുവരി 2017 - വെള്ളി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                                                

'ഊഞ്ഞാല്‍ വീട് - അനാമികയുടെ കവിതകള്‍' എന്ന 35 കവിതകള്‍ അടങ്ങുന്ന സമാഹാരത്തിന് 2017 ലെ എന്‍. എന്‍. കക്കാട് പുരസ്കാരം നേടി അനാമിക നേട്ടങ്ങള്‍ തുടര്‍ക്കഥയാക്കിയിരിക്കുന്നു. മാതൃഭൂമി ബാലപംക്തിയില്‍ രചനകള്‍ ആരംഭിച്ച അനാമിക അങ്കണം അവാര്‍ഡ്, രഥ്യകവിതാപുരസ്കാരം, കടത്തണ്ട് മാധവിയമ്മ പുരസ്കാരം, മുല്ലനേഴികാവ്യ പ്രതിഭാപുരസ്കാരം, ഡി. എം. പൊറ്റക്കാട് കഥാപുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.




പൊതു വിദ്യാലയ സംരക്ഷണ യജ്ഞം

27 ജനുവരി 2017 - വെള്ളി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                  


വിദ്യാഭ്യാസ മേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്ന വിദ്യാഭ്യാസ സംരക്ഷണ പദ്ധതിക്കു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ജനുവരി 27 ന് രാവിലെ 10 മണിക്ക് ചേര്‍ന്ന അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ എം.എ നജീബ് വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടികളെ സംബന്ധിച്ച് ഒരു ലഘുവിവരണം, ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനം, ഹരിത ബോധവത്കരണം എന്നിവ നടത്തി. തുടര്‍ന്നു സ്കൂള്‍ ലീഡര്‍ സമീല്‍. എം. എം. കുട്ടികള്‍ക്കുളള പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും വിദ്ധ്യാര്‍ത്ഥികള്‍ ഏറ്റുചൊല്ലുകയും ചെയ്തു.


പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി നിലകൊള്ളേണ്ടതിനെ കുറിച്ചും, മാലിന്യങ്ങളില്‍ നിന്നും ലഹരി ഉപയോഗത്തില്‍ നിന്നും നമ്മുടെ വിദ്യാലയങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമായിരിക്കേണ്ടതിനെകുറിച്ചും, പ്രിന്‍സിപ്പാള്‍ ഹാഷിം, പി. സി. ഷറഫുദ്ദൂന്‍ എന്നിവര്‍ ഉദ്ബോധിപ്പിച്ചു. രക്ഷിതാക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, പൂര്‍വ്വാദ്ധ്യാപകര്‍, തദ്ദേശവാസികള്‍ എന്നിവര്‍ ചേര്‍ന്ന് സകൂള്‍ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത ശേഷം 11 മണിക്ക് എല്ലാവരും ചേര്‍ന്ന് പൊതുവിദ്യാലയ സംരക്ഷണ ചങ്ങല തീര്‍ത്തു.


രാമനാട്ടുകര മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീമതി സുലോചന ഉദ്ഘാടനം ചെയ്തു. പി. ടി. എ. വൈസ് പ്രസിഡന്‍ണ്ട് യു. കെ അഷ്റഫ്, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധി കെ. അബുദുള്‍ അസീസ്, മുന്‍ പ്രിന്‍സിപ്പാള്‍ കെ. എം. സുഹ്റ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേകം തയ്യാറാക്കിനല്‍കിയ പ്രതിജ്ഞ സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍ ചൊല്ലിക്കൊടുക്കുകയും എല്ലാവരും ഏറ്റുചൊല്ലുകയും ചെയ്തു. തുടര്‍ന്ന് സ്കൂള്‍ തനത് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ നിര്‍മ്മിച്ച പേപ്പര്‍ ബേഗ്, തൊപ്പി, കുട എന്നിവയുടെ പ്രദര്‍ശനം നടത്തി. സ്റ്റുഡന്‍ര് പ്രതിനിധി ധനിസ നന്ദി പറഞ്ഞു.




മികവ് - 2017

27 ജനുവരി 2017 - വെള്ളി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                        


                                              


ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിതവിദ്യാഭ്യാസം സാധ്യമാക്കുന്ന വിവിധ തൊഴില്‍ പരിശീലനം ജനുവരി 27 ന് പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. 90 ഓളം വിദ്യാര്‍ത്ഥികള്‍ താഴെപറയുന്ന ഇനങ്ങളിലായി ഈ നിര്‍മ്മാണ പരിശിലനത്തില്‍ പങ്കെടുത്തു.

1. പേപ്പര്‍ ബാഗ് 2. പൗച്ച് 3. കുട 4. തൊപ്പി 5. ഗ്രോ ബാഗ്

വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളില്‍ നടന്ന പരിപാടിയില്‍, പ്ലാസ്റ്റിക്ക് ഉപഭോഗത്തിനെതിരെ കുട്ടികള്‍ നിര്‍മ്മിച്ച ഈ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും നില്പനയും നടത്തുകയും ചെയ്തു. ഗ്രോ ബാഗില്‍ പരിസ്ഥിതി ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു കഴിഞ്ഞു. യു. പി. ഹൈസ്ക്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 250 കുടകള്‍ കുട്ടികള്‍ നിര്‍മ്മിച്ചു. അധ്വാനത്തോട് ആഭിമുഖ്യം വളര്‍ത്താനും അതിലുപരി നിര്‍ധനവിദ്യാര്‍ത്ഥികള്‍ക്ക് ജീവിതമാര്‍ഗ്ഗവുമാകാന്‍ വഴിയൊരുക്കുക എന്നതാനണ് ഈ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നല്‍കിയത്.


ക്ലബ് കണ്‍വീനര്‍ യൂസുഫ്. എം, ജോയിന്‍റ് കണ്‍വീനര്‍ ജാസ്‌മിന്‍. എം, സ്റ്റുഡന്‍റ് കണ്‍വീനര്‍: സുഹാന സഫല്‍. ടി -10 എച്ച് , സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: ഹ‍ുദ ഫാത്തിമ -7 ഡി. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





റിപ്പബ്ളിക്ക്ദിനം പരിപാടി

26 ജനുവരി 2017 - വ്യാഴം

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                                                    റിപ്പബ്ലിക് ദിനാഘോഷം
                                                                                                 

സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ കീഴില്‍ ജനുവരി 26- റിപ്പബ്ളിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ദേശീയ പതാക ഉയര്‍ത്തി, സല്യൂട്ട് സ്വീകരിച്ചു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ്, ഡപ്യൂട്ടി എച്ച്. എംമുഹമ്മദ് അശ്റഫ്. വി. സി, അദ്ധ്യാപകരായ വീരാന്‍ കോയ, ഉമ്മുകുല്‍സു ഇ, കെ. റാബിയ, എന്നിവര്‍ സംസാരിച്ചു. സോഷ്യല്‍ സയന്‍സ് അദ്ധ്യാപകന്‍ പി. പി. ഷറഫുദ്ദീന്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് സെക്രട്ടറി റജ റനിന്‍ എന്നിവര്‍ റിപ്പബ്ളിക്ക് ദിന സന്ദേശം നല്‍കി. ദേശഭക്തി ഗാനാലാപനം, പ്രസംഗം മധുരവിതരണം എന്നിവയും നടന്നു. അദ്ധ്യാപകരായ റഫീഖ്, അസ്ക്കര്‍, മുഹമ്മജ് ഇഖ്ബാല്‍ ടി. എ. നസീറ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




രാജാ ഹോസ്റ്റല്‍ വിദ്ധ്യാര്‍ത്ഥികള്‍ മാതൃകയാവുന്നൂ...

07 ജനുവരി 2016 - ശനി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                            

രാജാ ഹോസ്റ്റല്‍ വിദ്ധ്യാര്‍ത്ഥികള്‍ ഒരുക്കിയ വിവിധ തരം പച്ചക്കറി വിളവെടുപ്പ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ നജീബ് സാര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ കോയ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിചു. ചീര, ചിരങ്ങ, തക്കാളി, വാഴ, വെണ്ട തുടങ്ങി വിവിധ തരം പച്ചക്കറികളാണ് വിദ്ധ്യാര്‍ത്ഥികള്‍ ഒരുക്കിയത്. ഹോസ്റ്റല്‍ വാര്‍ഡന്‍ ഇഖ്ബാല്‍ സാര്‍ കൃഷിക്ക് നേതൃത്വം വഹിച്ചു. ഹോസ്റ്റലിലെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ജലം, ഭക്ഷണാവശിഷ്ടങ്ങള്‍, എന്നിവ ഉപയോഗിച്ച് പൂര്‍ണ്ണാമായും ജൈവ കൃഷിയാണ് ഹോസ്റ്റലില്‍ നടത്തിയത്. ഹോസ്റ്റലിലേക്ക് ആവശ്യമായ പച്ചക്കറികള്‍ ഹോസ്റ്റല്‍ കൃഷി തോട്ടത്തില്‍ നിന്ന് തന്നെ ഇപ്പോള്‍ ലഭ്യമാവുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത് കൂടുതല്‍ വിപുലപ്പെടുത്താനാണു ശ്രമം. രക്ഷിതാക്കളുടേയും അധ്യാപക-വിദ്ധ്യാര്‍ത്ഥികളും വിളവെടുപ്പിനു സാക്ഷികളായിരുന്നു...




ചെസ്സ് - ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സംസ്ഥാനത്ത് ഒന്നാമത്

14 ഡിസംബര്‍ 2016 - ബുധന്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍



ഈ വര്‍ഷത്തെ ജൂനിയര്‍ വിഭാഗം സംസ്ഥാന ചെസ്സ് മത്സരത്തില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഷേര്‍ഷാ ബക്കര്‍ എന്ന വിദ്യാര്‍ത്ഥി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി, ഹൈദരാബാദില്‍ നടന്ന നാഷണല്‍ മത്സരത്തില്‍ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.




കാര്‍ഷിക ശില്പശാല

തരിശാക്കല്ലേ ഒരുതരി മണ്ണും

09 ഡിസംമ്പര്‍ 2016 - വെള്ളി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                     


മാലിന്യമുക്ത ഹരിത ക്യാമ്പ് എന്ന പദ്ധതിയുടെ ഭാഗമായി സ്കൂള്‍ പരിസ്ഥിതി ക്ലബ്ബും, സയന്‍സ് ക്ലബ്ബും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കും പരിസര പ്രദേശത്തുള്ളവര്‍ക്കും 09. 12. 2016 വെള്ളിയാഴ്ച്ച 3 മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് കാര്‍ഷിക ശില്‍പശാല സംഘടിപ്പിച്ചു. സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ഉല്‍ഘാടനം ചെയ്തു. പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ ചിത്ര. എം അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി .സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. ഗ്രീന്‍ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂര്‍, ജൈവ പച്ചക്കറി കൃഷിയെക്കുറിച്ച് വിശദമായി ക്ലാസ്സെടുത്തു. നൂറോളം വിദ്ധാര്‍ത്ഥികളും അന്‍പതില്‍ അധികം പരിസരവാസികളും ശില്‍പശാലയില്‍ പങ്കെടുത്തു.


സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ കെ.എം.ശരീഫ ബീഗം നന്ദി പറഞ്ഞ‌ു. സ്റ്റുഡന്‍റ് കണ്‍വീനര്‍: അജിത്ത് -9 എഫ്, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: അനസ് ബാന‌ു -7 ബി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം

28 നവംബര്‍ 2016 - തിങ്കള്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                               


ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരില്‍ വച്ച് നടന്ന ഈ വര്‍ഷത്തെ ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം.


പ്രൈമറി വിഭാഗം പ്രവൃത്തിപരിചയ മേളയില്‍ ഫറോക്ക് സബ്‌ജില്ല ഒാവറോള്‍ ഒന്നാം സ്ഥാനം ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കരശ്ഥമാക്കി. ഹൈസ്കൂള്‍ വിഭാഗം ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം, പ്രവൃത്തിപരിചയം, എെ. ടി എന്നീ വിഷയങ്ങളില്‍ ഒാവറോള്‍ രണ്ടാം സ്ഥാനവും, പ്രൈമറി വിഭാഗത്തില്‍ എെ. ടി മേളയില്‍ ഒാവറോള്‍ രണ്ടാം സ്ഥാനവും നേടി ഈ വര്‍ഷത്തെ ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മികച്ച വിജയം കരസ്ഥമാക്കി.


അസ്സംബ്ലിയില്‍ സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.




കായികദിനാഘോഷം

03 നവംബര്‍ 2016 - വ്യാഴം

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                              


                                               


2016-17 വര്‍ഷത്തെ കായികദിനപരിപാടികള്‍ നവംബര്‍ 3, 4 (വ്യാഴം, വെള്ളി) ദിവസങ്ങളിലായി നടന്നു. ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഇമ്പിച്ചികോയ സല്യൂട്ട് സ്വീകരിച്ച് ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കണ്‍വീനര്‍ ഷബീറലി മന്‍സൂര്‍ സ്വാഗതം പറഞ്ഞ‍ു.


ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ്, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, ഹയര്‍ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, വൈസ് പ്രസിഡന്‍ണ്ട് യു. കെ അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു. സ്പോര്‍ട്സ് ജോയിന്‍റ് കണ്‍വീനര്‍ അബ്ദുല്‍ ജലീല്‍. വി. പി. നന്ദി പറഞ്ഞ‍ു.


എല്ലാ വര്‍ഷങ്ങളേയുംപ്പോലെ ഈ വര്‍ഷവും നാല് ഗ്രൂപ്പുകളായാണ് സ്പോര്‍ട്സ് നടത്തിയത്.





സ്കൂള്‍ കലോല്‍സവം

27 ഒക്ടോബര്‍ 2016 - വ്യാഴം

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                            


                                             



2016-17 വര്‍ഷത്തെ സ്കൂള്‍ കലോല്‍സവം ഒക്ടോബര്‍ 27, 28, 29 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലായി നടന്നു. മലയാള സിനിമരംഗത്തെ ഇതിഹാസ സംഗീത സംവിധായകന്‍ എം. എസ്‌. ബാബുരാജിന്റെ ചെറുമകള്‍ നിമിഷ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. കോഴിക്കോടുകാരനായ എം. എസ്‌. ബാബുരാജിന്റെ പ്രശസ്ത ഗാനങ്ങളില്‍പ്പെടുന്ന കദളിവാഴക്കൈയിലിരുന്ന് കാക്കയൊന്ന് വിരുന്ന് വിളിച്ചു......., വാസന്തപഞ്ചമി നാളിൽ....., താമസമെന്തേ വരുവാൻ തുടങ്ങിയ ഗാനങ്ങള്‍ ചെറുമകള്‍ നിമിഷ ആലപിച്ചപ്പോള്‍ സദസ്സ് ഒന്നാകെ അത് ഏറ്റെടുത്ത്പാടി.


ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. കലോല്‍സവം കണ്‍വീനര്‍ കെ. മുനീര്‍ സ്വാഗതം പറഞ്ഞ‍ു.


ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ്, സ്റ്റാഫ് സെക്രട്ടറി എം. എ. മുനീര്‍, ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍. എ, വൈസ് പ്രസിഡന്‍ണ്ട് യു. കെ അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ പരിപാടികളില്‍ വിജയികളായ വിദ്ധ്യാര്‍ത്ഥികള്‍ക്ക് മുഖ്യാതിഥി നിമിഷയും, മുഖ്യാതിഥി നിമിഷയ്ക്ക് സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവിയും ഉപഹാരം നല്‍കി. ഹയര്‍ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് നന്ദി പറഞ്ഞ‍ു.


തുടര്‍ന്ന കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ആരങ്ങേറി.




ഫുഡ്ഫെസ്റ്റ്

19 ഒക്‌ടോബര്‍ 2016 - ബുധന്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                  
          

ഹെല്‍ത്ത് ക്ലബ്ബിന്റെയും, പ്രവൃത്തിപരിചയ ക്ലബ്ബിന്റെയും കീഴില്‍ സ്കൂള്‍ സെമിനാര്‍ഹാളില്‍ വച്ച് ഫുഡ്ഫെസ്റ്റ് നടത്തി.ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ഉല്‍ഘാടനം ചെയ്തു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന പോഷകവസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ വിഭവങ്ങളായിരുന്നു ഉണ്ടായിരുന്നത്. പ്രവൃത്തിപരിചയ ക്ലബ്ബ് കണ്‍വീനര്‍ എം. യൂസുഫ്, ജോയിന്‍റ് കണ്‍വീനര്‍ എം. ജാസ്മിന്‍, ഹെല്‍ത്ത് ക്ലബ്ബ് കണ്‍വീന കെ. പി. ഷെറീന, അദ്ധ്യാപകരായ സി. റംല, പി. എ. ജാസ്മിന്‍, ചിത്ര. എം. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ. ടി മേള

14 ഒക്ടോബര്‍ 2016 - വെള്ളി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                               


കുട്ടികളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിന് സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേള യു.പി, ഹൈസ്കൂള്‍ തലങ്ങളിലായി ഒക്ടോബര്‍ 14 വെള്ളിയാഴ്ച സ്കൂളില്‍ നടത്തി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ഉല്‍ഘാടനം ചെയ്തു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. കെ. എം.ശരീഫ ബീഗം സ്വാഗതം പറഞ്ഞ‍ു.


ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം, പ്രവൃത്തിപരിചയം, എെ.ടി എന്നീ വിഷയങ്ങളില്‍ ക്വിസ്സ് മല്‍സരം, വിവിധങ്ങളായ സ്റ്റില്‍ മോഡല്‍ നിര്‍മ്മാണം, വര്‍ക്കിങ്ങ് മോഡല്‍ നിര്‍മ്മാണം തുടങ്ങിയവയില്‍ തല്‍സമയ മല്‍സരങ്ങള്‍ നടത്തി. തുടര്‍ന്ന് നിര്‍മ്മിച്ച വസ്തുക്കളുടെ എക്സിബിഷനും, ആനിമേഷന്‍ വീഡിയോ പ്രദര്‍ശവും നടത്തി.


ഗ്രീന്‍ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂറിന്റെ ജൈവ പച്ചക്കറി കൃഷിയെക്കുറിച്ചുള്ള ക്ലാസ്, കോഴിക്കോട് പ്ലാനിറ്റോറിയത്തിലെ മൊബൈല്‍ എക്സിബിഷന്‍ യൂണിറ്റ്, രക്ത നിര്‍ണ്ണയ കേമ്പ്, രക്തദാനത്തിന്റെ മഹത്തത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമുള്ള ക്ലാസ്, ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്ധ്യാര്‍ത്ഥിയായ അജിത്ത് വീട്ടില്‍ ഉണ്ടാക്കിയ ജൈവ പച്ചക്കറിവിളകളുടെ പ്രദര്‍ശനം, ഫോട്ടോഗ്രാഫി രംഗത്ത് ധാരാളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള പ്രശസ്ത ഫോട്ടോഗ്രാഫറും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പൂര്‍വ്വ വിദ്ധ്യാര്‍ത്ഥിയുമായ അഖിന്‍ തന്‍ഷിദ് കോമാച്ചിയുടെ ഫോട്ടോപ്രദര്‍ശനം, ഗ്രീന്‍ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂറിന്റെ ജൈവ പച്ചക്കറിവിളകള്‍, വിത്തുകള്‍ എന്നിവയുടെ പ്രദര്‍ശനം, വില്‍പ്പന എന്നിവയും സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയുടെ ഭാഗമായി ഉണ്ടായിരുന്നു.


സഹോദര സ്ഥാപനങ്ങളില്‍ നിന്ന് എക്സിബിഷനും, വീഡിയോ പ്രദര്‍ശവും കാണാന്‍ കുട്ടികളും അദ്ധ്യാപകരും എത്തിയിരുന്ന‌ു. ശാസ്ത്രമേള കണ്‍വീനര്‍ ശരീഫ ബീഗം, ജോയിന്‍റ്റ് കണ്‍വീനര്‍ സിറാജ് കാസിം, മറ്റ് അദ്ധ്യാപകര്‍, വിവിധ ക്ലബുകളുടെ സ്റ്റൂഡന്‍റ് കണ്‍വീനര്‍മാര്‍, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ശാസ്ത്രമേള ജോയിന്‍റ്റ് കണ്‍വീനര്‍ സിറാജ് കാസിം നന്ദി പറഞ്ഞ‌ു. അസ്സംബ്ലിയില്‍ ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.




ഗാന്ധിജയന്തിദിനം

3 ഒക്‌ടോബര്‍ 2016 - തിങ്കള്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                 


ഒക്ടോബര്‍ 2 – ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് പരിസ്ഥിതിക്ലബ്ബിന്റെ കീഴില്‍ സ്കൂളിലും പരിസരപ്രജേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങള്‍ നടന്നു. ശുചീകരണ പ്രവർത്തനങ്ങളില്‍ സ്കൂളിലെ മുഴുവന്‍ അദ്ധ്യാപകരും വിദ്ധ്യാര്‍ത്ഥികളും പങ്കെടുത്തു. പരിസ്ഥിതിക്ലബ്ബ് കണ്‍വീനര്‍ ചിത്ര. എം, ജോയിന്‍റ് കണ്‍വീനര്‍ ബീരാന്‍കോയ. ടി, മറ്റ് അദ്ധ്യാപകര്‍, സ്റ്റുഡന്‍റ് കണ്‍വീനര്‍ അജിത്ത്, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍ അനസ് ബാന‌ു തുടങ്ങിയവര്‍ ശുചീകരണ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.




ഓണാഘോഷ പരിപാടി

09 സെപ്റ്റംമ്പര്‍ 2016 - വെള്ളി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                           


                                           


ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ആഘോഷിക്കുന്ന, ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ ചതയം വരെ നീണ്ടു നിൽക്കുന്ന നമ്മുടെ ദേശീയോൽസവമായ ഓണാഘോഷം സെപ്റ്റംമ്പര്‍ ഒന്‍പത് വെള്ളിയാഴ്ച വളരെ വിപുലമായ രീതിയില്‍ സ്കൂളില്‍ നടന്നു.


തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ സ്കൂള്‍ തലത്തില്‍ അത്തപ്പൂക്കളം ഒരുക്കി. തൃക്കാക്കരയപ്പനെ ചെറിയ പീഠത്തിൽ ഇരുത്തി പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചു. കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, പഴം, മുറിച്ച നാളികേരം, അവിൽ, മലർ, അരി എന്നിവ ഇതിനോടപ്പം വച്ചു.


ഓണക്കളികളായ സുന്ദരിക്ക് പൊട്ട്കുത്തല്‍, വടംവലി, ശരീരമാകെ മഞ്ഞയും കറുപ്പും ചായം പൂശിയുള്ള പുലിക്കളി, കസേരക്കളി, കലംപൊട്ടിക്കല്‍ തുടങ്ങിയവയും മെഹന്ദി ഡിസൈനിംഗ്, ബലൂണ്‍ പൊട്ടിക്കല്‍ എന്നീ കളികളും ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന, മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം എന്നു തുടങ്ങുന്ന ഓണപ്പാട്ടിന്റെ അകമ്പടിയോടൊപ്പം നടന്നു. ആഘോഷപരിപാടികള്‍ സമൃദ്ധമാക്കാന്‍ ഇടക്കിടയ്ക്ക് മാവേലിത്തമ്പുരാന്‍ വന്ന് എല്ലാവരേയും അനുഗ്രഹിക്കന്നുണ്ടായിരുന്നു.


ഓണപ്പായസം ഈ വര്‍ഷത്തേയും ഓണാഘോഷത്തെ വളരെ സമൃദ്ധമാക്കി.





മെ‍ഡിക്കല്‍കേമ്പ്

7 സെപ്റ്റംബര്‍ 2017 - ബുധന്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                  


കുട്ടികളിലും സമൂഹത്തിലും നല്ല ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തുന്നതിന് വേണ്ടി ഹെല്‍ത്ത് ക്ലബ്ബിന്റെ കീഴില്‍ സെപ്റ്റംബര്‍ 7 (ബുധന്‍) ന് സ്കൂളില്‍ മെ‍ഡിക്കല്‍കേമ്പ് നടത്തി. സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം.എ നജീബ് കേമ്പ് ഉല്‍ഘാടനം ചെയ്തു. കണ്‍വീനര്‍ ഷറീന. കെ. പി അധ്യക്ഷത വഹിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള മലബാര്‍ ഹോസ്പിറ്റല്‍ സ്റ്റാഫ് വൃക്കരോഗങ്ങളെക്കുറിച്ചും ക്ലാസ്സെടുക്കുകയും മെ‍ഡിക്കല്‍കേമ്പ് നടത്തുകയും ചെയ്തു.


ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, പ്രൈമറി വിഭാഗം സീനിയര്‍ അദ്ധ്യാപിക കെ. റാബിയ എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. സ്കൂള്‍ ലീഡര്‍ എം. എം. സമീല്‍ നന്ദി പറ‍ഞ്ഞ‌ു.


ജോയിന്‍റ്റ് കണ്‍വീനര്‍ ഫസലുറഹ്‌മാന്‍. കെ, മറ്റ് അദ്ധ്യാപകര്‍, സ്റ്റുഡന്‍റ് കണ്‍വീനര്‍ മുഹമ്മദ് ആദില്‍ -10 ഡി സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍ ഷിഫാന. എം.പി -7 ഡി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




അദ്ധ്യാപകദിനം

05 സെപ്റ്റംബര്‍ 2016 - തിങ്കള്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                             


ഈ വര്‍ഷത്തെ അദ്ധ്യാപകദിനം വിദ്യാരംഗം കലാ സാഹിത്യ വേദിയും, മലയാളം ക്ലബ്ബും സംയുക്തമായി നടത്തി. സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം.എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. അദ്ധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനും, നമ്മുടെ സ്കൂളിലെ മുന്‍ ഭാഷാദ്ധ്യാപകനുമായ കാസിം വാടാനപ്പള്ളി, സംസ്ഥാന പ്രധാനാദ്ധ്യാപക അവാര്‍ഡ്ജേതാവും നമ്മുടെ സ്കൂളിന്റെ മുന്‍പ്രധാനാദ്ധ്യാപകനുമായ കെ. കോയ എന്നിവര്‍ ആയിരുന്നു അദ്ധ്യാപകദിനത്തിലെ മുഖ്യാതിഥികള്‍.


ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം അദ്ധ്യാപകദിനത്തിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. മുഖ്യാതിഥികള്‍ അവരവരുടെ അദ്ധ്യാപക ജിവിതാനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവച്ചു. ചടങ്ങില്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് എന്നിവര്‍ കാസിം സാറേയും, കോയ സാറേയും പൊന്നാട അണിയിച്ച് ആദരിച്ചു.


വിദ്യാരംഗം കലാ സാഹിത്യ വേദി കണ്‍വീനര്‍ ഉമ്മുകുല്‍സു. ഇ, ജോയിന്‍റ് കണ്‍വീനര്‍, സ്റ്റുഡന്‍റ് കണ്‍വീനര്‍ ആദിത്യ. പി, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍ ഫാത്തിമ ഹസ്‌ന. പി, അദ്ധ്യാപകരായ ബീരാന്‍ കോയ. ടി, യൂസുഫ്. എം, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




നാഷണല്‍ സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടീമിന് സ്വീകരണം

25 ആഗസ്റ്റ് 2016 - വ്യാഴം

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                     


                                                    


ഡല്‍ഹിയില്‍ നടന്ന നാഷണല്‍ സുബ്രതോമുഖര്‍ജി ഫുട്ബോള്‍കപ്പ് ജൂനിയര്‍ വിഭാഗത്തില്‍ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുക്കാന്‍ അവസരം ലഭിച്ച ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീമിന് സ്കൂളില്‍ വച്ച് സ്വീകരണം നല്‍കി.


ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി എന്‍. കെ. മുഹമ്മദലി, പി. മഹബൂബ്, ഒ. മുഹമ്മദ് കോയ, സെപ്‍റ്റ് ചെയര്‍മാന്‍ അരുണ്‍ കെ നാണു, സെപ്‍റ്റ് കോച്ച് അസ്ക്കര്‍, അല്‍ഹിന്ദ് പ്രതിനിധികള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം. എ. നജീബ്, എന്‍. ആര്‍. അബ്ദുറസാഖ്, മുന്‍ ഹെഡ്മാസ്റ്റര്‍ കെ. കോയ, പി. ടി. എ. വൈസ് പ്രസിഡന്‍ണ്ട് യു. കെ അഷ്റഫ്, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധി കെ. അബുദുള്‍ അസീസ് എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി, സെപ്‍റ്റ് ചെയര്‍മാന്‍ അരുണ്‍ കെ നാണു, സെപ്‍റ്റ് കോച്ച് അസ്ക്കര്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം തുടങ്ങിയവര്‍ കളിക്കാര്‍ക്ക് ഉപഹാരവും കേഷ് അവാര്‍ഡും നല്‍കി.


ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, എം. ഇക്ബാല്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.




സ്വാതന്ത്ര്യദിനാഘോഷ പരിപാടി

15 ആഗസ്റ്റ് 2016 - തിങ്കള്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                               


                                               


                                                                             


ആഗസ്റ്റ് 15സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ദേശീയ പതാക ഉയര്‍ത്തി, സല്യൂട്ട് സ്വീകരിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍ സോഷ്യല്‍ സയന്‍സ് അദ്ധ്യാപകരായ നസീറ. ടി. എ, ഷറഫുദ്ദീന്‍ സ്കൂള്‍ ലീഡര്‍ സമീല്‍ എം.എം, മുഹമ്മദ് ആദില്‍ എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ദേശഭക്തി ഗാനാലാപന മത്സരം, പ്രസംഗ മത്സരം, ക്വിസ്സ് മത്സരം, പോസ്റ്റര്‍ രചന മത്സരം, വീഡിയോ പ്രദര്‍ശനം, ചുമർപത്ര നിർമ്മാണവും പ്രദർശനവും, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ തുടങ്ങിയവ നടന്നു .


ചട‌ങ്ങില്‍ ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി. അധ്യക്ഷത വഹിച്ചു. മധുര വിതരണം നടന്നു. സോഷ്യല്‍ സയന്‍സ് ക്ലബ് കണ്‍വീനര്‍: ജാഫര്‍. എ, സ്റ്റുഡന്‍റ് കണ്‍വീനര്‍: ഹര്‍ഷ -10 എെ, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: മെന്‍ഹ. പി -6 ഡി അദ്ധ്യാപകരായ ജാഫര്‍. എ, മുഹമ്മദ് സൈദ്. കെ. സി, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്

10 ആഗസ്റ്റ് 2016 - ബുധന്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


2016-17 അധ്യയന വര്‍ഷത്തിലെ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ 2016ആഗസ്റ്റ് 9 ന് ചൊവ്വാഴ്ച സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി. ജനാധിപത്യവേദിക്കു കീഴിലായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. ആഗസ്റ്റ് 4 വ്യാഴായ്ച നാമനിര്‍ദേശപത്രിക സ്വീകരിച്ച് സൂക്ഷമപരിശോധന നടത്തി ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും ചിഹ്നം അനുവദിച്ചു. പ്രചാരണത്തിനൊടുവില്‍ 9-ാം തിയ്യതി രാവിലെ കൃത്യം 10മണിക്കുതന്നെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചു. 12 മണിയോടുകൂടി ഫലം അറിഞ്ഞു. തുടര്‍‌ന്ന് 2 മണിക്ക് ആദ്യയോഗം സ്ക്കൂള്‍ സെമിനാര്‍ ഹാളില്‍ ചേരുകയും പാര്‍ലമെന്റ് ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്‌തു. ഓരോ ഭാരവാഹികളെയും സ്‌കൂള്‍ പ്രതിനിധികള്‍ ഐക്യകഠേന തിരഞ്ഞെടുത്തു. സ്‌കൂള്‍ ലീഡറായി 10 എ ക്ലാസിലെ സമീല്‍ നേയും ലീഡറായി 10 എച്ചി ലെ ഹര്‍ഷയേയും തെരഞ്ഞെടുത്തു. ഭാരവാഹികള്‍ തങ്ങളുടെ ഉത്തരവാദിത്തവും കടമകളും കൃത്യമായി നിറവേറ്റുമെന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിച്ചു.


വിദ്യാര്‍ഥികളുടെ ആവേശം ഇലക്ഷന് പുത്തനുണര്‍വ് നല്‍കി. ജനാധിപത്യ പ്രക്രിയയുടെ വിവിധ വശങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു മനസ്സിലാക്കുന്നതിനുതകും വിധമാണ് ജനാധിപത്യവേദി സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ സംഘടിപ്പിച്ചത്. ജനാധിപത്യവേദി കണ്‍വീനര്‍ മുഹമ്മദ് സൈദ്. കെ. സിയും മറ്റ് സോഷ്യല്‍ സയന്‍സ് അദ്ധ്യാപകരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.




ചാന്ദ്രദിനം

21 ജൂലായ് 2016 - വ്യാഴം

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                               


ജൂലായ് 21 ചാന്ദ്രദിനദിനത്തില്‍ സയന്‍സ് ക്ലബ്ബിന്റെ കീഴില്‍ സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ വച്ച് ചാന്ദ്രദിനക്വിസ്സ്, പതിപ്പ് നിര്‍മ്മാണം, പോസ്റ്റര്‍ നിര്‍മ്മാണം തുടങ്ങിയ മത്സരങ്ങള്‍ നടത്തി. തുടര്‍ന്ന് നിര്‍മ്മിച്ച വസ്തുക്കളുടെ എക്സിബിഷനും, വീഡിയോ പ്രദര്‍ശവും നടത്തി. സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ കെ. മുനീര്‍ ആയിരുന്നു ചാന്ദ്രദിനക്വിസ്സ് മാസ്റ്റര്‍.


സയന്‍സ് ക്ലബ്ബ് ജോയിന്‍റ് കണ്‍വീനര്‍: റമീസ് ശിബാലി.കെ സയന്‍സ് അദ്ധ്യാപകരായ എന്‍. അബ്ദുള്ള, വി.എം. ജെസ്സി, വി.പി ബുഷ്റ, എ.പി. ബിന്ദു, സ്റ്റുഡന്‍റ് കണ്‍വീനര്‍: അബൂ എൈമന്‍ -10 ബി, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: റുഷ്ദ. എ -7 ഡി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




പി ടി എ എക്സിക്യൂട്ടീവ് മീറ്റിങ്ങ്

01 ജൂലൈ 2016 - വെള്ളി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


ജ‌ൂണ്‍ 16, 17, 21 (വ്യാഴം, വെള്ളി, ചൊവ്വ) തീയതികളിലായി നടന്ന ക്ലാസ് പി ടി എ മീറ്റിങ്ങില്‍ വച്ച് തെരഞ്ഞടുത്ത പ്രതിനിധികളും കഴിഞ്ഞ അക്കാദമിക വര്‍ഷത്തെ പി ടി എ പ്രതിനിധികളും ജ‌ൂണ്‍ 30 (വ്യാഴം) ന് മൂന്ന് മണിക്ക് സ്കൂള്‍ സെമിനാര്‍ ഹാളില്‍ വച്ച് ഈ വര്‍ഷത്തെ ആദ്യത്തെ പി ടി എ എക്സിക്യൂട്ടീവ് മീറ്റിങ്ങ് കൂടി.


കഴിഞ്ഞ വര്‍ഷത്തെ പി ടി എ പ്രസിഡന്‍ണ്ട് എം. എ. ലത്തീഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


കാര്യപരിപാടികള്‍ക്കു ശേഷം പി. ടി. എ. പ്രസിഡന്‍ണ്ടായി ജാഫര്‍. എ, വൈസ് പ്രസിഡന്‍ണ്ടായി യു. കെ അഷ്റഫ്, എം. പി. ടി. എ. പ്രസിഡന്‍ണ്ടായി റംല. പി, വൈസ് പ്രസിഡന്‍ണ്ടായി നിഷ. ടി എന്നിവരെ തെരഞ്ഞടുത്തു. തുടര്‍ന്ന് പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍. എ നന്ദി പറഞ്ഞ‍് 2016-17 അക്കാദമിക വര്‍ഷത്തെ ആദ്യത്തെ പി ടി എ എക്സിക്യൂട്ടീവ് മീറ്റിങ്ങ് അവസാനിപ്പിച്ചു.




ലഹരി വിരുദ്ധദിനപരിപാടി

27 ജൂണ്‍ 2016 - ചൊവ്വ

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                    


                                                         


ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂണ്‍ 27 ന് (തിങ്കള്‍) ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് കോഴിക്കോട് ജുവനൈല്‍ വിഗ് ഇന്‍സപെക്ടര്‍ രാധാകൃഷ്ണന്‍ ലഹരി ഉപയോഗത്തെക്ക‌ുറിച്ചും അതിന്റെ ദ‌ൂഷ്യവഷങ്ങളെ ക്ക‌ുറിച്ചും വളരെ വിശദമായി ക്ലാസ്സെടുത്തു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, ക്ലബ്ബ് കോഡിനേറ്റര്‍ ടി. അബ്ദുനാസര്‍ എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു.


പോസ്റ്റര്‍ രചന, പതിപ്പ് നിര്‍മ്മാണം തുടങ്ങിയ മല്‍സരങ്ങള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തി. ഇതിന്റെ ഉല്‍ഘാടനം കോഴിക്കോട് ജുവനൈല്‍ വിഗ് ഇന്‍സപെക്ടര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പോസ്റ്റര്‍, പതിപ്പ് എന്നിവയുടെ എക്സിബിഷന്‍ സ്കൂള്‍ തലത്തില്‍ വിപുലമായി സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിലോകത്തെ പിന്നോട്ട് നയിക്കുന്ന ലഹരി പ്രമേയമായ വീഡിയോ പ്രദര്‍ശനം നടത്തി.


ക്ലബ്ബ് സ്റ്റുഡന്‍റ് കണ്‍വീനര്‍ മുഹമ്മദ് ഫാസില്‍ -10 സി നന്ദി പ്രകാശിപ്പിച്ചു. അദ്ധ്യാപകര്‍, സ്റ്റുഡന്‍റ് കണ്‍വീനര്‍ മുഹമ്മദ് ഫാസില്‍ -10 സി, ജോയിന്‍റ് സ്റ്റുഡന്‍റ് കണ്‍വീനര്‍ മുഹമ്മദ് ബുജൈര്‍, പി -7 ഡി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




ക്ലാസ് പി ടി എ

22 ജൂണ്‍ 2016 - ബുധന്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


ഈ വര്‍ഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് വ്യാഴം, വെള്ളി, ചൊവ്വ (ജ‌ൂണ്‍ 16, 17, 21) ദിവസങ്ങളിലായി നടന്നു. വ്യാഴാഴ്ച (ജ‌ൂണ്‍16) പ്രൈമറി വിഭാഗം ക്ലാസ്സുകളിലേയും വെള്ളിയാഴ്ച്ച (ജ‌ൂണ്‍ 17) ഹൈസ്കൂള്‍ ക്ലാസ്സുകളിലേയും ചൊവ്വാഴ്ച(ജ‌ൂണ്‍ 21) ഹയര്‍ സെക്കണ്ടറി ക്ലാസ്സുകളിലേയുമായി മൂന്ന് ഘട്ടങ്ങളിലായാണ് ഈ വര്‍ഷത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് നടത്തിയത്.


ക്ലാസ് ടീച്ചേഴ്സ് മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡര്‍ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. കാര്യപരിപാടികള്‍ക്കു ശേഷം എല്ലാ ക്ലാസ്സുകളിലേയും പി ടി എ, എം പി ടി എ പ്രതിനിധികളെ തെരഞ്ഞടുത്തു. തുടര്‍ന്ന് പി ടി എ പ്രതിനിധി നന്ദി പറഞ്ഞ‍് 2016-17 അക്കാദമിക വര്‍ഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് അവസാനിപ്പിച്ചു.




എസ്സ്. എസ്സ്. എല്‍. സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ്ദാനവും അനുമോദനവും

16 ജൂണ്‍ 2016 - വ്യാഴം

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                 
      


                                            


ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും 2015-16 അക്കാദമിക വര്‍ഷം എസ്സ്. എസ്സ്. എല്‍. സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനം ജൂണ്‍ 16 ന് വ്യാഴായ്ച സ്കൂള്‍ ഓ‍ഡിറ്റോ‌റിയത്തില്‍ വച്ച് രാമനാട്ടുകര മുന്‍സിപ്പള്‍ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. മാനേജര്‍ കെ. കു‍ഞ്ഞലവി അധ്യക്ഷത വഹിച്ചു. മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി പ്രൊഫ: ഇമ്പിച്ചികോയ സ്വാഗതപ്രസംഗം നടത്തി. ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി എന്‍. കെ. മുഹമ്മദലി, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, മുന്‍ഹെഡ്‌മാസ്റ്റര്‍ കെ. കോയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുു.


മാനേജര്‍ കെ. കു‍ഞ്ഞലവി, മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി പ്രൊഫ: ഇമ്പിച്ചികോയ, മുന്‍ പി. ടി. എ. പ്രസി‌‌ഡന്റ്‌ ലത്തീഫ്, എന്‍. കെ. മുഹമ്മദലി, പ്രൊഫ: പി.മുഹമ്മദ് കുട്ടശ്ശേരി, പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, പി. മഹബൂബ്, വി. എം. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം. എ. നജീബ്, മുന്‍ഹെഡ്‌മാസ്റ്റര്‍ കെ. കോയ എന്നിവര്‍ വിജയികള്‍ക്കുള്ള കേഷ് അവാര്‍ഡും ട്രോഫികളും സമ്മാനിച്ചു. പ്ലസ് ടു പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന വിജയം നേടിയ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള കേഷ് അവാര്‍ഡ് വി. കെ. സി. ഗ്രൂപ്പ് ഒാഫ് കമ്പനീസ് എം. ഡി. ശ്രീ. റഫീഖ് നിര്‍വ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അശ്റഫ് നന്ദി പറഞ്ഞു.




പരിസ്ഥിതിദിനപരിപാടി

6 ജൂണ്‍ 2016 - തിങ്കള്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                               


ജൂണ്‍ 5 – പരിസ്‌ഥിതി ദിനമായ ജൂണ്‍ 5 ഞായറാഴ്ച ആയതിനാല്‍ ജൂണ്‍ 6ാം തീയതി തിങ്കളാഴ്ചയാണ് സ്കൂളില്‍ പരിസ്ഥിതി ദിനം കൊണ്ടാടിയത്. 6ാം തീയതി തിങ്കളാഴ്ച പരിസ്ഥിതി ക്ലബ്ബിനു കീഴില്‍ അസ്സംബ്ലി കൂടി. സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് പരിസ്ഥിതിദിന സന്ദേശം നല്‍കി. സ്കൂള്‍ ലീഡര്‍ എം. എം. സമീല്‍ പരിസ്ഥിതിദിനപ്രതിജ്ഞ ചൊല്ലുകയും കുട്ടികളും അദ്ധ്യാപകരും ഏറ്റു ചൊല്ലുകയും ചെയ്തു. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങളും സൃഷ്ടികളും കൊണ്ട് സ്കൂള്‍ ബുള്ളറ്റിന്‍ ബോര്‍ഡ് മനോഹരമാക്കി. സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും വൃക്ഷത്തൈ വിതരണം നടത്തി. സ്കൂളില്‍ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ വച്ചു പിടിപ്പിച്ചു.


പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ നിര്‍മ്മാണം മത്സരം, ചിത്രരചന മത്സരം, ക്വിസ്സ് മത്സരം എന്നിവ നടത്തി. പരിസ്‌ഥിതി ദിന സന്ദേശമുള്‍ക്കൊള്ള‌ുന്ന ച്ത്ര പ്രദര്‍ശനവും അന്നേ ദിവസം സംഘടിപ്പിക്കുകയുണ്ടായി. ജൂനിയര്‍ റെഡ്ക്രോസിന്റെയും സ്കൗട്ട് & ഗൈഡ്‌സിന്റെയും നേതൃത്വത്തില്‍ തങ്ങള്‍ക്ക് ചുറ്റ‌ുമുള്ള പ്രകൃതിയും പരിസ്‌ഥിതിയും സംരക്ഷിക്കപ്പെടേണ്ടതാണെന്ന ധാരണ കുട്ടികളില്‍ ഉണ്ടാക്കുന്ന തരത്തിലുള്ള വിവധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.


പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ ചിത്ര. എം. മറ്റ് അദ്ധ്യാപകര്‍, സ്റ്റുഡന്‍റ് കണ്‍വീനര്‍ അജിത്ത് സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍ അനസ് ബാന‌ു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എം. എ ഗഫൂര്‍, സി. പി. സൈഫുദ്ധീന്‍ എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു.




പ്രവേശനോത്സവം

01 ജുണ്‍ 2016 - ബുധന്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                            


2016 – 17 അധ്യായനവര്‍ഷത്തിലേക്ക് നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവ പരിപടി ജുണ്‍ 1 ബുധനാഴ്ച സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി ഉദ്ഘാടനം ചെയ്‍തു. വിദ്ധ്യാര്‍ത്ഥികളെ സ്വീകരിക്കുനതിനായി സ്കൂള്‍ പൂക്കള്‍കൊണ്ടും ബലൂണുകള്‍കൊണ്ടും തോരണങ്ങള്‍കൊണ്ടും അലങ്കരിച്ചിരുന്നു. നവാഗതരെ മറ്റു വിദ്ധ്യാര്‍ത്ഥികളും അദ്ധ്യാപകരും മധുരം നല്‍കി സ്വീകരിച്ചു.

സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍ പുതിയ അക്കാഡമിക വര്‍ഷത്തില്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികളും കഴിഞ്ഞ വര്‍ഷത്തെ മികവുകളും അവതരിപ്പിച്ചു. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ്, പി. ടി. എ. വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അദ്ധ്യാപകരായ സി. പി. സൈഫുദ്ദീന്‍, വി.പി. മുനീര്‍, എം. എ. ഗഫൂര്‍, എം. യൂസുഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.