ഉള്ളടക്കത്തിലേക്ക് പോവുക

എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
           എല്‍. എസ്. എന്‍  ഹൈസ്ക്കുള്‍  ഓണാഘോഷം


ഒറ്റപ്പാലം. നഗരത്തിലെ പ്രശസ്തമായ എല്‍. എസ്. എന്‍ ഹയര്‍സെക്കന്‍ററി സ്ക്കൂളില്‍ 31/8/2017ന് വിപുലമായ ഓണാഘോഷം നടത്തി. രാവിലെ 9.30ന് അത്തപ്പൂക്കളമത്സരം ആരംഭിച്ച് 10.30ന് അവസാനിച്ചു. നാടന്‍പൂക്കള്‍ മാത്രം ഉപയോഗിച്ചുള്ള മത്സരമായിരുന്നു ഇത്തവണത്തെപ്രത്യേകത. യു. പി. വിഭാഗത്തില്‍ VII-C യും V-Aയും ഹൈസ്ക്കുള്‍ വിഭാഗത്തില്‍ VIII-Cയും VIII-Dയും സമ്മാനങ്ങള്‍ കരസ്ഥമാക്കി. തുടര്‍ന്ന് കുട്ടികള്‍ ഓണപ്പാട്ടുപാടി ആഘോഷതിമര്‍പ്പിലാടി. ഉച്ചയ്ക്ക് പി. ടി. എ കുട്ടികള്‍ക്കായി പായസം വിതരണം ചെയ്തു. അങ്ങനെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ അവസാനിപ്പിച്ചു.